ഒരുങ്ങാം ബലി തർപ്പണത്തിന് :ഡോ .നിശാന്ത് തോപ്പിൽ

ഒരുങ്ങാം ബലി തർപ്പണത്തിന് :ഡോ .നിശാന്ത് തോപ്പിൽ
ഒരുങ്ങാം ബലി തർപ്പണത്തിന് :ഡോ .നിശാന്ത് തോപ്പിൽ
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 Aug 03, 12:06 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഒരുങ്ങാം ബലി തർപ്പണത്തിന്

:ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

(ചെയർമാൻ വാസ്‌തുഭാരതി

വേദിക് റിസർച്ച് അക്കാദമി )


ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പൗരാണികമായ വിശ്വാസം .

പിതൃക്കൾക്ക് അനന്തരതലമുറ ചെയ്യുന്ന കർമ്മമാണ് ബലിതർപ്പണം .

ഓരോ വർഷവും മരിച്ച തിഥി, നക്ഷത്രം എന്നിവ നോക്കിയാണ്‌ ബലിതർപ്പണം നടത്തുന്നത് .

ഇതിന് സാധിക്കാതെ വരുന്നവർക്ക് വർഷത്തിലൊരിക്കൽ വരുന്ന കർക്കടകവാവ് നാളിൽ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി തർപ്പണം നടത്താം.

മരിച്ച ആത്മാവിനു മോക്ഷം നൽകേണ്ടത് മഹാവിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണു ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം.

സപ്തർഷികൾ സൃഷ്ട്ടിച്ച ഒരു കൂട്ടം ദേവകളാണ് പിതൃക്കൾ എന്നാണ് ആചാര്യഭാഷ്യം .

മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഋഷിമാരാണ് സപ്തർഷികൾ .പിതൃക്കൾക്കു വേണ്ടി ഉരുട്ടിവയ്ക്കുന്ന ചോറുരുളയാണ് വിശ്വാസികൾ പിതൃപിണ്ഡമായി കരുതുന്നത് .

ബലിച്ചോറുകൊണ്ട് പിതൃക്കൾ പ്രസന്നരായി, മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം.

മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃക്കളിൽ നിന്നും അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധമെന്ന് മഹാഭാരതം അനുശാസനപർവ്വത്തിലും പറയുന്നു.

പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമർപ്പണം മാത്രമല്ല ബലികർമ്മം.

അറിയുന്നതും അറിയാത്തതുമായ പിതൃക്കൾക്കും സർവചരാചരങ്ങൾക്കും കൂടി വേണ്ടിയാണിത് .

വരും തലമുറയുടെ ക്ഷേമൈശ്വര്യങ്ങൾക്കായുള്ള പ്രാർഥനയും സമർപ്പണവും അതിൽ അന്തർലീനമാകുന്നു.

മൺമറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നൽകി ആദരിക്കുന്ന പാരമ്പര്യമുണ്ട്.

ദേവന്മാർക്ക് മുന്നേ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം.

പുരാണകാലം മുതൽ അനുഷ്ഠിക്കുന്ന ആ കർമ്മത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു.

പിതൃക്കളുമായി രക്തബന്ധമുള്ളവർക്ക് ആർക്കും ബലിയർപ്പിക്കാം .പിതാവിൻ്റെ മരണാനന്തരം മുൻകാലങ്ങളിൽ പുരുഷന്മാർ മാത്രമേ ബലിതർപ്പണം നടത്തിയുരുന്നുള്ളൂ .

ആൺ മക്കളിലൂടെയാണ് പിതാവിന് മോക്ഷം ലഭിക്കുക എന്ന വിശ്വാസമാവാം ഇതിന്റെ പിന്നിലുള്ള പ്രേരക ശക്തി .

എന്നാൽ ആർത്തവദിവസങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്ത്രീകൾ ഈ നവീന കാലഘട്ടത്തിൽ ബലിതർപ്പണം നടത്താറുണ്ട് .


capture_1722617620

ബലിതർപ്പണം നടത്തന്നതിൻറെ ആവശ്യകതയും വിശ്വാസവും


പരേതാത്മാക്കളുടെ പ്രീതിക്കായി നടത്തുന്ന അതിമഹത്തായ കർമ്മമാണ്‌ ബലിതർപ്പണം.

ദോഷഫലങ്ങളിൽ ഏറ്റവും വലുതാണ് പിതൃദോഷം .

പിതൃപ്രീതി ലഭ്യമല്ലാതെ വരുമ്പോഴാണ് പിതൃദോഷം ഏറ്റുവാങ്ങേണ്ടി വരുന്നത് .


ജന്മം തന്ന മാതാപിതാക്കളെ സ്നേഹ ബഹുമാനത്തോടെ സംരക്ഷിക്കുക എന്നതാണ് യഥാർത്ഥ പുത്രധർമ്മം .

എന്നാൽ ഇതിനു വിപരീതമായി മാതാപിതാക്കളെ സംരക്ഷിക്കാതെ അനുസരിക്കാതെ,ആദരിക്കാതെ നിത്യവും ക്രൂരമായ നിലയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക ,രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയ ഹീനമായ പെരുമാറ്റങ്ങൾ ത്രീർച്ചയായും പിതൃദോഷം വിളിച്ചു വരുത്തുമെന്നാണ് അനാദികാലം മുതലേ ഹിന്ദുമത വിശ്വാസം .

നമ്മൾ അനുഷ്ഠിക്കുന്ന ദുഷ്ക്കർമ്മങ്ങൾ കാരണം പരേതാത്മാക്കൾക്ക് ശാന്തി ലഭിക്കാത്ത അവസ്ഥയും സംജാതമാകുമെന്നാണ് കാലാകാലമായി വിശ്വസിച്ചുവരുന്നത് .

ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിക്കുന്നവരുടെ ക്രൂരതകാരണം മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതും പിതൃദോഷകാരണമാകും .

ആത്മാവിന്‌ ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം വന്നു ഭവിക്കുന്നത് .


മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.

വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നി യന്ത്രിക്കുന്നത്. 

ഈ സമയങ്ങളിൽ ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമം ചെയ്യണം.

 എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത കർക്കടകമാസത്തിലെ കറുത്തവാവില്‍ ചന്ദ്രൻ സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്നതുതന്നെ.


 വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യൻ്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.

മുൻതലമുറകളോടുള്ള കടപ്പാടും കൃതജ്ഞതയും പിതൃതർപ്പണത്തിലൂടെ നിർവഹിക്കപ്പെട്ടുന്ന

പുണ്യകർമ്മാനുഷ്‌ഠാനമായ ബലിതർപ്പണത്തിൽ മറ്റു പക്ഷിമൃഗാദികൾക്കൊന്നും ലഭിക്കാത്ത പ്രാമുഖ്യം കാക്കകൾക്ക് നൽകിക്കാണുന്നുണ്ട് .

കർക്കിടക വാവുബലിയിൽ കാക്കകൾക്ക് ഭക്ഷണം നൽകുന്ന വിശ്വാസത്തിൻറെ പുറകിലേക്ക് നമുക്ക് കണ്ണോടിക്കാം .

ഹിന്ദുമത വിശ്വാസമനുസരിച്ച് കാക്കകളെ നമ്മുടെ പൂർവ്വീകരായി കരുതിവരുന്നു .


പിതൃതർപ്പണവേളയിലും മറ്റു മംഗളകരമായ അവസരങ്ങളിലും കാക്കകൾക്ക് അന്നമൂട്ടുന്നതും അതുകൊണ്ടുതന്നെ.

ബലിതർപ്പണം നടത്തുമ്പോൾ മൺമറഞ്ഞുപോയ പിതൃക്കൾ കാക്കകളുടെ രൂപത്തിൽ ഭൂമിയിലേയ്ക്ക് വരുന്നതായാണ് സങ്കൽപവും വിശ്വാസവും .

കാക്കൾക്ക് ദീർഘായുസ്സാണെന്നും ഒരിക്കലും മരിക്കില്ലെന്നും ദേവന്മാർക്കൊപ്പം കാക്കകളും അമൃത് സേവിച്ചതായും പുരാണ ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .

പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ളതും ദീർഘായുസ്സുള്ളതും കാക്കകൾക്ക് തന്നെ .

ഹിന്ദുമതവിശ്വാസമനുസരിച്ച് ഒരാൾ മരിക്കുമ്പോൾ അയാൾ കാക്കയുടെ ഉദര ത്തിൽ പുനർജ്ജനിക്കുമെന്നതും മറ്റൊരു വിശ്വാസം .

കാക്കകൾ ഭക്ഷണം സ്വീകരിച്ചില്ലെങ്കിൽ അത് പൂർവ്വീകന്മാരുടെ അപ്രീതിയുടെ ലക്ഷണമാണെന്ന് കരുതുന്നവരും ഏറെ .

ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.

ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായി എന്ന വിശ്വാസത്തിൻെറ പുറകിലെ പുരാണ കഥയയിങ്ങനെ .

 ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആ ക്രമിച്ചു.


അസുരനെ തോൽപിക്കാനാവാതെ യമധർമ്മൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു.

അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു.

അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്.

പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്ക് ശ്രാദ്ധത്തിൽ പ്രസക്തി.

കറുത്ത എള്ളാണ് സാധാരണയായി പിതൃകർമ്മങ്ങൾക്ക്‌ ഉപയോഗിക്കുക.

എള്ളിനും കാക്കയ്ക്കും നിറം കറുപ്പാണ് .അന്ധകാരത്തിൽ നിന്നും തെളിച്ചവും വെളിച്ചവുമുള്ള പുനർജ്ജന്മത്തിലേക്കുള്ള പ്രയാണമാണ് ഈ കറുപ്പ് നിറം കൊണ്ടുദ്ധേശിക്കുന്നതെന്നും കരുതപ്പെടുന്നു .


ബലിക്ക് വേണ്ടവ: നിലവിളക്ക്, നിവേദ്യം, ഹവിസ് (ഉണക്കലരി വറ്റിച്ചത്), തൂശനില-രണ്ട്, ദര്‍ഭപ്പുല്ല് ചാണ്‍ നീളം, രണ്ട് പുല്ലിന്റെ തലഭാഗം മുറിച്ചതും ശേഷിക്കുന്ന ഭാഗം ചാണ്‍നീളത്തില്‍ നാല് കഷണം, ദര്‍ഭകൊണ്ട് പവിത്രം, ചെറൂള, തുളസിപ്പൂവ് എന്നിവ ഒരുക്കിയത്, എള്ള്, അരച്ച ചന്ദനം, വെള്ളംനിറച്ച കിണ്ടി.

വീട്ടിലിരുന്ന് ബലിയര്‍പ്പിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട രീതികള്‍ പ്രമുഖ പുരോഹിതന്മാർ നിർദ്ദേശിക്കുന്നതെങ്ങിനെ 


ബലിക്ക് തലേന്ന് ഒരിക്കല്‍ വ്രതം അനുഷ്ഠിക്കണം. വൈകീട്ട് അരിയാഹാരം പാടില്ല. പിറ്റേന്ന് പുലര്‍ച്ചെ ഉണര്‍ന്ന് മുഹൂര്‍ത്തം തെറ്റാതെ ബലികര്‍മങ്ങള്‍ പൂര്‍ത്തീകരിക്കണം.

ബലിക്ക് വേണ്ടവ: നിലവിളക്ക്, നിവേദ്യം, ഹവിസ് (ഉണക്കലരി വറ്റിച്ചത്), തൂശനില-രണ്ട്, ദര്‍ഭപ്പുല്ല് ചാണ്‍ നീളം, രണ്ട് പുല്ലിന്റെ തലഭാഗം മുറിച്ചതും ശേഷിക്കുന്ന ഭാഗം ചാണ്‍നീളത്തില്‍ നാല് കഷണം, ദര്‍ഭകൊണ്ട് പവിത്രം, ചെറൂള, തുളസിപ്പൂവ് എന്നിവ ഒരുക്കിയത്, എള്ള്, അരച്ച ചന്ദനം, വെള്ളംനിറച്ച കിണ്ടി.


മുറിക്കുള്ളിലോ പുറത്തോ ബലിയിടാനായി സ്ഥലം ശുദ്ധമാക്കിയെടുക്കുക. തറ തളിച്ച് മെഴുകണം. ബലിയര്‍പ്പിക്കുന്നയാള്‍ കുളിച്ച് അലക്കുവസ്ത്രം ധരിച്ച് തെക്കോട്ടിരുന്ന് മുകളില്‍ പറഞ്ഞ സാധനങ്ങള്‍ വലതുവശത്തായി ഒരുതൂശനിലയില്‍ വെയ്ക്കുക. ഇടതുവശത്ത് ഹവിസ്. മെഴുകിയ തറയില്‍ തൂശനില വെയ്ക്കുക. ഇലയില്‍ ദര്‍ഭ നനച്ച് വിരിച്ചുവെയ്ക്കുക. കിണ്ടി തളിച്ച് എള്ളും പൂവും ചന്ദനവും ജലവും കൂട്ടിയെടുത്ത് സമസ്ത പിതൃക്കളെയും സങ്കല്പിച്ച് ആവാഹിച്ച് പുല്ലില്‍ വെയ്ക്കുക.


ജലംചേര്‍ത്ത് ചന്ദനം എള്ള്, പൂവ് ഇവ ആരാധിച്ച് സമര്‍പ്പിക്കുക. എള്ളിട്ട് ഹവിസ് ഉരുളയാക്കി പൂവും ചന്ദനവും ജലവും ചേര്‍ത്ത് എടുത്ത് വലതുകൈയില്‍ പിടിക്കുക.

ഇടതുകൈ നെഞ്ചോടുചേര്‍ത്ത് വലതുകൈയിലെ ഉരുള എല്ലാ പിതൃക്കള്‍ക്കുമായി പിണ്ഡംവെയ്ക്കുന്നുവെന്ന് സങ്കല്പിച്ച് പുല്ലില്‍വെയ്ക്കുക.

എള്ള്, ചന്ദനം, പൂവ് ജലംചേര്‍ത്ത് മൂന്ന് പ്രാവശ്യംവീതം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുക.

വീണ്ടും എള്ള്, ചന്ദനം, പൂവ് ഇവകൂട്ടിയെടുത്ത് പിതൃക്കളെ പിതൃലോകത്തേക്ക് തിരിച്ചയയ്ക്കുന്നുവെന്ന സങ്കല്പത്തില്‍ സമര്‍പ്പിക്കുക.

 

പുഴയുടെ തീരത്താണെങ്കില്‍ ഇലയിലുള്ളത് കൈയിലെടുത്ത് തലയ്ക്കുമുകളില്‍ പിടിച്ച് വെള്ളത്തിലിറങ്ങി പുറകിലേക്ക് സമര്‍പ്പിച്ച് മുങ്ങി നിവരാം.

പുഴയടുത്തില്ലാത്തവര്‍ ഇലയിലെ വസ്തുക്കള്‍ സമീപത്തെ ജലസ്രോതസ്സില്‍ ഇട്ട് വീട്ടിലെത്തി കുളിക്കുക.


വിവാഹിതരായ സ്ത്രീകളാണെങ്കില്‍ പവിത്രത്തിന് പകരം വാഴയിലകീറി വിരലില്‍ ചൂടണം. ഇലയില്‍ ദര്‍ഭവിരിക്കാതെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലിയര്‍പ്പിക്കണം. ചെറൂളക്ക് പകരം തുളസിപ്പൂവ് മാത്രം ഉപയോഗിക്കണം.



ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

(ചെയർമാൻ വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി )

  7994847999


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25