വിശ്വമഹാഗുരുവിൻറെ അറുത്തിഎട്ടാം ജന്മദിനാഘോഷം . -ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

വിശ്വമഹാഗുരുവിൻറെ അറുത്തിഎട്ടാം ജന്മദിനാഘോഷം . -ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD
വിശ്വമഹാഗുരുവിൻറെ അറുത്തിഎട്ടാം ജന്മദിനാഘോഷം . -ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 May 13, 10:18 AM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

വിശ്വവ്യാപകമായ ജീവനകലയുടെ

ആത്മീയാചാര്യൻ ആനന്ദത്തിന്‍റെ

വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കർജിയുടെ

അറുപത്തി എട്ടാം ജന്മദിനം

ലോകമെങ്ങുമുള്ള ആരാധകർ വിവിധപരിപാടികളോടെ മെയ് 13 ന് ആഘോഷപൂർവ്വം ആചരിക്കുന്നു .

ഒപ്പം നിരവധി സേവാപ്രവർത്തനങ്ങളും .


ഗുരു വഴികാട്ടിയാണ് , ജ്ഞാനത്തിലേക്കുള്ള ആനന്ദത്തിലേക്കുള്ള വഴികാട്ടി .

ആരാണ് യഥാര്‍ത്ഥ ഗുരു?

ലൗകികകാര്യങ്ങളോ ബുദ്ധിപരമായ വിഷയങ്ങളോ പഠിപ്പിക്കുന്ന ഒരാളല്ല ഗുരു.

അങ്ങിനെയുള്ളവര്‍ അദ്ധ്യാപകര്‍ മാത്രമാണ്.

ഗുരു നിങ്ങളെ ഉണർത്താനോ ഉത്തേജിപ്പിക്കാനോ നിയോഗിക്കപ്പെട്ട ആളുമല്ല .

നിങ്ങളെ സമാധാനപ്പെടുത്തുന്നതും ധൈര്യപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അല്ല അദ്ദേഹത്തിന്‍റെ ജോലി.

നിങ്ങള്‍ മനസ്സിൽ പടുത്തുയർത്തിയിരിക്കുന്നു ചില അതിരളവുകൾ തകര്‍ത്തെറിയാനാണ് ഗുരു വന്നിരിക്കുന്നത്.

നിങ്ങള്‍ അകപ്പെട്ട അഥവാ കുരുങ്ങിയിരിക്കുന്ന ചങ്ങലക്കെട്ടുകളില്‍നിന്ന് നിങ്ങളെ സ്വതന്ത്രനാക്കാനാണ് മുക്തനാക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

ഏതൊരു വ്യക്തിയുടെ സാമീപ്യത്തിലാണ് നിങ്ങള്‍ക്ക് ഏറ്റവും അസൗകര്യം അനുഭവപ്പെടുന്നത് , ആ വ്യക്തിയെ അതെ നിലയിൽ സ്വീകരിച്ചുകൊണ്ട് വിട്ടൊഴിഞ്ഞുപോകാൻ കഴിയാത്ത നിലയിലുള്ള ആത്മബന്ധം നിലനിർത്തിക്കൊണ്ട് , മനസ്സുകൊണ്ട് ഇഷ്ടപ്പെടുമ്പോഴാണ് അദ്ദേഹം യഥാര്‍ത്ഥ ഗുരുവാകുന്നത്.


വ്യക്തികളിൽ അലിഞ്ഞുചേർന്ന അഹങ്കാരത്തെ ,ദുരഭിമാനത്തെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ,

സ്വയം അത് ത്യജിക്കാന്‍ തയ്യാറാകുന്നയാളാണ് ഉത്തമഗുരു .

ജീവിതത്തിനും വിവേകത്തിനും സ്നേഹത്തിനുമിടയിൽ

ഒരാൾക്ക് ദൂരമില്ലാതാവുമ്പോൾ അദ്ദേഹത്തെ ഗുരു എന്ന് വിളിക്കുന്നു .

ഭാരതീയപാരമ്പര്യത്തിൽ ഗുരുവിന് മഹത്തായ സ്ഥാനമാണുള്ളത്.

പ്രപഞ്ചസൃഷ്ഠിയുടെ ആദിയിൽ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകർന്നുനൽകിയ ഭഗവാൻറെ പരമ്പരയിൽ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിക്കിച്ചേർത്ത കണ്ണികളാണ്.

സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും .

സനാതനധർമ്മ നിയമമനുശാസിക്കുന്നതും അങ്ങിനെത്തന്നെ .

സർവ്വസന്നിഹിതനും നിരുപാധികമായ ദൈവീകപ്രേമത്തിൻെ ആവിഷ്‌കാരവും കൂടിയാണ് ഗുരു .

ഉദാത്തമായ ജ്ഞാനത്തിൻറെയും പരിശുദ്ദപ്രേമത്തിൻറെയും ,ആനന്ദത്തിൻറെയും അവതാരമായ ഗുരുവിലൂടെ നിശ്ശബ്ദമായ ദൈവത്തിൻറെ സ്വരമാണ് സദാ കേട്ടുകൊണ്ടിരിക്കുന്നത് .


ജ്ഞാന വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്‌കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കിൽ ' ഗുരുജി ' എന്ന മൂന്നക്ഷരത്തിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ജീവനകലയുടെ ആത്മീയാചാര്യൻ ശ്രീശ്രീരവിശങ്കർജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെയാണ്.

പ്രവാചകൻ അഥവാ ദൈവദൂതൻ ദൈവത്തിൻറെ പ്രതിപുരുഷനാണെങ്കിൽ  

 ഗുരുജിയിൽ ദൈവത്തിൻറെ പ്രതിഛായ കാണുന്നതിൽ തെറ്റില്ലെന്നുറപ്പ് .


 സമൂഹത്തിൽ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നവീന കാലഘട്ടത്തിൻറെ നവോത്ഥാനശിൽപ്പികൂടിയാണ് ജീവനകലയുടെ ജീവാത്മാവും പരമാത്മാവുമായ നമ്മുടെ ഗുരുജി.


ഭൂതകാലത്തിൻറെ എല്ലാ ഓർമ്മകളും, അനുഭവങ്ങളും, ബന്ധങ്ങളും ,ബന്ധനങ്ങളും പിന്നിലേ ക്കുപേക്ഷിച്ചുകൊണ്ട്‌  വർത്തമാനകാലത്തിൽ പദമൂന്നാൻ നമ്മെ പ്രേരിപ്പിക്കുക്കുകയാണ്‌ ആനന്ദത്തിന്‍റെ വിശ്വമഹാഗുരൂ ശ്രീശ്രീരവിശങ്കർജി .


മനുഷ്യ മനസ്സുകളിൽ ആനന്ദവും ആത്മീയതയും ജ്വലിപ്പിച്ചുകൊണ്ട് ,സമാധാനം നിറഞ്ഞ ജീവിതത്തിലൂടെ സംഘർഷവിമുക്തമായ നവലോകം കെട്ടിപ്പടുക്കാൻ രാപ്പകലില്ലാതെ ലോകസഞ്ചാരം ചെയ്യുന്ന ഭാരതീയനായ ഈ ആത്മീയഗുരുവിനൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്ന നമ്മളെത്ര ഭാഗ്യവാന്മാർ !

ജ്ഞാനത്തിൻറെ ആഗോളീകരണത്തിലൂടെ നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ അമൂല്യമായ അത്മീയശക്തിയും ധർമ്മരക്ഷാ ദൗത്യവുമായി ''മനഃശാന്തിയിലൂടെ വിശ്വശാന്തി '' എന്ന സന്ദേശവുമായാണ് ആർട് ഓഫ് ലിവിംഗ് അഥവാ ജീവനകല പ്രവർത്തിക്കുന്നത്.  


പൗരാണിക ജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രത്തിൻറെയും മികച്ച അംശങ്ങളെ സ്വാംശീകരിച്ച് സമന്വയിപ്പിച്ചെടുത്ത് പൂജ്യ ഗുരുദേവ് മനുഷ്യരാശിക്ക് നൽകിക്കൊണ്ടിരിക്കുന്ന അത്യമൂല്യ യോഗ വിദ്യയാണ് ആർട് ഓഫ് ലിവിംഗ് ശ്വസനക്രിയ .


157 ലധികം ലോകരാഷട്രങ്ങളിലായി ഇതിനകം 30 ദശലക്ഷത്തിലധികം ജനങ്ങൾ ഗുണഭോക്താക്കളായിക്കഴിഞ്ഞ 'ജീവനകലയുടെ ഹൃദയം' എന്നുവിശേഷിപ്പിക്കാവുന്നത് ഗുരുജി രൂപകൽപ്പന ചെയ്ത മഹാസുദർശനക്രിയ തന്നെ .

 

അവബോധത്തിൻറെ അസാന്നിദ്ധ്യം ബുദ്ധിയെ മൃഗീയതയിൽ എത്തിക്കുമ്പോഴും പ്രകോപനങ്ങൾക്കു നേരെ ഒരു സാക്ഷിയായി ,നിസ്സംഗനായി പുഞ്ചിരിതൂകി നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് സദാ ഗുരുജി ചെയ്തുകൊണ്ടിരിക്കുന്നത് .

ആത്മജ്ഞാനത്തെ ഒരുവസ്തു വിൽക്കുന്നപോലെ വിൽക്കരുതെന്ന് ആക്ഷേപിക്കുന്നവർക്കായി ഗുരുജിയുടെ വിശദീകരണം ഇങ്ങിനെ - '' എന്തെങ്കിലും വാങ്ങുമ്പോൾ ആ സാധനത്തിൻറെ ഗുണമേന്മയനുസരിച്ച് നിങ്ങൾ അതിൻറെ വില കൊടുക്കും .എന്നാൽ അതൊക്കെ പരമാവധി എത്രകാലത്തേക്കാണ് നിലനിൽക്കുക ?  തീർച്ചയായും കുറെ കഴിയുമ്പോൾ അത് നശിച്ചുപോകും .,എന്നാൽ ജന്മാന്തരങ്ങൾക്കുമപ്പുറത്തേക്ക് കൈമാറാൻ കഴിയുന്ന ജ്ഞാനമാണ് ആർട് ഓഫ് ലിവിംഗ് കോഴ്‌സുകളിലൂടെ നൽകിക്കൊണ്ടിരിക്കുന്നത് . ''

വ്യക്തിത്വവികസന പദ്ധതികൾക്ക് പുറമെ സാമൂഹിക പുരോഗതിക്കായുള്ള നിരവധി സേവാപ്രവർത്തനങ്ങളും നടത്തിവരുന്ന ആർട് ഓഫ് ലിവിംഗ് സംഘടന മുപ്പത്തിഎട്ടാം വർഷത്തിലെത്തിനിൽക്കുകയാണ് .


'' വ്യക്തി വികാസത്തിലൂടെ രാഷ്ട്രവികാസം '' എന്ന ലക്ഷ്യവുമായി ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമഗ്രമായ പുനരുദ്ധാരണത്തിനായി ശ്രീശ്രീരവിശങ്കർജി വിഭാവനം ചെയ്‌ത അതിബ്രഹത്തായ കർമ്മപദ്ധതിയാണ് ആർട് ഓഫ് ലിവിംഗ് പ്രോജക്ട് ഭാരത് .

 ഗ്രാമങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം,ശുദ്ധജലം ,ശുചീകരണ സൗകര്യങ്ങൾ ,  ജൈവകൃഷിപരിശീലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിൽ വരുത്താനുള്ള ഒരു നവോത്ഥാന പദ്ധതിയാണ് 'ആർട് ഓഫ് ലിവിംഗ് പ്രൊജക്ട് ഭാരത് '

ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻറെ വിഭവങ്ങളും നൈപുണ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്

സമൂഹത്തിലെനീതിബോധമുള്ള ജനങ്ങളിലൂടെ ഓരോ ഗ്രാമത്തിലും സുസ്ഥിരമായ വികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മഹത് സംരംഭം കൂടിയാണ്‌  ' പ്രോജക്ട് ഭാരത് ''.

ഭാരതത്തിലെ ഓരോ ഗ്രാമത്തിലും വികസനം സാധ്യമാക്കുന്നതിന് പ്രചോദിതരായ വ്യക്തികളുടെ കൂട്ടായ്‌മകൾ രൂപീകരിക്കാനാണ് ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ പ്രോജക്ട് ഭാരത് ലക്ഷ്യമിടുന്നത് .

പ്രണാമങ്ങളോടെ ഡോ .നിശാന്ത് തോപ്പിൽ

nishanthjp
xx

അക്രമസ്വഭാവം, അശാന്തി, ലൈംഗികാതിക്രമം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗം, ആത്മഹത്യാ പ്രവണത എന്നിവ കേരളത്തിൽവർധിച്ചു വരികയാണ്.


ഇവയൊക്കെ ഒരു പരിധിവരെയെങ്കിലും തടയാൻ ആത്മീയതയ്ക്കൊപ്പം സുദർശനക്രിയ എന്ന

ശ്വസനക്രിയയുടെ പരിശീലനം സഹായിക്കും.

എല്ലാവരുടെ ഉള്ളിലും ഒരു ശക്തിയുണ്ട്. അത് തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും വ്യത്യസ്തമായ ഒരു പ്രക്രിയയാണ്. ഉള്ളിലെ ശക്തി ഒരു അനുഭവമായി മാറുന്നതാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .

താൽപ്പര്യമുള്ളവർക്ക് ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെടാം 

cover-new

വാസ്തുശാസ്ത്രവിധിപ്രകാരം മാത്രം 

ഗൃഹനിർമ്മാണ രൂപകൽപ്പന ; 

വാതുഭാരതിയുടെ നൂതനസംരംഭം 


തൃശ്ശൂർ : ഭാരത് സർക്കാരിൻറെ ദേശീയ തൊഴിൽ വിദ്യാകേന്ദ്രത്തിൻറെ അംഗീകാരത്തോടുകൂടി കേരളത്തിൽ ആദ്യമായി വാസ്‌തുശാസ്‌ത്ര ഡിപ്ളോമ കോഴ്‌സിന് തുടക്കം കുറിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്‌തു ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD യുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിഗൃഹനിർമ്മാണ മേഖലയിലും ആധിപത്യമുറപ്പാക്കുന്നു .


ഗൃഹരൂപകൽപന അഥവാ പ്ലാൻ തയ്യാറാക്കൽ തുടങ്ങി ഗൃഹപ്രവേശം വരെയുള്ള എല്ലാകാര്യങ്ങളും വിദഗ്ധരായ എഞ്ചിനീയർമാരുടെയും പ്രമുഖ ഇന്റീരിയർ ഡിസൈനേഴ്‌സിന്റെയും മറ്റ് സാങ്കേതിക സഹകാരികളുടെയും കൂട്ടായ്‌മയിൽ ന്യായമായ നിരക്കിൽ വാസ്‌തുഭാരതി നിർമ്മിച്ചുനൽകുന്നു .

നിർമ്മാണനിർവ്വഹണം പൂർണ്ണമായും വാസ്‌തുശാത്ര വിധികൾക്കനുസരിച്ച് മാത്രമായിരിക്കും .

വീടുകൾ ,ഫ്‌ളാറ്റുകൾ ,,വില്ലകൾ ,ക്ഷേത്രങ്ങൾ .വ്യാപാര സമുച്ഛയങ്ങൾ ഓഫീസുകൾ ,വിദ്യാലയങ്ങൾ മറ്റു കെട്ടിടങ്ങൾ തുടങ്ങി ചെറുതും വലുതുമായ നിർമ്മാണപ്രവർത്തനങ്ങൾ കേരളത്തികത്തും പുറത്തും തികഞ്ഞ ഉത്തരവാദിത്വത്തിൽ നിർവ്വ ഹിച്ചുകൊടുക്കുന്നത്തിനു പുറമെ നിലവിലുള്ള കെട്ടിങ്ങൾക്കുള്ള വാസ്തുദോഷങ്ങൾക്കായി  കെട്ടിടം പൊളിച്ചുമാറ്റാതെ

തന്നെയുള്ള വാസ്‌തുദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതോടോപ്പം പഴയകെട്ടിടങ്ങൾ വാസ്തുദോഷങ്ങളില്ലാതെ നവീകരിക്കാനും ഭൂ നിർണ്ണയം . കുറ്റിയടി ,ഭൂമിപൂജ തുടങ്ങിയ ചടങ്ങുകളും വാസ്തുഭാരതി ഏറ്റെടുക്കുന്നതായും അധികൃതർ വ്യക്തമാക്കി .കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും


 ഫോൺ : 9995177881 , 9744830888 


പൊളിച്ചു മാറ്റാതെയുള്ള വാസ്‌തു ശാസ്ത്രപരിഹാരങ്ങൾ 

നിങ്ങളുടെ സ്ഥലത്ത് വന്ന് വാസ്‌തു നിർണ്ണയം നടത്തുന്നു .






Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR