ഹിംസാവിമുക്തമായ ലോകം : ഗുരുദേവ് ശ്രീശ്രീരവിശങ്കർ

ഹിംസാവിമുക്തമായ ലോകം : ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ഹിംസാവിമുക്തമായ ലോകം : ഗുരുദേവ് ശ്രീശ്രീരവിശങ്കർ
Share  
2024 May 23, 04:07 PM
VASTHU
MANNAN

ഹിംസാവിമുക്തമായ ലോകം 


:ഗുരുദേവ് ശ്രീശ്രീരവിശങ്കർ


നമ്മുടെ ശരിയായ സ്വഭാവമെന്താണോ അതിനെയാണ് ഉള്ളിൻറെ ആഴങ്ങളിൽനിന്ന് നമ്മൾ അന്വേഷിക്കന്നത്.എല്ലാവരും ആഴത്തിൽ ആഗ്രഹിക്കുന്നത് സന്തോഷവും ആനന്ദവും മാത്രമാണ്. ഇതൊക്കെയാണെങ്കിലും ലോകം ഹിംസയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളേയും ഹിംസയും തീവ്രവാദവും ബാധിക്കുന്നുമുണ്ട്. ഹിംസയുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്നറിഞ്ഞാൽ മാത്രമേ ഈ ലോകത്തിൽ ശാന്തി കൊണ്ടുവരുവാൻ കഴിയുകയുള്ളൂ. പിരിമുറുക്കം നമ്മുടെ ശരിയായ ആനന്ദത്തെ മറയ്ക്കുമ്പോൾ നമ്മുടെ ചിന്തകളും സംസാരവും ക്രമേണ നമ്മുടെ പ്രവർത്തിയും വികലമായിത്തീരുന്നു .

അങ്ങേയറ്റത്തെ അവസ്ഥയിൽ ഇത് വിഭ്രാന്തിയായും പരിണമിക്കും.

അമേരിക്കയിൽ വെടിവെപ്പുകളും ആത്മഹത്യകളും നടത്തുന്നത് ഇത്തരം പ്രശ്നങ്ങളുള്ളവരാണ്. സമൂഹത്തിൽനിന്നും പിരിമുറുക്കം മാറ്റാൻ എന്തെങ്കിലും വഴി കണ്ടെത്തുക എന്നതാണ് ഇന്നത്തെ ആവശ്യം. യോഗയും ധ്യാനവും ഇതിന് ഏറെ സഹായിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .

ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പുറമെ കുറേക്കൂടി സംഘടിതമായ രീതിയിൽ മറ്റൊരുതരത്തിലുള്ള ഹിംസയും വളർന്നുവരുന്നു. ഇത് മതഭ്രാന്ത്‌കൊണ്ടാണ് സംഭവിക്കുന്നത്. ഇത്തരക്കാർ സന്ധിസംഭാഷണങ്ങൾക്ക് തയ്യാറല്ല. ഹിംസ മാത്രമാണവരുടെ ആയുധം .ഈ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കുന്നത് തടയാൻ മതനേതാക്കൾ യാഥാസ്ഥിതികസ്വഭാവം ഉപേക്ഷിക്കണം .കുട്ടിക്കാലം മുതലേ മറ്റു മതങ്ങളിൽനിന്നുള്ള ജ്ഞാനം അറിയാൻ അവസരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ആളുകൾ ഇങ്ങിനെയൊരു വെറുപ്പ് മനസ്സിൽ കൊണ്ടുനടക്കുകയുമില്ല.

സ്വാതന്ത്ര്യത്തിനു വേണ്ടിയോ മറ്റ് അവകാശങ്ങൾക്ക് വേണ്ടിയോ പടപൊരുതുന്ന വിപ്ലവസംഘങ്ങളാണ്‌ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നത്.

സാമൂഹ്യനീതിയും മനുഷ്യത്വപരവുമായനേതൃത്വവും ഇല്ലാതിടത്തെല്ലാം വിപ്ലവം ഉണ്ടാകും .തുടക്കത്തിൽ ഇതിന് ലക്ഷ്യവും കാരണവും ഉണ്ടാകും.എന്നാൽ ക്രമേണ അത് തീവ്രവാദമായി പൊട്ടിത്തെറിക്കും. തീവ്രവാദം അന്ധമാണ് .ലോകത്ത് ഒരിടത്തും അത് സാമ്പത്തികപുരോഗതിക്കോ ,ന്യായത്തിനോ കാരണമായിട്ടില്ല. ഇത്തരം തീവ്രവാദികൾ വികാരഭരിതരുംആത്മാർത്ഥതയുള്ളവരുംത്യാഗം ചെയ്യാൻ സന്നദ്ധരുമാണ് .

എന്തെങ്കിലും കാരണത്തിന് വേണ്ടി സ്വന്തം ജീവിതം അർപ്പിക്കാൻ തയ്യാറാകുന്ന അവരുടെ സന്നദ്ധത അഭിനന്ദനാർഹമാണ്. സംഘങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻറെ ഭാഗമായിഞാൻ പല സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്‌.

തുറന്ന മനസ്സോടെ ഇവരെ സമീപിച്ചാൽ ഇവർ സംഭാഷണങ്ങൾക്ക് തയ്യാറാകുമെന്നും സ്വന്തം കാഴ്ച്ചപ്പാട് വ്യക്തമാക്കുമെന്നുമാണ് ഞങ്ങളുടെ അനുഭവം .സമൂഹത്തിലെ നീതിയിലും മനുഷ്യത്വത്തിലും വിശ്വാസം ഉണ്ടായിക്കഴിഞ്ഞാൽ അവർക്കു തിരിച്ച് സമൂഹത്തിന് നല്ല സംഭാവനകൾനൽകാൻ സാധിക്കും. അധികാരിവർഗ്ഗത്തിൻറെ പിൻതുണയുണ്ടെങ്കിൽ മുഖ്യധാരയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാനും പുനരധിവസിപ്പിക്കാനും കൂടുതൽ എളുപ്പമാകുകയും ചെയ്യും.ഇതിനൊരു ഉദാഹരണമാണ് കൊളംബിയയിലെ ഫാർക് ( FARC ) സംഘം.

ഈ ലോകത്ത്‌ ഹിംസക്കു കാരണമാകുന്നവർ എണ്ണത്തിൽ വളരെ കുറവാണ്‌. എന്നാൽ പത്രങ്ങളിലെ തലക്കെട്ടുകൾ അവരുടെ പ്രവർത്തനങ്ങളുടെ വാർത്തകൾകൊണ്ട് നിറയുന്നു. നന്മയുള്ളവരുടെ മൗനമാണ് ബാക്കിയുള്ളവരുടെ ഹിംസയേക്കാൾ കൂടുതൽ ഇതിന് കാരണമെന്ന്‌ ഞാൻ പറയുന്നൂ.

ഉള്ളിൽ ശാന്തതയുള്ളവർക്ക് ചുറ്റും ശാന്തിപകരാനുള്ള ഉത്തരവാധിത്വമുണ്ട്‌. എല്ലായിടത്തുമുള്ള വിവേകമുള്ളവർ ഒന്നിച്ചുചേർന്ന്‌ കുറേക്കൂടി മെച്ചപ്പെട്ട ലോകം പടുത്തുയർത്താൻ പരസ്പരം ശാക്തീകരിക്കണം .

വേണമെന്ന് വിചാരിച്ചാൽ വ്യക്തിയുടെ തലം മുതൽ ഈ ഭൂഗോളം മുഴുവൻ വരെ ശാന്തിയുണ്ടാക്കാൻ കഴിയും . ഇതുവരെയും ലോകശാന്തിക്കായി ഇത്രയ്ക്കധികം ശക്തമായ രീതിയിൽ ശ്രമങ്ങൾ നടന്നിട്ടില്ല .എന്നുമാത്രമല്ല അതിനുള്ള വഴികൾ ഇത്രത്തോളം തുറന്നുകിട്ടിയിട്ടുമില്ല.ഹിംസാവിമുക്തമായ ഒരു ലോകത്തിനുവേണ്ടി സ്വപ്നംകാണുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2