ബിലീവേഴ്‌സ് ചര്‍ച്ച്
മെത്രാപ്പോലീത്തയ്ക്ക്
അനന്തപുരിയുടെ ആദരവ്
തിരുവനന്തപുരം : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷനായി ചുമതലയേറ്റ മോറാന്‍ മോര്‍ ഡോ.സാമുവല്‍ തെയോഫിലോസ് മെത്രപ്പോലീത്തയ്ക്ക് അനന്തപുരിയുടെ ആദരവ്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള വൈകിട്ട് ബിഷപ്പ് ഹൗസിലെത്തി ആശംസകളറിയിച്ചു.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടക്കുന്ന അനുമോദന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.
കാലം ചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രപ്പോലീത്തയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പസമര്‍പ്പണം നടത്തിയതിനുശേഷമാണ് സമ്മേളനം ആരംഭിച്ചത്.
കെ.സി.ബി.സി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തി.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, എം.എല്‍.എ മാരായ ആന്റണി രാജു, കടകംപളളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, ചാണ്ടി ഉമ്മന്‍, മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന്‍, നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലീയോസ് മെത്രപ്പോലീത്ത, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, തൊഴിയൂര്‍ സഭ മെത്രപ്പോലീത്ത സിറില്‍ മാര്‍ ബസേലിയോസ്, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ പി ജോണ്‍ വില്യം, ബി.എഫ്.എം ചര്‍ച്ച് ബിഷപ്പ് അഡ്വ.സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഓസ്റ്റിന്‍ എം.എ.പോള്‍, ബിഷപ്പ് മോഹന്‍ മാനുവല്‍, വൈ.എം.സി.എ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.ലിബി ഫിലിപ്പ് മാത്യൂ, ബിലീവേഴ്‌സ് ചര്‍ച്ച് തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഷെവലിയാര്‍ കോശി, ആനാവൂര്‍ നാഗപ്പന്‍ , ജോജി പനച്ചുമൂട്ടില്‍, അഡ്വ. വി.വി.രാജേഷ്, ജെ.ആര്‍.പദ്മകുമാര്‍, കരമന ജയന്‍, റിട്ട.ഐ.ജി.ഗോപിനാഥ്, പി.എച്ച്. കുര്യന്‍ ഐ.എ.എസ്, അമ്പിളി ജേക്കബ്, സബീര്‍ തിരുമല, ദേവി മോഹന്‍, ഡോ. ജോര്‍ജ് ചാണ്ടി, ബേബി മാത്യൂ, എബ്രഹാം തോമസ്, ഗോപന്‍ ശാസ്തമംഗലം , സാജന്‍ വേളൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ സ്വാഗതവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാനേജര്‍ ഫാ. സിജോ പന്തപ്പളളി കൃതജ്ഞതയും പറഞ്ഞു.
ഫോട്ടോ: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷനായി ചുമതലയേറ്റ മോറാന്‍ മോര്‍ ഡോ.സാമുവല്‍ തെയോഫിലോസ് മെത്രപ്പോലീത്തയെ തിരുവനന്തപുരത്ത് നടന്ന അനുമോദന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡീ.സതീശന്‍, മന്ത്രി.ജി.ആര്‍. അനില്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ജോര്‍ജ് സെബാസ്റ്റ്യന്‍, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, എം.എല്‍.എ മാരായ കടകംപളളി സുരേന്ദ്രന്‍, ആന്റണി രാജു, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, ഫാദര്‍ സിജോ പന്തപ്പളളി, സാജന്‍ വേളൂര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചപ്പോള്‍.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group