കർമയോഗമേകിയ
കാർവർണൻ
: ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ഇന്ന് ശ്രീകൃഷ്‌ണജയന്തി .
ഭാരതജനത ഉൾപ്പുളകത്തോടെ അത്യാഹ്ളാദത്തോടെ അതാഘോഷിക്കുന്നു
ശ്രീകൃഷ്ണൻ പറഞ്ഞു-"ഞാൻ ജനിച്ചിട്ടില്ല.
മരിച്ചിട്ടുമില്ല ഞാൻ 'അജന്മനാണ്.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഒരാളുടെ ജന്മദിനമാഘോഷിക്കുന്നത് ഹൃദയഹാരിയായ ഒന്നല്ലേ? ശ്രീകൃഷ്ണനായി ജന്മമെടുക്കുന്നതിനുമുമ്പ് അദ്ദേഹം കപില മുനി എന്നപേരിൽ വിശ്രുതനായ ജ്ഞാനിയും സന്ന്യാസിയുമായിരുന്നു.
കപിലമുനിയായിരുന്ന ജന്മത്തിൽ അദ്ദേഹം സ്വന്തം മാതാവിന് ആത്മജ്ഞാനം ഉപദേശിച്ചു.
അത് "സാംഖ്യ യോഗ'മെന്ന് അറിയപ്പെടുന്നു.
ഏതൊരുജന്മത്തിൽ സ്നേഹവും തഞാനവും കുസൃതിയും സമ്മേളിക്കുന്നുവോ അത് ശ്രീകൃഷ്ണൻറെ ജന്മമായി കരുതുന്നു.
അടുത്ത ജന്മത്തിലും അവൻ തന്നെ മകനായി ജനിക്കണമെന്ന് ഓരോ അമ്മയും സ്നേഹവായ്പോടെ ആഗ്രഹിക്കുന്നു.
കപിലമുനിയുടെ മാതാവിന് മകനിലൂടെ ആത്മജ്ഞാനം (സിദ്ധിച്ചെങ്കിലും മകനോടുള്ള ആത്മബന്ധവും വാത്സല്യവും ആ അമ്മയിൽ നിറഞ്ഞുനിന്നു.
അതിനാൽ അടുത്തജന്മത്തിൽ ശ്രീകൃഷ്ണ്ണൻ്റെ മാതാവായി, യശോദയായി അവർ ജന്മംകൊണ്ടു. കപിലമുനിക്കും വീണ്ടും ജനി ക്കേണ്ടിവന്നു.
കപിലമുനിയായി ശ്രേഷ്ഠ ജ്ഞാനം പകർന്ന മകൻ ശ്രീകൃഷ്ണജന്മത്തിൽ ആവോളം സ്നേഹവാത്സല്യങ്ങൾ പകർന്നു നൽകി .
ഒരു ജന്മത്തിൽ ജ്ഞാനം മാത്രം പ കർന്നു.
അടുത്ത ജന്മത്തിൽ സ്നേഹമാത്രം പൊരിഞ്ഞു.
യശോദയ്ക്ക് കൃഷ്ണൻ ഒരു ജ്ഞാനവും ഉപദേശിച്ചില്ല.
കളിചിരികളും കുറുമ്പുമായി അമ്മയുടെ മനംകവർന്ന കണ്ണനായി. ശ്രീകൃഷ്ണജയന്തി കുറുമ്പുകാട്ടാനുള്ള ദി നമാണ്.
ഇന്നും അമ്മമാർ കുട്ടിക്കുറുമ്പന്മാരായ മക്കളെ കള്ളക്കണ്ണൻ എന്നുവിളിക്കുന്നു .കുസൃതികൾ ആസ്വദിക്കുന്നു.
ശ്രീകൃഷ്ണൻ പറയുന്നു: “സേനാഞ്ജനം അഹം സ്കന്ധ." കാർത്തികേയനെപ്പോലെ ധീര നും ശക്തനുമായ പട്ടാളമേധാവിയാണ് ഞാൻ .
മുനിമാരിൽ ഞാൻ കപിലമുനി. ഋഷിമാരിൽ ഞാൻ വേദവ്യാസൻ, പാണ്ഡവ രിൽ ഞാൻ അർജുനൻ ഭഗവദ് ഗീതയിലെ 10-ാം അധ്യായം ശരിക്ക് മനസ്സിലാക്കിയിട്ടുള്ള ഒരാൾക്ക് അദ്വൈതസിദ്ധാന്തം നന്നായി ഗ്രഹിക്കാൻ കഴിയും.
സർവ്വവും ഏകമെന്ന മഹാതത്ത്വം- അതാണ് 'വിഭൂതിയോഗം.ജീവിതം വിഭുതിനിർഭരമാകുന്നു .
വിഭൂതിയെന്നാൽ നെറ്റിത്തടത്തിലണിയുന്ന പുണ്യ ധൂളി മാത്രമല്ല. വെറും ഭസ്മമല്ല .
വിഭൂതിയെന്നാൽ അത്ഭുതങ്ങൾ എന്നുകൂടി അറിയൂ.
ശ്രീകൃഷ്ണ്ണൻ്റെ ജീവിതം നിരവധി അർഭുതങ്ങൾ നിറ ഞ്ഞതായിരുന്നു.
അതിനുപുറമേ അതൊരു അനുഗ്രഹമെന്നോ ഒരുപക്ഷേ ശാപമെന്നോ കരുതാവുന്നതാണ്.
അദ്‌ഭുതം, അത് എന്തുതന്നെയാവട്ടെ സംഭവിക്കുന്നതിന്റെ അടുത്ത നിമിഷം ആളുകൾ അത് മറക്കുന്നു. പിന്നെ ഏതാണ്ട് ഒരുവർഷം കഴിഞ്ഞാവും അതോർക്കുക .
ശ്രീമദ് ഭാഗവതത്തിൽ ഇതേപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
ഗതകാല സംഭവങ്ങളെക്കുറിച്ച് സംസാരി ക്കുകയെന്നത് പണ്ടേ നിലനിന്നിരുന്നതായി ഭാഗവതകഥകളും പറയുന്നു.
ശ്രീകൃഷ്‌ണന്റെ ദിനരാത്രങ്ങൾ ജനതയ്ക്കാകമാനം സ്നേഹവും ആനന്ദവും പ്രേമവും ഭക്തിയും പകർന്നിരുന്നതായി ഭാഗവതം പറയുന്നു .
അതോടൊപ്പം വൈരാഗ്യവും (Dispas sion) അവിടെ നിലനിന്നിരുന്നു. വൈരാഗ്യവും അനുരാഗവും ജ്ഞാനവും ഭക്തിയും അനിതരസാധാരണമാംവിധം സംഗമിച്ചിരിക്കുന്നുണ്ട് ഭാഗവതത്തിൽ. ശ്രവണമാത്ര യിൽ പരസ്പരവിരുദ്ധമായി തോന്നിയേക്കാവുന്ന സത്യമാണത്.
ശ്രീകൃഷ്ണൻ പറഞ്ഞു: "ധർമവിരുദ്ധമല്ലാത്ത എല്ലാ കാമനകളും നിങ്ങളിൽ ഉദ്ഭവിക്കുന്നതിനുകാരണം ഞാനാണ്.
ധർമത്തിനു നിരക്കാത്തതൊന്നും ഉയർന്നുവരുന്നതിന് കാരണം ഞാനല്ല " അത്ഭുതമായിത്തോന്നുന്ന വസ്തുതയുണ്ട്, ധർമാനുസൃതംസ്വധർമ്മം
ഗ്രന്ഥങ്ങളനുശാസിക്കുന്നതും പാരമ്പര്യമായി ശീലിച്ചുപോരുന്നതുമായ ഉത്തരവാദിത്വങ്ങൾ അനുഷ്ഠിക്കുന്ന ഒരാളിൽ ഉ ണരുന്ന എല്ലാ ആഗ്രഹങ്ങൾക്കും നിദാനം ഞാനാണെന്ന് കൃഷ്ണൻ പറയുന്നു .
കരുത്തനിലെ കരുത്തും സുന്ദരമായവയിലെ സൗന്ദര്യവും മധുവിലെ മധുരവും ഞാനാണ്. നിങ്ങളോരോരുത്തരിലും കാണുന്ന എല്ലാ സദ്ഗുണങ്ങളും എന്നിൽനിന്ന് ആരംഭിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ?
സൗന്ദര്യത്തിനുപിന്നാലെ പായുന്നത് മനസ്സിൻ ഒരു രീതിയാണ് .
ശക്തനിലും സുന്ദരനിലും ധനികനിലും മനസ്സ് ചെല്ലുന്നത് ഇതിനാലാണ്.
ഇപ്രകാരമുള്ള നിരവധി മോഹവേഗങ്ങളിൽനിന്ന് മനസ്സിനെ തിരികെ സ്വത്വത്തിലേക്ക് കൊണ്ടുവ രാൻവേണ്ടി അർജുനനോട് കൃഷ്ണൻ പറയുന്നുണ്ട് .
"എവിടെയും ഞാനുണ്ട്. എല്ലാവരിലും , എല്ലായിടവും എന്നെ ദർശിക്കൂ . അവിടെയുമിവിടെയും അലയുന്ന മനസ്സിനെ ആത്മാവിലേക്ക്ക്ക മടക്കിക്കൊണ്ടുവരാൻ , സിദ്ധിലഭിയ്ക്കാൻ യോഗേശ്വരൻ അർജുനന് വിഭൂതിയോഗം എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുന്നു .
സർവചരാചരങ്ങളിലും നിറയുന്ന ആത്മചൈതന്യത്തെ ക്കുറിച്ച് ശ്രീകൃഷ്ണൻ നൽകുന്ന വചനങ്ങൾ കഥപോലെ തോന്നാം.
സൗന്ദര്യമായും കരുത്തായും നന്മയായും നിറയുന്ന ഈശ്വര ചൈതന്യം ആഴത്തിലറിയുമ്പോൾ വിസ്മയം മാത്രം ബാക്കി.
കൃഷ്ണൻ ജനിച്ചത്. * തടവറയി ലാണ്. ആ സമയം പാറാവുകാർപോലും വിണുറങ്ങി. പഞ്ചേന്ദ്രിയങ്ങളാണ് ആ പാറാ വുകാർ. ഉള്ളിലേക്ക് നന്നായി ശ്രദ്ധിക്കാനും ആനന്ദം അനുഭവിക്കാനും കഴിയുന്ന അവ സ്ഥയാണത്. ഈ മഹത്തായ ജ്ഞാനം ആഴത്തിൽ മനസ്സിലാക്കി അനുഭവിക്കുമ്പോൾ സ്നേഹവും വിസ്മയവും നിറയുന്നു!
"സ്വയം പാപമോചിതരാകാൻ നിങ്ങൾ ക്കുകഴിയില്ല.
ഞാൻ നിങ്ങളെ സഹായിക്കാം". കൃഷ്ണൻ പറയുന്നു.
തൊൾ ചെയ്യുന്നതൊക്കെ ശ്രദ്ധിക്കൂ -ഉപവസിക്കുന്നു.,തീർഥാടനം നടത്തുന്നു.
കുറ്റബോധത്താൽ കരഞ്ഞപേക്ഷിക്കുന്നു- ഇവയൊക്കെയും മാന സികശാന്തിക്കുവേണ്ടിയാണ് ചെയ്യുന്നത്.
പല കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് അല യുന്ന മനസ്സിനെ കേന്ദ്രികൃതമാക്കുക. അഭയംപ്രാപിക്കലിലൂടെ ആശ്രയം ലഭിക്കുന്നു അനുഗ്രഹം ഒഴുകിയെത്തുന്നു.
ഒരു മതപരി വർത്തനവും ഇവിടെ ആവശ്യമില്ല.
വേണ്ടത് മനപരിവർത്തനംമാത്രം!
ഭഗവദ്ഗീതയിൽ കൃഷ്ണൻ പറഞ്ഞിരിക്കുന്ന തത്ത്വങ്ങളെല്ലാം കാലദേശാതിർത്തികൾക്കുള്ളിൽ തടഞ്ഞു നിർത്താനാവില്ല ,അവയൊക്കെ എക്കാലവും ഏവർക്കും ആവശ്യമായ മഹദ്വചനങ്ങളാണ് .
അതാണ് പരമ സത്യം
ശ്രീകൃഷ്ണൻ എപ്പോഴും പറയുമായിരുന്നത് തന്നെ - നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ദുഖവും എനിക്കുതരൂ .അല്ലാതെ നിങ്ങൾക്ക് സ്വയം തെറ്റുകളിൽനിന്നോ പാപങ്ങളിൽ നിന്നോ മോചിതരാകാൻ കഴിയില്ല.
എല്ലാം എനിക്കുതരൂ. സമൂഹം നിങ്ങളിൽ ഏൽപ്പി ക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഹൃദയ പൂർവം പൂർത്തികരിക്കൂ. മുന്നോട്ടുനടക്കു.
(ശ്രീശ്രീ )
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group