കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെ കുറിച്ച് ആര്‍ക്കൈവ്‌സ് രേഖ : ചാലക്കര പുരുഷു

കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെ കുറിച്ച് ആര്‍ക്കൈവ്‌സ് രേഖ : ചാലക്കര പുരുഷു
കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെ കുറിച്ച് ആര്‍ക്കൈവ്‌സ് രേഖ : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 May 12, 11:45 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

തലശ്ശേരി:കേരളത്തിനകത്തും പുറത്തുമുള്ള അനേകായിരംശിവഭക്തരെ ആകർഷിക്കുന്ന കൊട്ടിയൂർതീർത്ഥാടനത്തെക്കുറിച്ചുള ആർക്കൈവ്സ് രേഖകൾ കൗതുകമുണർത്തുന്നു. കോഴിക്കോട് മലബാർ കൃസ്ത്യൻ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന മയ്യഴി സ്വദേശി പ്രൊഫ: എം.സി. വസിഷ്ഠിന്റെ ചരിത്ര ശേഖരത്തിൽ നിന്നാണ്

ദക്ഷിണകാശിയായ കൊട്ടിയൂരിനെക്കുറിച്ചുള്ള ഗതകാലതീര്‍ത്ഥാടനത്തിന്റെ സവിശേഷതകൾ ലഭ്യമാകുന്നത്. 141 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1882 ലെ കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള ആര്‍ക്കൈവ്്‌സ് രേഖ ഏറെ ശ്രദ്ധേയമാണ്.

കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സിലെ ബോര്‍ഡ് ഓഫ് റവന്യൂവിന്റെ പ്രൊസീഡിംഗ്‌സ് വോളിയം 193 A/11 ലാണ് കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. 1882 ജൂണ്‍മാസത്തിലെ തീര്‍ത്ഥാടനത്തിനുശേഷം 1882 ഒക്ടോബര്‍ 12 ന് കോട്ടയം താലൂക്കിലെ ഒന്നാം ക്ലാസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എ.മുത്തുസ്വാമി പിള്ള മദ്രാസിലെ സാനിറ്ററി കമ്മീഷണര്‍ എം.സി.ഫര്‍ണലിന് അയച്ച റിപ്പോര്‍ട്ടിലാണ് കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്റെ വിശദാംശങ്ങള്‍ പ്രൊഫ. വസിഷ്ഠ് കണ്ടെത്തുന്നത്.

1882 ജൂണ്‍ മാസത്തില്‍ നടന്ന തീര്‍ത്ഥാടനകാലത്ത് കൊട്ടിയൂരില്‍ അറുപതിനായിരത്തോളം പേരെത്തിയിട്ടുണ്ടെന്നും, തീര്‍ത്ഥാടകര്‍ക്കുള്ള വെള്ളം കിണറ്റില്‍ നിന്നും തോടുകളില്‍ നിന്നുമാണ് ശേഖരിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.. ലഭ്യമായ വെള്ളത്തിന്റെ നിലവാരം മികച്ചതാണെന്നും,മഴ പെയ്യുന്ന സമയമായത് കൊണ്ട് കിണറുകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീര്‍ത്ഥാടന സമയത്ത് പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, പൊതുവെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വനമധ്യത്തിലാണ് ഉത്സവം നടക്കുന്നത്. ഉത്സവം നടക്കുന്ന കാലം മഴ പെയ്യുന്ന ജൂണ്‍ മാസവും. ഇതിനു പുറമേ തീര്‍ത്ഥാടകരുടെസുരക്ഷക്കായിമെഡിക്കല്‍അസിസ്റ്റന്റ്, കിണറുകള്‍ക്ക് ചുറ്റും മതിലുകള്‍ കെട്ടണമെന്ന് ശുപാര്‍ശയും ചെയ്യുന്നുണ്ട്.

നമ്മുടെ നാട്ടിലെ വിഭവചൂഷണത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കൊളോണിയല്‍ ഭരണകൂടം ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തിലും ശ്രദ്ധിച്ചിരുന്നുവെന്നതിന് തെളിവാണ്ആര്‍ക്കൈവ്‌സ് രേഖ. എന്നാല്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെ ജനങ്ങളുടെ ആരോഗ്യത്തിലുള്ള ശ്രദ്ധ പോലും അവരുടെ വിഭവചൂഷണതാല്പര്യങ്ങളുമായിബന്ധപ്പെട്ടതായിരുന്നു. ആരോഗ്യമുള്ള ജനതയെ മാത്രമേ വിഭവചൂഷണത്തിന് വിദഗ്ദമായിഉപയോഗിക്കാന്‍ കഴിയുകയുള്ളു.

ഈ തിരിച്ചറിവാണ് കൊളോണിയല്‍ ഭരണകൂടത്തിന്റെ ജനങ്ങളുടെ ആരോഗ്യത്തിലേക്കുള്ള അതീവ ശ്രദ്ധയ്ക്ക് കാരണമെന്ന്അനുമാനിക്കാം. കാനനപാതകളും, വനമധ്യത്തിലെ ക്ഷേത്രവും, അവിടുത്തെ ആചാരപ്പെരുമയും,

ഓടപ്പുവിന്റെസവിശേഷതകളുമെല്ലാം ഇപ്പോഴും അതേപടി നിലനിൽക്കുന്നുവെന്നത് ഈ തീർത്ഥാടന കാലത്തും കാണാനാവും.

ചിത്രം :പ്രതീകാത്മകം 

0abb1647-385f-49d5-b3a1-b23bffde596e

മികവിൻ്റെ പൊൻതിളക്കവുമായി

ഒരു വിദ്യാലയം


ന്യൂ മാഹി:ഈ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ നൂറുമേനിയുടെ തിളക്കത്തിലാണ് ന്യൂമാഹി എം എം ഹയർ സെക്കന്ററി സ്കൂൾ. പരീക്ഷ എഴുതിയവരിൽ 21 കുട്ടികൾ മുഴുവൻ വിഷയങ്ങളിൽ A+ ഉം, 11 കുട്ടികൾ 9A+ ഉം നേടിയത് വിജയത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

മിക്കവാറും വിഷയങ്ങളിൽ C+ ന് മുകളിലേക്ക് ബഹു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും ഗ്രേഡ് നില ഉയർത്തി തലശ്ശേരിയുടെ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാവാൻ വിദ്യാലയത്തിന് സാധിച്ചു.

തുടർച്ചയായ മൂന്നാം വർഷവും ഇൻസ്പെയർ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് 2 വിദ്യാർത്ഥിനികൾ അർഹരായി പരീക്ഷ എഴുതിയ 44കുട്ടികളിൽ 36 പേർ ക്വാളിഫൈ ചെയ്തു. ഇതര പഠന പ്രവർത്തനങ്ങളിലും ശ്രദ്ധേയ നേട്ടം സ്കൂളിന് അവകാശപ്പെടാൻ സാധിച്ചിട്ടുണ്ട്. 4 വിദ്യാർത്ഥികളും 2 അധ്യാപകരും ദേശീയ കായിക മേളയിൽ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി.

ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും തികച്ചും സാധാരണക്കാരാണ്.

എല്ലാ മേഖലയിലും അടിക്കടി മികവിലേക്കു യരുന്ന എം എം ഹയർ സെക്കൻ്ററി സ്കൂൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രദൗത്യമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.

ഹയർ സെക്കൻ്ററി പഠനത്തിലും വിദ്യാലയം തിളങ്ങുകയാണ് പ്ലസ് ടു പരീക്ഷ എഴുതിയ 119 വിദ്യാർത്ഥികളിൽ 113 പേരെയും വിജയിപ്പിച്ചു കൊണ്ട്  തലശ്ശേരി സൗത്ത് സബ് ജില്ലയിൽ+2 റിസൾട്ടിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം 94.96 കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചു.തുടർച്ചയായ മൂന്നാം വർഷവും സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു എന്നത് വിദ്യാലയ മികവ് തെളിയിക്കുന്നു. അച്ചടക്കത്തിലൂന്നിയ പഠനാന്തരീക്ഷവും ചിട്ടയായ പരിശീലനവുമാണ് ഈ നേട്ടത്തിന് കാരണം. 12 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി

സയൻസ്, കൊമേഴ്സ് ബാച്ചുകൾ ഉള്ള വിദ്യാലയത്തിൽ മികവാർന്ന രീതിയിലാണ് ശാസ്ത്ര ലാബുകൾ സജ്ജീകരിച്ചിട്ടുള്ളത്

ec53a0de-85ec-4898-b2b9-c818fadb8068

ചട്ടമ്പിസ്വാമികൾ

നവോത്ഥാന നായകൻ


മാഹി:ചട്ടമ്പിസ്വാമികൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളീയ നവോത്ഥാനത്തിന് നേതൃപരമായ പങ്കു വഹിച്ച മഹാനായിരുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം ജില്ലാ സമിതി അംഗം ബി.വിജയൻ പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി പ്രതിമാസം സംഘടിപ്പിക്കുന്ന വൈചാരികസദസ്സിൽ, ചട്ടമ്പിസ്വാമികളുടെ നവോത്ഥാന പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.. എ.കെ.ധർമരാജ്. അധ്യക്ഷം വഹിച്ചു. ജയസൂര്യ ബാബു, എം. ഭരത് ദാസ്, ബി. ഗോകുലൻ, പ്രകാശൻ ജനനി, അശോകൻ പള്ളൂർ എന്നിവർ സംസാരിച്ചു..കെ. പി. മനോജ്‌ സ്വാഗതവും, വിജേഷ് വിജയമന്ദിരം നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ബി.വിജയൻ വിഷയം അവതരിപ്പിക്കുന്നു

8a755cd8-755a-47f3-b074-270bc45de4db

വസന്ത രാഗങ്ങൾ രാഗ മഴയായി


മാഹി: തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ

മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാല ശിൽപ്പികളെ അനുസ്മരിച്ച് വസന്തരാഗം'സംഗീത സായന്തനം സംഘടിപ്പിച്ചു. ഡയറക്ടർ

'അജിത്ത് വളവിലിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.കെ.രാജീവ്, അശോക് കതിരൂർ, കെ.കെ.ഷാജ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് 'വസന്തരാഗങ്ങൾ.' 'ഗാനാലാപനവുമുണ്ടായി.



ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

9da01611-05a5-44bb-a946-577e3177646f

ആരോഗ്യ ഇൻഷൂറൻസ്

പുന:സ്ഥാപിക്കണം


മാഹി: 2021 വരെ പുതുച്ചേരി സർക്കാർ പെൻഷനേർസിന് വേണ്ടി നടപ്പിലാക്കിയിരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പുന:സ്ഥാപിക്കണമെന്ന് പുതുച്ചേരി പെൻഷനേർസ് അസോസിയേഷൻ മാഹി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാഹി തീർത്ഥ ഹോട്ടലിൽ ചേർന്ന വാർഷിക സമ്മേളനം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ: ആൻ്റണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പ്രകാശ് മംഗലാട്ട് സ്വാഗതം പറഞ്ഞു. സിക്രട്ടറി എം.കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ച് .സി.എച്ച്. പ്രഭാകരൻ, പി.ടി. പ്രേമരാജ് സംസാരിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


ഡോ: ആൻറണി ഫർണാണ്ടസ് പ്രസിഡണ്ട്


മാഹി .മാഹി പെൻഷനേർസ് അസോസിയേഷൻ പ്രസിഡണ്ടായി ഡോ: ആൻ്റണി ഫെർണാണ്ടസ്സിനേയും, സെക്രട്ടറിയായി എം.കെ.വിജയനേയും തെരഞ്ഞെടുത്തു.

പി.കെ. ബാലകൃഷ്ണൻ പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡണ്ട്)

സി.എച്ച്. പ്രഭാകരൻ. കെ. ശൈലജ (ജോ:സെക്രട്ടറി) പി.ടി. പ്രേമരാജൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ

capture

സുകുമാരൻ നിര്യാതനായി

മാഹി ..പള്ളൂരിലെ

കുഞ്ഞിപ്പുരമുക്ക് ചാത്തോത്ത് സുകുമാരൻ (80) നിര്യാതനായി. പരേതരായ പൊക്കന്റേയും മാതുവിന്റെയും മകനാണ്. ഭാര്യ :സാവിത്രി. മക്കൾ: ബീന, വിനീത. മരുമകൻ: ഷൈജു.

9a7cc1b1-4aa7-463d-82e4-934fbabfd7f2

തയ്യിൽ ഹരീന്ദ്രൻ സ്മാരക പ്രഭാഷണം


ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 38-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി " തൊഴിലാളി വർഗ്ഗവും സമകാലിക ലോകവും " എന്ന വിഷയത്തിൽ കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി . കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു . വടക്കൻ

 ജനാർദ്ദനൻ, പി പി രഞ്ചിത്ത് ,എം കെ ലത എന്നിവർ സംസാരിച്ചു


ചിത്രവിവരണം: കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു

ഡോ: ആൻറണി ഫർണാണ്ടസ് പ്രസിഡണ്ട്


മാഹി .മാഹി പെൻഷനേർസ് അസോസിയേഷൻ പ്രസിഡണ്ടായി ഡോ: ആൻ്റണി ഫെർണാണ്ടസ്സിനേയും, സെക്രട്ടറിയായി എം.കെ.വിജയനേയും തെരഞ്ഞെടുത്തു.

പി.കെ. ബാലകൃഷ്ണൻ പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡണ്ട്)

സി.എച്ച്. പ്രഭാകരൻ. കെ. ശൈലജ (ജോ:സെക്രട്ടറി) പി.ടി. പ്രേമരാജൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR