കന്യാകുമാരിയിൽ മോദി ധ്യാനംതുടങ്ങി

കന്യാകുമാരിയിൽ  മോദി ധ്യാനംതുടങ്ങി
കന്യാകുമാരിയിൽ മോദി ധ്യാനംതുടങ്ങി
Share  
2024 May 31, 02:38 PM
VASTHU
MANNAN

കന്യാകുമാരിയിൽ

മോദി ധ്യാനംതുടങ്ങി


കന്യാകുമാരി: ധ്യാനമഗ്നനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ. കന്യാകുമാരി ദേവിയെ വണങ്ങി വ്യാഴാഴ്ച രാത്രി ഏഴരയോടെ ഏകാന്തധ്യാനത്തിന് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലെത്തി, 45 മണിക്കൂർനീളുന്ന ധ്യാനംതുടങ്ങി. വെള്ളിയാഴ്ച പൂർണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്കുശേഷം മടങ്ങും. കന്യാകുമാരിയും പരിസരവും വൻസുരക്ഷയിലാണ്.


ഹെലികോപ്ടറിൽ തമിഴ്നാട് ഗസ്റ്റ് ഹൗസിലെ ഹെലിപ്പാഡിൽ വൈകീട്ട് 5.10-നാണ് തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രിയെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയശേഷം ദർശനത്തിന് ഭഗവതിക്ഷേത്രത്തിലേക്കുപോയി. കസവുനേര്യതണിഞ്ഞ് ഭഗവതിയെവണങ്ങി പ്രസാദവും ഭഗവതിയുടെ വർണചിത്രവും സ്വീകരിച്ചു. ദീപാരാധന തൊഴുതു. ഒറ്റയ്ക്ക് പ്രദക്ഷിണംനടത്തിയ മോദി ക്ഷേത്രത്തിലെ കാലഭൈരവൻ, ഹനുമാൻ വിഗ്രഹങ്ങളെയും വണങ്ങി.


 

തുടർന്ന് തമിഴ്നാട് പൂംപുഹാർ ഷിപ്പിങ് കോർപ്പറേഷന്റെ വിവേകാനന്ദൻ എന്ന ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിച്ചു. ദേവി കന്യാകുമാരി തപസ്സുചെയ്‌തെന്ന് വിശ്വസിക്കുന്ന ശ്രീപാദപ്പാറയിലും തൊഴുതു. തുടർന്ന് പടികയറി സഭാഗൃഹത്തിലേക്ക് പ്രവേശിച്ചു. പ്രതിമയ്ക്കുമുന്നിൽ വണങ്ങി. വിവേകാനന്ദമണ്ഡപത്തിൽനിന്ന്‌ പുറത്തിറങ്ങി പ്രദക്ഷിണംെവച്ചു.


ധ്യാനം പൂർത്തിയാക്കി ശനിയാഴ്ച മൂന്നരയ്ക്ക് ഹെലികോപ്ടറിൽ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഡൽഹിയ്ക്കുമടങ്ങും. മോദിയുടെ വരവിനുമുന്നോടിയായി സന്ധ്യയോടെ വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.


രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പുപ്രചാരണം പൂർത്തിയാക്കിയശേഷമാണ് മോദി ധ്യാനത്തിനെത്തുന്നത്. അദ്ദേഹം മത്സരിക്കുന്ന വാരാണസിയിൽ വോട്ടെടുപ്പുനടക്കുന്ന ശനിയാഴ്ച ഉച്ചവരെ പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലായിരിക്കും.

ചിത്രം :കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ വിവേകാനന്ദ പ്രതിമയെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി


1e2bdd12-60c1-4713-804f-2f54d3353059
8915a297-da25-4922-a666-49fc857d105b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2