സംഗീതസാന്ദ്രമായി കലാഞ്ജലി;
ഇന്ന് നൃത്തനൃത്യങ്ങള്‍
പോത്തന്‍കോട്: ശാന്തിഗിരി ഹാപ്പിനസ് ഗാര്‍ഡനില്‍ തുടക്കമായ കലാഞ്ജലിയുടെ രണ്ടാം ദിനം സംഗീതസാന്ദ്രം. എണ്‍പതുകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടന്ന ഗാനമേള സന്ദര്‍ശകരുടെ മനസ്സില്‍ നവോന്മേഷം പകരുന്നതായിരുന്നു.
പരിപാടികള്‍ കാണാനെത്തിയവര്‍ക്ക് കൂടി പാടാന്‍ അവസരം ലഭിച്ചതോടെ സംഘാടകരും സദസ്സും പാട്ടിന്റെ ഈരടികളില്‍ ഒരുമിച്ചു.
ഇന്ന് (04/09/2024) നയന മനോജ് കലാക്ഷേത്രയുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും ഗാനമേളയും നടക്കും.
സംഗീത- നൃത്ത പരിപാടികള്‍ക്ക് പുറമെ ചിത്രകല, ശില്‍പ്പകല, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും കലാജ്ഞലിയുടെ ഭാഗമായി ഉണ്ടാകും.
മ്യൂസിക് ഫ്യൂഷനും വാദ്യഘോഷങ്ങളും കലാഞ്ജലിക്ക് മിഴിവേകും. പ്രശസ്ത ഗായകരും സംഗീതജ്ഞരും നാടൻ പാട്ടു കലാകാരൻമാരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ പരിപാടികളിൽ സംബന്ധിക്കും.
പരമ്പരാഗത നൃത്തരൂപങ്ങളും സമകാലിക നൃത്തങ്ങളും നൃത്ത നാടകങ്ങളും ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അവതരിപ്പിക്കപ്പെടും .
വൈകിട്ട് 4 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. പ്രവേശനം സൗജന്യമാണ്. വരും ദിവസങ്ങളിൽ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ കവിയരങ്ങ്, ലളിത സംഗീതം, കേരള നടനം, ഭക്തിഗാനസുധ, വയലിൻ സംഗീതം, കീബോര്‍ഡ് തുടങ്ങി വിവിധ പരിപാടികളും കളരിപയറ്റ്, കുങ്ങ്ഫൂ, മാര്‍ഷല്‍ ആര്‍ട്സ് തുടങ്ങി വിവിധ ആയോധനകലകളുടെ പ്രദർശനവും നടക്കും.
കലാഞ്ജലിക്ക് തുടക്കമായതോടെ ശാന്തിഗിരിയിലേക്ക് കുടുംബസമേതം ഒഴുകിയെത്തുകയാണ് പ്രദേശവാസികള്‍. ഹാപ്പിനസ് ഗാര്‍ഡനിലെ പ്രകാശവിന്യാസവും മരത്തണലിലെ ഇരിപ്പിടവും വെജിറ്റേറിയന്‍ ഭക്ഷണവുമെല്ലാം ആസ്വാദനത്തിന്റെ പുതിയ അനുഭവമാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്.
നവപൂജിതം' ആഘോഷങ്ങളോടനുബന്ധിച്ചാണ് കലാഞ്ജലി സംഘടിപ്പിക്കുന്നത്. നവപൂജിതദിനമായ സെപ്തംബർ 8 ന് ഞായറാഴ്ച മുഴുവൻ സമയ പരിപാടികളുണ്ടാകും.
ഫോട്ടോ : ശാന്തിഗിരി ഹാപ്പിനസ് ഗാർഡനിൽ നടന്ന കലാഞ്ജലിയില്‍ നിന്ന്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group