മതസൗഹാര്‍ദ്ധത്തിൻ്റെ
സന്ദേശമാണ് ശാന്തിഗിരി
- മന്ത്രി ജി.ആര്‍. അനില്‍
പോത്തന്‍കോട് : ശാന്തിഗിരിയിലെ ആഘോഷങ്ങള്‍ ജാതി-മത-ദേശ-രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും വേണ്ടിയുളളതാണ്.
സ്‌നേഹവും സാഹോദര്യവും ലാളിത്യവും ഐക്യവും നല്‍കൂന്ന വേദിയായി ആശ്രമം എപ്പോഴും മാറാറുണ്ട്. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ തമ്മില്‍ അകലുന്ന ഒരു കാലഘട്ടത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഒരുമിച്ച് വേദി പങ്കിടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിലൂടെ ശാന്തിഗിരി മുന്നോട്ടു വയ്ക്കുന്നത് മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. തൊണ്ണൂറ്റിയെട്ടാമത് നവപൂജിതം ആഷോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആശയങ്ങള്‍ ഇന്ന് ലോകത്തുടനീളം പ്രചാരം നേടിയത് ആ സന്ദേശങ്ങള്‍ക്കുളള അംഗീകാരമാണ്.
ഗുരുവിന്റെ വാക്കും വീക്ഷണവും ഏറെ പ്രസക്തമായിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടെ മുന്നിലുളളത്. രാജ്യത്ത് കൂടുതല്‍ സമാധാനന്തരീക്ഷം ഉണ്ടാകുവാനും അതോടൊപ്പം പല വിധ കാരണങ്ങളാല്‍ പല ചേരികളിലായി മാറുന്ന ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുവാനും സാഹോദര്യതുല്യമായ ജീവിതസാഹചര്യം വളര്‍ത്തിയെടുക്കുവാനും ഗുരുവിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട കാലമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
റോള്‍ ബോള്‍ സ്‌കേറ്റിംഗില്‍ ദേശീയ ടീമില്‍ ഇടം നേടിയ കുമാരി ആര്‍. കല്പശ്രീയെയും വാട്ടര്‍ പോളോയില്‍ ദേശീയതലത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കുമാരി ദക്ഷിണ ബിജോയെയും ചടങ്ങില്‍ അനുമോദിച്ചു.
അവധൂതയാത്രയെ ആസ്പദമാക്കി ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായ സ്മൃതി.എസ്.നായര്‍, വിവേക്.വി.പി, മായ .എസ്.എന്‍, സുമ.എസ്, സല്‍പ്രിയന്‍, ബിജു.ആര്‍.ജി, മുക്ത ഷീബ സുരേഷ് എന്നിവര്‍ക്കുളള സമ്മാദാനവും മന്ത്രി നിര്‍വഹിച്ചു.
ഭാരതീയ ജനതാപാര്‍ട്ടി ജില്ല പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, മാര്‍ത്തോമാ സഭ കൊല്ലം ഭദ്രാസനം ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലിക്‌സിനോസ് എപ്പിസ്‌കോപ്പ, കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍, സോമതീരം മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യൂ, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി, ആത്മവിദ്യാലയം അഡൈ്വസര്‍ സബീര്‍ തിരുമല, മഹിള കോണ്‍ഗ്രസ് സെക്രട്ടറി ദീപ അനില്‍, കോലിയക്കോട് മഹീന്ദ്രന്‍, കിരണ്‍ ദാസ് .കെ, പൂലന്തറ റ്റി,മണികണ്ഠന്‍ നായര്‍, ഷോഫി.കെ, അനില്‍ ചേര്‍ത്തല, ജയപ്രകാശ്.എ, ഹലിന്‍ കുമാര്‍.കെ.വി, നിധി.കെ.ജി, ജി.ജി. വല്‍സല, എന്നിവര്‍ സംസാരിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും ഡോ.ഹേമലത.പി.എ കൃതജ്ഞതയും പറഞ്ഞു.
ഫോട്ടോ: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ, മുന്‍ എം .പി. പന്ന്യന്‍ രവീന്ദ്രന്‍, അഡ്വ.വി.വി.രാജേഷ്, മുന്‍ എം.എല്‍.എ ശബരീനാഥന്‍ തുടങ്ങിയവര്‍ വേദിയില്‍
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group