മാതാപിതാക്കളോടുള്ള കടപ്പാട് ( അമൃതവചനം )

മാതാപിതാക്കളോടുള്ള കടപ്പാട് ( അമൃതവചനം )
മാതാപിതാക്കളോടുള്ള കടപ്പാട് ( അമൃതവചനം )
Share  
2024 May 19, 05:24 PM
VASTHU
MANNAN

മാതാപിതാക്കളോടുള്ള

കടപ്പാട് ( അമൃതവചനം )


മക്കളേ,

നമ്മുടെ ബന്ധുജനങ്ങളിൽ പ്രഥമസ്ഥാനം അമ്മയ്ക്കുതന്നെയാണ്. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്ന നിമിഷംമുതലുള്ള അമ്മയുടെ ത്യാഗവും ശ്രദ്ധയും സ്നേഹവും കരുതലുമെല്ലാം അതുല്യമാണ്. ജീവദായകമായ അമ്മയുടെ മുലപ്പാൽ കുടിച്ചാണ് കുഞ്ഞ് വളരുന്നത്.

എല്ലാ ആപത്തുകളിലും കുഞ്ഞിന് അഭയമായി നിൽക്കുന്നത് അമ്മയാണ്. ലോകജീവിതത്തിന് കുഞ്ഞിനെ പരിശീലിപ്പിക്കുന്ന ആദ്യഗുരുവും അമ്മതന്നെ.

തന്റെ കുഞ്ഞുങ്ങളോടുള്ള ശ്രദ്ധയും കരുതലും അവസാനനിമിഷംവരെ അമ്മ കാത്തുസൂക്ഷിക്കുന്നു. ആ അമ്മയോടുള്ള കടപ്പാട് നിറവേറ്റാൻ ഏറ്റവും ഉത്തമരായ മക്കൾക്കുപോലും അസാധ്യംതന്നെയാണ്.

ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ ഒരു യുവാവ് ഒരു കമ്പനിയിൽ ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തു.

കമ്പനിയുടമ യുവാവിനോട്‌ ചോദിച്ചു: ‘‘നിങ്ങൾ സാമ്പത്തികംകുറഞ്ഞ വീട്ടിൽനിന്നാണ് വരുന്നത്. അല്ലേ?’’ ‘‘അതേ’’. ‘‘നിങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ എങ്ങനെയാണ് നിറവേറ്റിയത്?’,

‘‘എനിക്ക് ഒരുവയസ്സുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു.

എന്റെ അമ്മ കൂലിപ്പണിയെടുത്ത് കിട്ടുന്നതിൽനിന്ന് മിച്ചംവെച്ചാണ് എന്നെ പഠിപ്പിച്ചത്’’. അപ്പോൾ ഉടമ ചോദിച്ചു: ‘‘നിങ്ങൾ എപ്പോഴെങ്കിലും അമ്മയെ അടുക്കളജോലിയിലോ മറ്റുജോലികളിലോ സഹായിച്ചിട്ടുണ്ടോ?’’ ഇല്ല എന്ന്‌ യുവാവ് പറഞ്ഞു.

‘‘എങ്കിൽ നിങ്ങൾ ഒരു കാര്യംചെയ്യണം. ഇന്ന് വീട്ടിൽപ്പോയി അമ്മയുടെ കൈകൾ നല്ലവണ്ണം കഴുകണം, കൈകളിൽ തലോടണം. എന്നിട്ട് മറ്റന്നാൾ എന്നെ കാണാൻവരൂ’’. യുവാവ് അതുപോലെചെയ്തു. മകൻ തന്റെ കൈ കഴുകുന്നതും തലോടുന്നതുംകണ്ട് അമ്മ അമ്പരന്നു. എങ്കിലും അവർക്ക് ഏറെ സന്തോഷംതോന്നി. അമ്മയുടെ കൈകൾ കഴുകി സൂക്ഷിച്ചുനോക്കിയപ്പോൾ യുവാവ് കണ്ടത്, ആ പരുപരുത്ത കൈകൾനിറയെ ഉണങ്ങിയതും ഉണങ്ങാത്തതുമായ മുറിവുകളാണ്. മുറിവുകൾ കഴുകുമ്പോഴുണ്ടായ വേദനകാരണം അമ്മ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ അമ്മ എത്രമാത്രം കഷ്ടപ്പെട്ടാണ് തന്നെ ഇതുവരെ പഠിപ്പിച്ചത് എന്നതിനെക്കുറിച്ച് ആ മകൻ അപ്പോഴാണ് ശരിക്കും ബോധവാനായത്. അമ്മയുടെ ത്യാഗവും വേദനയുമാണ് തന്റെ എല്ലാ വിജയത്തിനും പിന്നിലെന്ന് അയാൾ തിരിച്ചറിഞ്ഞു. അന്നുപിന്നെ അമ്മയെ ഒരു ജോലിയുംചെയ്യാൻ അയാൾ അനുവദിച്ചില്ല. എല്ലാ ജോലിയും സ്വയംചെയ്തു. അതിനുശേഷം ദീർഘനേരം അമ്മയുമായി സംസാരിക്കുകയുംചെയ്തു. അടുത്തദിവസം യുവാവ് വീണ്ടും കമ്പനിയുടമയെ കാണനെത്തി. അയാൾ യുവാവിനോടുചോദിച്ചു, “ഇന്നലെ പറഞ്ഞതുപോലെയൊക്കെ നിങ്ങൾ ചെയ്തോ?” യുവാവിന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ നടന്നകാര്യങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് ഉടമ ചോദിച്ചു, “അതിൽനിന്ന് എന്തുപഠിച്ചെ ന്നുകൂടി പറയാമോ?” യുവാവ് പറഞ്ഞു: “മാതൃസ്നേഹത്തിന്റെ ആഴമെന്തെന്ന് ഇന്നലെയാണ് ഞാൻ തിരിച്ചറിഞ്ഞത്. നന്ദിയും സ്നേഹവും എന്റെ ഹൃദയത്തിൽ നിറഞ്ഞു. എത്രമാത്രം കഷ്ടപ്പാടും ത്യാഗവും സഹിച്ചാണ് അമ്മ എന്നെ വളർത്തിയത്. അമ്മ എനിക്കുവേണ്ടി ത്യാഗംസഹിച്ചതുപോലെ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും സേവനംചെയ്യാൻ ഞാനും തയ്യാറാകണം എന്ന ഒരു പാഠവും ഞാൻ പഠിച്ചു.” ഉടമ പറഞ്ഞു: “മതി. ഒരു മാനേജരിൽനിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഞാൻ നിങ്ങളിൽ കാണുന്നു. നിങ്ങളെ ജോലിയിൽ നിയമിച്ചിരിക്കുന്നു


mother-and-child-bonnie-freireich

.” ഓരോ അമ്മയും അച്ഛനും മക്കൾക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകൾ വളരെവലുതാണ്. മക്കളെ വളർത്താനും അവരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയും അച്ഛനമ്മമാർ രാപകൽ അധ്വാനിക്കുന്നു. പല അച്ഛനമ്മമാർക്കും മക്കളെച്ചൊല്ലി തീരാത്ത ആധിയാണ്. അങ്ങനെയുള്ള അച്ഛനമ്മമാർ പിന്നീട് പ്രായമാകുമ്പോൾ അവഗണിക്കപ്പെടുന്നത് എത്ര വേദനാജനകമാണ്. എല്ലാ ഭൗതിക സഹായങ്ങൾക്കും ഉപരിയായി അമ്മമാർ മക്കളിൽനിന്ന്‌ പ്രതീക്ഷിക്കുന്നത് ശുദ്ധമായ സ്നേഹവും സ്നേഹപൂർണമായ പെരുമാറ്റവുമാണ്.( കടപ്പാട് :മാതൃഭൂമി )

 'പെൻഡുലം ഡൗസിംഗ് ' പരിശീലനം 

 26 ന് തൃശ്ശൂർ വൈറ്റ് പാലസിൽ 

 

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ  തൃശൂർ വൈറ്റ് പാലസിൽ  മെയ് 26 ന് 'പെൻഡുലം ഡൗസിംഗ് ' പരിശീലനം നടക്കും .

സമയം : രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ.

dr.nishanth-thoppil

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര ആചാര്യൻ

ഡോ.നിശാന്ത് തോപ്പിൽ M.Phil,Ph .D പരിശീലനത്തിന് നേതൃത്വം നൽകും .


വീട്ടമ്മമാർക്കും ,സാധാരണക്കാർക്കും 

 പ്രൊഫഷനുകൾക്കും വരെ ഏറെ

ഉപകാരപ്പെടുന്നതാണ് ഈ പരിശ്രീലനം .


 വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .

 ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception ) എന്നാണിത് അറിയപ്പെടുക .

ജോതിഷികൾക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങൾക്കും പെൻഡുലം നല്ല മാർഗ്ഗദർശകമായിരിക്കുമെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

 പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ,

കൂടുതൽ വിവരങ്ങൾക്കും

രജിസ്ട്രേഷനും :9744830888 , 8547969788

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2