ശ്രീരാമചരിത ജ്ഞാനപ്രവാഹമായി ഡോ .റിജി ജി നായർ : ദിവാകരൻ ചോമ്പാല

ശ്രീരാമചരിത ജ്ഞാനപ്രവാഹമായി ഡോ .റിജി ജി നായർ : ദിവാകരൻ ചോമ്പാല
ശ്രീരാമചരിത ജ്ഞാനപ്രവാഹമായി ഡോ .റിജി ജി നായർ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Jul 16, 04:10 PM
VASTHU
MANNAN
laureal

ശ്രീരാമചരിത

ജ്ഞാനപ്രവാഹമായി

ഡോ .റിജി ജി നായർ 


:ദിവാകരൻ ചോമ്പാല


ഇ -കൊമേഴ്‌സും സോഷ്യൽ മീഡിയകളൂം ഇന്റർനെറ്റ് ടെലിവിഷനും നിർമ്മതാബുദ്ധിയും എല്ലാം ചേർന്ന് അമിതവേഗത്തിലുള്ള ആശയവിനിമയ വിസ്‌മയവുമായി ലോകത്തെ മുഴുവൻ ഉള്ളംകൈയിൽ ഒതുക്കിപ്പിടിക്കാൻ പാകത്തിൽ ആധുനീകരിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല സമൂഹത്തിലാണ് നമ്മളിപ്പോൾ .

പ്രമുഖചിന്തകനും ആധ്യാത്മിക പ്രഭാഷക വിദഗ്ധനുമായ ഡോ .റിജിജി നായർ എന്ന കൊല്ലം സ്വദേശി രാമായണത്തിലെ ജ്ഞാനശകലങ്ങൾ യൂട്യൂബ് വഴി ജനലക്ഷങ്ങൾക്ക് പങ്കുവെക്കുന്ന ജ്ഞാനപ്രഭാഷണ പരമ്പരയുടെ മുന്നൂറാമത്തെ എപ്പിസോഡും കടന്ന് തുടർപ്രയാണവുമായി മുന്നോട്ട് .

മൂന്നോ നാലോ എപ്പിസോഡ് ചെയ്യാമെന്ന് കരുതി 2021 ജൂലൈ 17 ന് തുടങ്ങിയ 'രാമായണത്തിലെ ജ്ഞാനശകലങ്ങൾ' എന്ന പ്രഭാഷണപരമ്പര മൂന്നു വർഷങ്ങൾ കടന്ന് ഇന്ന് 300 വീഡിയോകളിൽ എത്തിനിൽക്കുന്നു.

 ഭഗവാൻ ശ്രീരാമചന്ദ്രനും തൻ്റെ ഗുരുവിനും ഈ പംക്തിയുടെ ശ്രോതാക്കൾക്കും പ്രേക്ഷകർക്കും ഈ ശുഭദിനത്തിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നു

91552649_3166472420031460_3671111296117374976_n

ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരള ഘടകം മുൻ ചെയർമാനും സംസ്ഥാന ജലവിഭവ വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് പദവിയിലും സേവനമനുഷ്ഠിച്ചുവന്ന മഹത് വ്യക്തിത്വം കൂടിയായ ഡോ .റിജിജി നായർ എന്ന പ്രഭാഷകൻ സായൂജ്യം ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകചെയർമാൻ കൂടിയാണ് .



capture_1721129646

സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറിവെളിച്ചമെന്ന സിനിമ സംവിധാനം ചെയ്ത മകനെ അഭിമാനപൂർവ്വം അതിന് സജ്ജമാക്കുകയും ചെയ്ത ഡോ .റിജി ജി നായർ എന്ന ബിസ്സിനസ്സ് മാനേജിംഗ് വിദഗ്ദ്ധൻ  രചിച്ച നാലാമത്തെ പുസ്തകമായ 'പുഞ്ചിരിക്കുന്ന അഗ്നിപർവ്വത'മെന്ന ലേഖനസമാഹാരത്തിൻ്റെ ജനകീയ കവർ പ്രകാശനം ആഘോഷം പോലെ ഈ അടുത്തദിവസം നടക്കുകയുണ്ടായി 


സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരമായി കേരളത്തിൻറെ വേദാന്തം എന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനപ്പാനയുടെ സമൂഹപാരായണ മഹായജ്ഞവുമായാണ് ഡോ .റിജിജി നായർ ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രഭാഷണരംഗത്ത് അരങ്ങേറ്റം കുറിച്ചത് .

ഉപനിഷത് സത്യം അതീവലളിതമായ ഭാഷയിൽ അനുഭവമധുരിമയോടെ സംഗ്രഹിച്ച് പ്രതിപാദിക്കുന്നതിനായി കേരളത്തിനകത്തും പുറത്തും കർണ്ണാടകയിലും മറ്റിടങ്ങളിലും ദുബായി പോലുള്ള ഗഫുനാടുകളിലും വരെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ നിരവധി തവണകളായി ആയിരക്കണക്കിന് ആളുകളുടെ നിറസാന്നിധ്യത്തിൽ ജ്ഞാനപ്പാന പ്രഭാഷണപരമ്പരകൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ശ്രീശ്രീരവിശങ്കർജിയുടെ പ്രത്യേക ബഹുമതിക്കും അനുഗ്രഹത്തിനും വരെ ഡോ .റിജിജി നായർക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലും ആധ്യാത്മിക പ്രസ്ഥാനങ്ങളിലും വരെ സ്ഥാനമാനങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി നീചകർമ്മങ്ങൾക്കൊപ്പം ഏത് കുത്സിതമാർഗ്ഗവും സ്വീകരിക്കാൻ മടികാണിക്കാത്ത നെറികെട്ടവരേറെയുള്ള വർത്തമാനകാല സമൂഹത്തിൽ പുരാതനഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യസൃഷ്ഠികളിലൊന്നായ രാമായണത്തിന്റെ പ്രസക്തിയും പ്രഭയും സാധാരണക്കാരിലെത്തിക്കുക എന്ന ദൗത്യം നിസ്വാർത്ഥമനസ്സോടെ സ്വയമേറ്റെടുക്കുകയായിരുന്നു ഡോ .റിജി ജി നായർ എന്ന മനുഷ്യസ്നേഹി .

 

അയോദ്ധ്യയിലെ രാജാവയിരുന്ന ശ്രീരാമൻറെ ജീവിതകഥയെ അനാവരണം ചെയ്യുന്ന അതിമഹത്തായ കൃതിയാണ് രാമായണം .

പുത്രന്റെ അഭ്യുന്നതിക്കും ഐശ്യര്യപൂർണ്ണതക്കും എന്തും ചെയ്യാൻ ഒരുങ്ങുന്ന മാനുഷിക വികാരങ്ങളും അതിപ്രസരവുമുള്ള അയോദ്ധ്യാകാണ്ഡം കടന്ന് ഈശ്വരീയതയുടെ അഥവാ ദൈവിക ഭാവങ്ങളുടെ അതിമാനുഷിക തലങ്ങളും എല്ലാം ചേർന്ന വിസ്‌മക്കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന ആരണ്യ\കാണ്ഡവും കടന്ന് ബഹുദൂരമെത്തി നിൽക്കുന്നു ഡോ .റിജിജി നായരുടെ രാമായണ ജ്ഞാനപ്രഭാഷണപരമ്പര .

 മൂല്ല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപകാലഘട്ടങ്ങളിൽ ധാർമ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലുടെ അതി മഹത്തായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണ സന്ദേശങ്ങളായി ഡോ ,റിജി ജി നായർ ശ്രോതാക്കളുടെ മനസ്സുകളിൽ സന്നിവേശിപ്പിച്ചുവരുന്നത് .വിശേഷിച്ചും പുതിയ തലമുറക്കാരിൽ .

ആദർശധീരനും പ്രജാവത്സലനുമായ ഭരണസാരഥി മാത്രമായിരുന്നില്ല രാമൻ .ആദർശധീരൻ എന്നതിലുപരി ആത്മബലമുള്ള പൊതുജനസേവകൻ കൂടിയായ രാമൻ മാതൃത്വത്തിൻറെ മഹത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം ഭാര്യയെ പ്രാണപ്രേയസിയായി കണ്ടുകൊണ്ട് സ്നേഹം പങ്കിടുന്ന ഭർത്താവായും കൂടെപ്പിറപ്പുകളെ കണ്ണിൻറെ കൃഷ്‌ണമണിപോലെ കരുതലോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സഹോദരനുമായിരുന്നു രാമായണത്തിലെ രാമൻ എന്ന സന്ദേശമാണ് പ്രഭാഷണത്തിലൂടെ ഡോ .റിജിജി നായർ വ്യക്തമാക്കുന്നത് .

ക്രി.മു .മൂന്നാം ശതകത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വായ്മൊഴിയായ ദശരഥ ജാതകത്തിലെ ജീവാത്മാവായ രാമകഥയാണ് രാമായണത്തിന് ആധാരമെന്ന്‌ ആചാര്യന്മാർ .

 പുരാതന ഭാരതീയ ഋഷിയായ വാത്മീകി മഹർഷിയുടെ പർണ്ണശാലയിൽ അതിഥിയായെത്തിയ നാരദമുനിയിൽ നിന്നായിരുന്നുവത്രെ വാത്മീകി മഹർഷി രാമകഥ കേൾക്കാനിടയായതും കഥയുടെ ഉള്ളറിഞ്ഞതും .

 സംസ്‌കൃതത്തിൽ 24000 ശ്ലോകങ്ങളുള്ള വാത്മീകി രാമായണം രചിക്കപ്പെട്ടത് ദേവനാഗരിക ലിപിയിൽ.

 ബാലകാണ്ഡം ,അയോധ്യാകാണ്ഡം ,ആരണ്യകാണ്ഡം കിഷ്കിന്ദാ കാണ്ഡം ,സുന്ദരകാണ്ഡം ,യുദ്ധകാണ്ഡം ,ഉത്തരകാണ്ഡം എന്നിങ്ങനെ 7 കാണ്ഡങ്ങളായി പരന്നുകിടക്കുന്ന രാമായണത്തിന് അഞ്ഞൂറ് അദ്ധ്യായങ്ങൾ .വാത്മീകിയും രാമനും സമകാലീകരാണെന്ന് ചരിത്രാന്വേഷികൾ.

 വനവാസകാലത്ത് ശ്രീരാമൻ വാത്മീകി മഹർഷിയുടെ ആശ്രമം സന്ദർശിച്ചതായും സീതാദേവിയെ ഉപേക്ഷിച്ചതിന് ശേഷം വാത്മീകിയുടെ ആശ്രമത്തിൽ താമസിച്ചതായും വിശ്വസിക്കപ്പെടുന്നു.

ആനിലയിൽ രാമായണകാവ്യത്തിൻറെ രചനക്ക് പ്രചോദനമായതും ഇത്തരം സംഭവങ്ങളാകാം എന്ന് വിശ്വസിക്കുന്നവരും ഏറെ .

ആശ്രമതീരത്തെ പൂമരച്ചില്ലയിൽ പരസ്പ്പരം കൊക്കുരുമ്മി പ്രണയകേളികളിൽ മുഴുകിയ ഇണപക്ഷികളൊന്നിനെ കൂരമ്പെയ്‌ത് കൊന്ന വേട്ടാളന്റെ ക്രൂരകൃത്യത്തിൽ മനം നൊന്ത വാത്മീകി ഗർജ്ജിച്ചു . ''മാ നിഷാ‍ദ ''- അരുതു കാട്ടാള എന്ന അർത്ഥത്തിൽ.

 "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം".

ലോകത്തിലെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്ന ശ്ലോകവും ഇതുതന്നെ .

കൈയ്യൂക്കും ആൾബലവും പണക്കൊഴുപ്പും അധികാരവും കൈമുതലായുമുള്ളവർ സ്വന്തം ആഗ്രഹപൂർത്തീകരണത്തിനായി ജനാധിപത്യം എന്ന അവസ്ഥയെ ചവുട്ടിത്താഴ്ത്തി സമഗ്രാധിപത്യം പിൻപറ്റി ഏകാധിപതികളായി അതിരുകടന്ന താൻപോരിമക്കാരും താന്തോന്നികളുമായി മാറുന്ന അവസ്ഥ മുന്നിൽ കണ്ടുകൊണ്ട്തന്നെയാവാം ത്രികാലജ്ഞാനിയായ മഹർഷി മാനിഷാദ എന്ന വാക്കുച്ചരിച്ചത് .

കാമമോഹിതനായ രാവണനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതുകൊണ്ട് ഹേ ലക്ഷ്മീവല്ലഭനായ ശ്രീരാമചന്ദ്രാ അവിടുന്ന് നീണാൾ വാഴട്ടെ എന്നാണ് ബ്രഹ്‌മാവ്‌ മാനിഷാദക്ക് സന്ദർഭോചിതമായി അർത്ഥം കണ്ടെത്തിയതെന്നും ഡോ ,റിജിജിനായർ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നു .


 

zzzz

ആശ്രമതീരത്തെ പൂമരച്ചില്ലയിൽ പരസ്പ്പരം കൊക്കുരുമ്മി പ്രണയകേളികളിൽ മുഴുകിയ ഇണപക്ഷികളൊന്നിനെ കൂരമ്പെയ്‌ത് കൊന്ന വേട്ടാളന്റെ ക്രൂരകൃത്യത്തിൽ മനം നൊന്ത വാത്മീകി ഗർജ്ജിച്ചു . ''മാ നിഷാ‍ദ ''- അരുതു കാട്ടാള എന്ന അർത്ഥത്തിൽ.

 "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം".

ലോകത്തിലെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്ന ശ്ലോകവും ഇതുതന്നെ .

കൈയ്യൂക്കും ആൾബലവും പണക്കൊഴുപ്പും അധികാരവും കൈമുതലായുമുള്ളവർ സ്വന്തം ആഗ്രഹപൂർത്തീകരണത്തിനായി ജനാധിപത്യം എന്ന അവസ്ഥയെ ചവുട്ടിത്താഴ്ത്തി സമഗ്രാധിപത്യം പിൻപറ്റി ഏകാധിപതികളായി അതിരുകടന്ന താൻപോരിമക്കാരും താന്തോന്നികളുമായി മാറുന്ന അവസ്ഥ മുന്നിൽ കണ്ടുകൊണ്ട്തന്നെയാവാം ത്രികാലജ്ഞാനിയായ മഹർഷി മാനിഷാദ എന്ന വാക്കുച്ചരിച്ചത് .

കാമമോഹിതനായ രാവണനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതുകൊണ്ട് ഹേ ലക്ഷ്മീവല്ലഭനായ ശ്രീരാമചന്ദ്രാ അവിടുന്ന് നീണാൾ വാഴട്ടെ എന്നാണ് ബ്രഹ്‌മാവ്‌ മാനിഷാദക്ക് സന്ദർഭോജിതമായി അർത്ഥം കണ്ടെത്തിയതെന്നും ഡോ ,റിജിജിനായർ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നു .


 

ad-(2)

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2