ശാന്തിഗിരി ആശ്രമം
മാതൃകാപരമായ സ്ഥാപനം
- കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തികച്ചും മാതൃകാപരമായ സ്ഥാപനമാണ്. ആധുനിക കാലഘട്ടത്തില്‍ മനുഷ്യമനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായ ഉപദേശങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് നല്‍കിയത്.
അതുകൊണ്ടാണ് ആയിരകണക്കിന് കുടുംബങ്ങള്‍ ഇവിടെ വന്നു താമസിക്കുന്നതും ആശ്രമ കര്‍മ്മങ്ങളില്‍ പങ്കാളിയാകുന്നതും .
ആദ്ധ്യാത്മിക ചൈതന്യത്തിനും അതോടൊപ്പം തന്നെ ഭൗതികമായ ഉയര്‍ച്ചയ്ക്കും ആശ്രമം നല്‍കുന്ന മാനസിക പിന്തുണ കൂടുതല്‍ ജനങ്ങളിലേക്കെത്തണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ .
ശാന്തിഗിരി ആശ്രമത്തില്‍ തൊണ്ണൂറ്റിയെട്ടാമത് 'നവപൂജിതം' ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
1999-2000 കാലഘട്ടത്തില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ന്യൂഡല്‍ഹി സാകേത് ബ്രാഞ്ചാശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന പില്‍ക്കാലത്ത് ഗുരുജ്യോതിയില്‍ ലയിച്ച സ്വാമി ജ്യോതിര്‍മയ ജ്ഞാന തപസ്വിയില്‍ നിന്നാണ് ആശ്രമത്തിന്റെ വിപുലമായ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ആദ്ധ്യാത്മിക പദ്ധതികളെക്കുറിച്ചും ഔഷധങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവപൂജിതം സുവനീര്‍ പ്രകാശനം മന്ത്രി ജോര്‍ജ് കുര്യന്‍ അഡ്വ.എ.എ.റഹീം എം.പി യ്ക്ക് നല്‍കി നിര്‍വഹിച്ചു.
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ആദ്ധ്യാത്മികതയും ഭൗതികതയും ഇഴചേര്‍ന്ന ഭാരതീയ സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മളെന്നും വര്‍ത്തമാന കാലഘട്ടത്തില്‍ ശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ധേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി.
മികച്ച സഹകാരിയ്ക്കുള്ള റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ക്കുളള ആദരവ് മകന്‍ ടി.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.
അനില്‍ചേര്‍ത്തല രചിച്ച 'അവധൂത യാത്ര', ശ്രീമംഗലം കളരി രാജീവ് ഗുരുക്കള്‍ രചിച്ച' വന്ദനം' , വാസുദേവന്‍ വൈദ്യര്‍ രചിച്ച ഭക്തി സ്മരണാഞ്ജലി എന്നീ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മവും ചടങ്ങില്‍ നടന്നു.
അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എ മാരായ അഡ്വ.വി.ജോയി , അഡ്വ.എം.വിന്‍സെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, മുന്‍ എം.എല്‍.എ. എം.എ വാഹിദ്, ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ.പുനലൂര്‍ സോമരാജന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, കേരള പി.എസ്.സി അംഗം എസ്.വിജയകുമാരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ. അജികുമാര്‍, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്‍, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ.ജി.രാജ് മോഹന്‍, ബ്രഹ്‌മകുമാരി ശരണ്യ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍, സാമൂഹ്യ പ്രവര്‍ത്തക ഡോ.മറിയ ഉമ്മന്‍, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, പത്തനാപുരം ഗാന്ധിഭവന്‍ സി.ഇ.ഒ ഡോ.വിന്‍സെന്റ് ഡാനിയേല്‍, ശാന്തിഗിരി ആത്മവിദ്യാലയം അഡൈ്വസര്‍ സബീര്‍ തിരുമല, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിതകുമാരി, ജില്ലാപഞ്ചായത്തംഗം കെ.ഷീലാകുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി അംഗം ഡോ. മുരളീധരന്‍.എം, മാതൃമണ്ഡലം കണ്‍വീനര്‍ ഷീല.എസ്, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി അജ്ഞന സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി അരവിന്ദ് കൃതജ്ഞതയും പറഞ്ഞു.
രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് പ്രാര്‍ത്ഥനചടങ്ങുകള്‍ ആരംഭിച്ചത്.
6 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ധ്വജാരോഹണം നിര്‍വഹിച്ചു. 7 മണി മുതല്‍ ഗുരുഭക്തര്‍ താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും നടന്നു.
ഫോട്ടോ: ശാന്തിഗിരി ആശ്രമത്തില്‍ തൊണ്ണൂറ്റിയെട്ടാമത് നവപൂജിതം ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, അഡ്വ.എം.വിന്‍സെന്റ് എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത്, പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൌലവി, സ്വാമി അഭയാനന്ദ, കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, അഡ്വ.എ.എ.റഹീം എം.പി, മുന്‍ എം.എല്‍.എ എം.എ.വാഹിദ്, പി.എസ്.സി. അംഗം എസ്.വിജയകുമാരന്‍ നായര്‍, ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി തുടങ്ങിയവര്‍ വേദിയില്‍
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group