ഗുരുവിന്റെ വഴിയെ‍ ശിഷ്യരും; ശാന്തിഗിരി അവധൂതയാത്രയ്ക്ക് മെയ് 1ന് ചന്തിരൂരില്‍ തുടക്കം

ഗുരുവിന്റെ വഴിയെ‍ ശിഷ്യരും; ശാന്തിഗിരി അവധൂതയാത്രയ്ക്ക് മെയ് 1ന് ചന്തിരൂരില്‍ തുടക്കം
ഗുരുവിന്റെ വഴിയെ‍ ശിഷ്യരും; ശാന്തിഗിരി അവധൂതയാത്രയ്ക്ക് മെയ് 1ന് ചന്തിരൂരില്‍ തുടക്കം
Share  
2024 Apr 29, 05:13 PM
VASTHU
MANNAN





അരൂര്‍ : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്ന് മെയ് 1 ബുധനാഴ്ച) പുലര്‍ച്ചെ 5 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. 


ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തില്‍ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രസംഘത്തിലുണ്ടാവുക.


എഴുപത്തി രണ്ട് വര്‍ഷം ഗുരു നയിച്ച ത്യാഗജീവിതത്തിന്റെ സ്മരണകള്‍ ഉള്‍വഹിക്കുന്ന 25 സ്ഥലങ്ങളിലൂടെയാണ് യാത്ര.

പതിമൂന്നാം വയസ്സില്‍ വീടു വിട്ടിറങ്ങിയ ഗുരു ആത്മജ്ഞാനത്തിനുളള വക തേടി കാലടി ആഗമാനന്ദാശ്രമത്തിലെത്തുകയും അവിടെ കുട്ടികളെ താമസിപ്പിക്കുന്നതില്‍ വിലക്കുളളതിനാല്‍‍ ആലുവ അദ്വൈതാശ്രമത്തിലേക്ക് പോകുകകയും ചെയ്തു. 

കുമര്‍ത്തുപടിയിലെ കുടുംബക്ഷേത്രവും വഞ്ചിപ്പുരയും എഴുപുന്ന ഭജനമഠവുമെല്ലാം ഗുരുവിന്റെ ധ്യാനകേന്ദ്രങ്ങളാ‍യിരുന്നു. അവധൂതയാത്രയിലെ ആദ്യദിനത്തില്‍ ഈ സ്ഥലങ്ങളും ഗുരുവിന്റെ അമ്മയുടെ വീടായ കാര്‍ത്ത്യായനി മന്ദിരവും സന്ദര്‍ശിച്ച് യാത്രസംഘം പ്രാര്‍ത്ഥന നടത്തും.


2 ന് രാവിലെ 7 ന് വര്‍ക്കല ശിവഗിരിയിലെത്തും. പ്രശാന്തഗിരി, പാപനാശം, കടയ്ക്കാവുര്‍ കുഴിവിള ആശ്രമം , ശംഖുമുഖം, വലിയതുറ വഴി ബീമാപളളിയില്‍ തങ്ങും. 


മെയ് 3 വെളളിയാഴ്ച പുലർച്ചെ കന്യാകുമാരിയിലേക്ക് തിരിക്കും.ഗുരുവിന്റെ അവധൂത കാലത്ത് കൊടിതൂക്കിമല, പത്മനാഭപുരം കൊട്ടാരം, കള്ളിയങ്കാട്ട് നീലി ക്ഷേത്രം, കാട്ടുവാ സാഹിബ് മല, ശുചീന്ദ്രം, മരുത്വാമല എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും തക്കല കോടതി വളപ്പിൽ അന്തിയുറങ്ങുകയും ചെയ്തിരുന്നു. സത്സംഗങ്ങൾക്ക് വേദിയായ ഈ സ്ഥലങ്ങളിലെല്ലാം അവധൂത യാത്രാ സംഘം സന്ദർശിച്ച് പ്രാർത്ഥനയും സങ്കൽപ്പവും നടത്തും.


 വൈകുന്നേരത്തോടെ യാത്ര ത്രിവേണിസംഗമത്തിലെത്തും. 4ന് കേന്ദ്രാശ്രമമായ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി പ്രാര്‍ത്ഥനസമര്‍പ്പണത്തോടെ യാത്ര സമാപിക്കും. 


ഗുരുവിൻ്റെ ആദിസങ്കൽപ്പലയനദിനമായ നവഒലി ജ്യോതിർദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിഷ്യപരമ്പര അവധൂതയാത്ര സംഘടിപ്പിക്കുന്നത്. മെയ് 6നാണ് നവ‌ഒലി ജ്യോതിർദിനം. 


ഫോട്ടോ : അവധൂത യാത്രയ്ക്കുളള മുന്നൊരുക്കങ്ങള്‍ നടക്കുന്ന ആലപ്പുഴ ചന്തിരൂരിലെ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹം

02b668a5-f3d9-47f4-983d-d82b4cb785b8

ഗുരുപഥങ്ങളിലൂടെ

ശാന്തിഗിരിയുടെ

അവധൂതയാത്ര

04-(1)-(1)-(1)-(2)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2