ഗുരുസ്മരണയിൽ‍ ശാന്തിഗിരിയിൽ‍ ദീപപ്രദക്ഷിണം

ഗുരുസ്മരണയിൽ‍ ശാന്തിഗിരിയിൽ‍ ദീപപ്രദക്ഷിണം
ഗുരുസ്മരണയിൽ‍ ശാന്തിഗിരിയിൽ‍ ദീപപ്രദക്ഷിണം
Share  
2024 May 07, 08:07 PM
VASTHU
MANNAN
laureal

നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക്

ദിവ്യപൂജാസമർപ്പണത്തോടെ സമാപനം

പോത്തൻ‍കോട്: ശാന്തിഗിരി ആശ്രമത്തിൽ‍ ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദീപ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. യജ്ഞശാലയിൽ‍ നിന്നും ആരംഭിച്ച ദീപ പ്രദക്ഷിണത്തിൽ സന്ന്യാസി- സന്ന്യാസിനിമാരും നൂറുകണക്കിന് ഗുരുഭക്തരും ദീപങ്ങളുമായി ആശ്രമസമുച്ചയം വലയം വച്ച് ഗുരുപാദങ്ങളിൽ സമർ‍പ്പിച്ചു. പഞ്ചവാദ്യ- നാദസ്വരങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപ പ്രദക്ഷിണം. ഗുരുവിൻ്റെ ആദിസങ്കൽപ്പലയനം സംഭവിച്ച രാത്രി 9.15 മുതൽ 9.30 വരെയുളള സമയത്ത് ആശ്രമാന്തരീക്ഷം അഖണ്ഡമന്ത്രാക്ഷര മുഖരിതമായി. പഞ്ചവാദ്യത്തിനൊപ്പം 25 രാജ്യങ്ങളിലെ വാദ്യസംഗീതം സമന്വയിപ്പിച്ചു കൊണ്ടുളള മ്യൂസിക് ഫ്യൂഷൻ വ്യത്യസത്മായ ആത്മീയാനുഭവം ഭക്തർക്ക് സമ്മാനിച്ചു . രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരകണക്കിന് ഗുരുഭക്തർ നവഒലി ജ്യോതിർദിനത്തിൽ‍ പങ്കെടുത്തു. 


ആശ്രമ സ്ഥാപക ഗുരു ആദിസങ്കൽപ്പത്തിൽ ( ദേഹവിയോഗം) ലയിച്ചത് മെയ് 6 ന് ആണെങ്കിലും മെയ് 7 ന് അഞ്ചുമണിയുടെ ആരാധനയോട് കൂടിയാണ് ഭൗതികശരീരം പർണ്ണശാലയിൽ അടക്കം ചെയതത്. ഈ ദിനം ദിവ്യപൂജ സമർപ്പണമായി ശാന്തിഗിരി പരമ്പര ആചരിക്കുന്നു. എല്ലാ വർഷവും നവഒലി ജ്യോതിർദിനാഘോഷങ്ങൾ അവസാനിക്കുന്നത് ദിവ്യപൂജ സമർപ്പണത്തോടെയാണ്. സമർപ്പണത്തിന്റെ ഭാഗമായി വൈകിട്ട് 5 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടേയും പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടേയും നേതൃത്വത്തിലുള്ള സന്യാസി സംഘവും ഗുരുഭക്തരും ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. ഇതോടെ ഇത്തവണത്തെ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക് സമാപനമായി 


ഫോട്ടോ : ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന് ദീപപ്രദക്ഷിണം

262a3245-(1)
qo6a9945-(1)

Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2