വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ
കാലാനുസൃതമായ മാറ്റമുണ്ടാകണം
- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
പോത്തൻകോട് (തിരുവനന്തപുരം) : കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പരിഷ്കരണമുണ്ടാകണമെന്നും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഗുണകരമായ നിലയിൽ മാറ്റങ്ങൾ സാദ്ധ്യമാകണമെങ്കിൽ അദ്ധ്യാപകർക്ക് തുടർപരിശീലനം നൽകണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
കേരള ആരോഗ്യസർവകലാശാല അക്കാഡമിക് സ്റ്റാഫ് കോളേജിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി.
നിർമ്മിതബുദ്ധിയുടെയും വിവരസാങ്കേതികവിദ്യയുടെയും കാലമാണിത്. പഠനവിഷയങ്ങളിൽ ചർച്ചകളിലുടെയും ആശയസംവാദത്തിലൂടെയും അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കണം.
പഠിക്കേണ്ടത് വിദ്യാർത്ഥിയുടെയും പഠിപ്പിക്കേണ്ടത് അദ്ധ്യാപകന്റെയും മാത്രം ഉത്തരവാദിത്വം എന്ന ശൈലിയിൽ നിന്നും മാറി ഒരുമിച്ച് പഠിച്ചും പഠിപ്പിച്ചും പങ്കുവെച്ചും മുന്നേറുന്ന പുതിയ പഠനരീതിയെയാണ് ഇരുകൈയും നീട്ടി നമ്മൾ സ്വീകരിക്കേണ്ടതെന്ന് സ്വാമി അഭിപ്രായപ്പെട്ടു.
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ.സൗന്ദരരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലകരായ ഡോ. ആർ. സജിത്ത്കുമാർ, ഡോ.സുരേഷ്.എസ്.വടക്കേടം, ഡോ. സരിത.ജെ. ഷേണായി, ഡോ.സുജാത .എസ്.എസ് , ഡോ. ഏഞ്ചല വിശ്വാസോം എന്നിവരെ ആദരിച്ചു.
ഒമാൻ അക്രഡിറ്റേഷൻ കൗൺസിൽ സീനിയർ ക്വാളിറ്റി എക്സ്പേർട്ട് ഡോ..ജി.ആർ.കിരൺ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ സ്വാഗതവും ഷീജ.എൻ കൃതജ്ഞതയും ആശംസിച്ചു.
Photo കേരള ആരോഗ്യസർവകലാശാല അക്കാഡമിക് സ്റ്റാഫ് കോളേജിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ത്രിദിനശില്പശാലയുടെ സമാപനചടങ്ങിൽ വിസിറ്റിംഗ് പ്രൊഫസർ ഡോ.ആർ. സജിത്ത് കുമാറിനെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആദരിച്ചപ്പോൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group