ഭാരതീയ സനാതനധർമ്മത്തിന്റെ വെളിച്ചമാണ് ഗുരുപരമ്പരകൾ- കേന്ദ്രമന്ത്രി വി.മുരളീധരൻ

ഭാരതീയ സനാതനധർമ്മത്തിന്റെ വെളിച്ചമാണ് ഗുരുപരമ്പരകൾ- കേന്ദ്രമന്ത്രി വി.മുരളീധരൻ
ഭാരതീയ സനാതനധർമ്മത്തിന്റെ വെളിച്ചമാണ് ഗുരുപരമ്പരകൾ- കേന്ദ്രമന്ത്രി വി.മുരളീധരൻ
Share  
2024 May 06, 09:25 PM
VASTHU
MANNAN

പോത്തൻകോട് : ഭാരതീയ സനാതനധർമത്തിന്റെ വെളിച്ചമാണ് ഗുരുപരമ്പരകളെന്നും അതിൽ ശ്രീകരുണാകരഗുരുവിന്റെ സ്ഥാനം മുൻപന്തിയിലാണെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. ശാന്തിഗിരിആശ്രമത്തിൽ ഇരുപത്തിയഞ്ചാമത് നവ‌‌ഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 


ഗുരുക്കൻമാർ കാലാകാലങ്ങളിൽ പകർന്ന വെളിച്ചമാണ് രാജ്യത്തെ മുന്നോട്ട് നയിച്ചത് . സമൂഹത്തിലുണ്ടായ ജീർണ്ണതകളാലും വൈദേശിക ആക്രമണങ്ങളാലും ഒരു ഘട്ടത്തിൽ നമ്മുടെ പാരമ്പര്യം ഇരുട്ടിലും അഗാധഗർത്തത്തിലുമാണ്ടുപോയി. ദൗർഭാഗ്യവശാൽ സ്വത്വത്തെ വീണ്ടെടുക്കാനുളള ശ്രമം സ്വാതന്ത്വം നേടിയതിനു ശേഷമുണ്ടാകാതിരുന്നതിനാൽ നമ്മുടെ ആദ്ധ്യാത്മിക ജ്ഞാന പാരമ്പര്യം നഷ്ടപ്പെട്ടു. ശ്രീകരുണാകരഗുരു സനാതനധർമ്മപാരമ്പര്യത്തെ പൂർണ്ണമായി ഉൾക്കൊണ്ടുവെന്നും സത്രീകളുടെ ആദ്ധ്യാത്മിക ഉന്നമനത്തിന് ഗുരു തുല്യപ്രാധാന്യം നൽകി ആ വീണ്ടെടുപ്പ് സാദ്ധ്യമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 


ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. മാനവരാശിയുടെ ആത്യന്തികമായ നന്മയിലേക്കുള്ള വഴി തുറക്കലാണ് ഓരോ ഗുരുപരമ്പരയും . ശാന്തിഗിരിയില്‍ ആത്മീയതയ്ക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്‍കുന്നു. ജാതി മത വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണുവാന്‍ പഠിപ്പിക്കുന്ന വിദ്യാലയമാണ് ശാന്തിഗിരിയെന്നും മന്ത്രി പറഞ്ഞു. 


ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർഗ്രിഗോറിയസ് മെത്രാപ്പോലീത്ത, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായി. സ്വാമി ജനസ്നേഹജൻ രചിച്ച ' ഗുരുവിന്റെ ജീവിതത്തിലൂടെ ഗുരുകാന്തി', ഡോ.റ്റി.എസ്.സോമനാഥൻ രചിച്ച 'സ്തുതിഗീതം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിർവഹിച്ചു. 


എം.എൽ. മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് .എൻ.കൃഷ്ണൻനായർ, മുൻ .എം .എൽ.കെ.എസ്. ശബരീനാഥൻ, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ബിജെപി സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ബി.ജെ.പി. ജില്ലാ ട്രഷറര്‍ എം. ബാലമുരളി, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, ആശ്രമം കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസർ സബീര്‍ തിരുമല, ഉള്ളൂര്‍ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാ.എബ്രഹാം തോമസ്,  മറിയ ഉമ്മന്‍, ഇ.എ. സലീം, സി. അനിത കുമാരി, ആര്‍.സഹീറത്ത് ബീവി, എം. അനില്‍കുമാര്‍, ഷോഫി കെ., ദീപ അനില്‍, കെ.കിരണ്‍ദാസ്, റ്റി.മണികണ്ഠന്‍ നായര്‍, മുരളീ ശ്രീധര്‍, അനില്‍ ചേര്‍ത്തല, രാജന്‍ സി.എസ്., ഡോ.ശ്രദ്ധ സുഗതന്‍, കുമാരി മുക്ത സുരേഷ്, ജനനി കരുണശ്രീ എന്നിവര്‍ സംസാരിച്ചു. 


വൈകുന്നേരം ദീപം പ്രദക്ഷിണം നടന്നു. ഗുരുവിന്റെ ആദിസങ്കല്പലയനസമയമായ രാത്രി 9 മുതല്‍ 9.30 വരെ പ്രത്യേക പ്രാര്‍ത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും നിയുക്തരാവരുടെയും പുഷ്പാഞ്ജലിയും നടന്നു.  മെയ് 7 ന് ദിവ്യപൂജാസമർപ്പണത്തോടെ ഇത്തവണത്തെ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക് സമാപനമാകും. 


ഫോട്ടോ : ശാന്തിഗിരി ആശ്രമത്തിൽ നവ‌‌ഒലിജ്യോതിർദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

cov1

കൂടുതൽ ചിത്രങ്ങൾ കാണാൻ

ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ പേജുകൾ മറിച്ചാലും


https://fliphtml5.com/edit-book/34406777/bookinfo

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2