നവോത്ഥാനമെന്നത് ജാതിമതങ്ങൾക്കതീതമായ ചിന്താധാര: സ്വാമി സുഖാകാശ സരസ്വതി

നവോത്ഥാനമെന്നത് ജാതിമതങ്ങൾക്കതീതമായ ചിന്താധാര: സ്വാമി സുഖാകാശ സരസ്വതി
നവോത്ഥാനമെന്നത് ജാതിമതങ്ങൾക്കതീതമായ ചിന്താധാര: സ്വാമി സുഖാകാശ സരസ്വതി
Share  
2024 Apr 15, 07:42 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: ജാതിക്കും മതത്തിനും അതീതമായ ചിന്താധാരയായിരുന്നു ഗുരുവിൻ്റെ നവോത്ഥാനമെന്നും ' അത് തന്നെയാണ് ശ്രീ നാരായണ ദർശനത്തിൻ്റെ കാതലെന്നും ഗുരു സന്യാസി സ്വാമി സുഖാ കാശസരസ്വതി അഭിപ്രായപ്പെട്ടു.

ചാലക്കര അലങ്കാറിൽ പായറ്റ വാസുദേവൻ്റെ അനുസ്മരണ ദിനത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ '

പ്രസിഡണ്ട് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.രാജേഷ് അലങ്കാർ പ്രാർത്ഥനാഗീതം ചൊല്ലി.

പി.സി.ദിവാനന്ദൻ മാസ്റ്റർ, കെ.പി.അശോക്, ഡോ: വി..കെ.വിജയൻ, ബീന ശശികുമാർ ,രജിനസജീവൻ, വി.എം.ചന്ദ്രി, രാജേഷ് എം.ശിവദാസ്, കെ.പി.അനൂപ് നേതൃത്വം നൽകി.

ചാലക്കര പുരുഷു ആമുഖഭാഷണവും, കല്ലാട്ട് പ്രേമൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: സ്വാമി സുഖാകാശ സരസ്വതി പ്രഭാഷണം നടത്തുന്നു.

349216d4-d408-4f98-9338-1b445a849f0e

ഗുരു സന്യാസി സ്വാമി സുഖാ കാശ സരസ്വതിക്ക് മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നൽകി.


മാഹി: വിഷു ദിനത്തിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിയ

 ആലപ്പുഴ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രത്തിൻ്റെ മേധാവി ഗുരുസന്ന്യാസി സുഖാകാശസരസ്വതിക്ക് മാഹി ശ്രീകൃഷ്ണ' ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം പ്രസിഡണ്ട് പി.പി.വിനോദ് ,സെക്രട്ടറി വേണുഗോപാൽ ,വൈസ് പ്രസിഡണ്ട് കെ.എം..ബാലൻ ,കെ.എം..പവിത്രൻ, അഡ്വ.പി.പി.രാധാകൃഷ്ണൻ ,ഹേമചന്ദ്രൻ ,രഞ്ചൻ

ചിതാനന്ദൻ തുടങ്ങിയവർ വരവേറ്റു.

മേൽശാന്തി ക്ഷേത്രനടയിൽ വെച്ച് സ്വാമിജിക്ക് വിഷുക്കൈനീട്ടം നൽകി


ചിത്രവിവരണം: ഗുരു സന്യാസി സ്വാമി സുഖാ കാശ സരസ്വതിക്ക് മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നൽകിയ സ്വീകരണം

8ab121f3-3952-433c-9090-0a92f7f75397

കട വരാന്തയിൽ 

മരിച്ച നിലയിൽ 


മാഹി : പൂഴിത്തല അതിർത്തിക്കടുത്ത് പെട്രോൾ പമ്പിന് സമീപം സുമാർ 65 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്

വെള്ള ഷർട്ടും ബ്രൗൺ കളർ ലുങ്കിയുമാണ് വേഷം

വടകര സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി

dfedaa8f-3078-44b4-8ae3-93890f281902

ഗ്രെറ്റ റൊസാരിയോ നിര്യാതയായി.


തലശ്ശേരി സേക്രട്ട് ഹാർട്ട് സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക വട്ടപ്പാറ വില്ലയിൽ (കുട്ടിമാക്കൂൽ ) ഗ്രെറ്റ റൊസാരിയോ (81) നിര്യാതയായി.

ഭർത്താവ്: വർക്കി വട്ടപ്പാറ (റിട്ട.അധ്യാപകൻ)

 മക്കൾ: വിൽബീന കുന്നേൽ ( നഴ്സ് യു.എസ് .എ ) പെട്രീഷ വിൽമ (അധ്യാപിക ,ലിറ്റിൽ ഫ്ലവർ സ്ക്കൂൾ മാനന്തവാടി )

വെർണിൻ ജോസഫ് ( ട്യൂട്ടർ, പരിയാരം മെഡിക്കൽ കോളേജ് )

മരുമക്കൾ: 

ജോസഫ് കുന്നേൽ ( യു.എസ്.എ) വിജോഷ് സെബാസ്റ്റ്യൻ ( അധ്യാപകൻ )

രചന ജോസി ( അസി. മാനേജർ , യൂണിയൻ ബാങ്ക് )

സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി ഹോളി റോസറി പള്ളിയിൽ

d38a638d-0026-4b44-ae21-5db718b31ac6

കെ.സി.രതീഷ് നിര്യാതനായി

തലശ്ശേരി: തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപം ചാലിയ യു.പി. സ്കൂളിന് എതിർ വശത്തുള്ള സി.സി ഹൗസിൽ(ചെമ്പോൻ ചെറിയ വീട്) പരേതനായ കെ.സി. രവീന്ദ്രൻ - ടി. കമലാക്ഷി ദമ്പതികളുടെ മകൻ കെ.സി.രതീഷ് (50) നിര്യാതനായി. സഹോദരങ്ങൾ: രാഗേഷ്, പരേതരായ രജീഷ്, രേഷ്മ

ഉത്തര മേഖലാ അന്തർ ജില്ലാ ടൂർണമെന്റ് : കണ്ണൂർ 169 റൺസിന് ഓൾഔട്ട്


തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ടൂർണമെന്റിൽ കാസർകോടിനെതിരെ കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 69.2 ഓവറിൽ 169 റൺസിന് ഓൾഔട്ടായി. ശ്രീഹരി രൺധീർ 48 റൺസും ആദിത്ത് മഹേഷ് മധു 40 റൺസും റെനാൻ സ്കോട്ട് 30 റൺസുമെടുത്തു. കാസർകോടിന് വേണ്ടി എൻ.സൂര്യ ദേവ് 18 റൺസിനും റിഷാബ് ഷോബൻ 44 റൺസിനും 3 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി കാസർകോട് ആദ്യ ദിവസം കളി നിർത്തുമ്പോൾ ആദ്യ ഇന്നിങ്ങ്സിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തു. ടി.ആഹിൽ ഹസൻ പുറത്താകാതെ 14 റൺസെടുത്തു. കണ്ണൂരിന് വേണ്ടി തേജസ് വിനായക് 6 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തി.

4ae7f9d0-44e6-493b-87fa-8ca12199a013

സഹജീവി സ്നേനേഹത്തിൻ്റെ ഉദാത്ത മാതൃകയായി എൻ കെ രാമകൃഷ്ണൻ


മാഹി: കടുത്ത വേനലിൽ തൊണ്ട വരളുമ്പോൾ സഹജീവിക്ക് വെള്ളം പകർന്നു നൽകി മാതൃകയായി മാഹി മുൻസിപ്പാലിറ്റിയിലെ സാനിറ്ററി വർക്കർ രാമകൃഷ്ണൻ. കഴിഞ്ഞ പതിനാലാം തീയ്യതി മുതൽ മാഹിപ്പാലത്ത് ഇലക്ഷനോട് അനുബന്ധിച്ച് ഉണ്ടാക്കിയ താൽക്കാലിക ചെക്ക് പോസ്റ്റിലാണ് രാമകൃഷ്ണൻ്റെ ഡ്യൂട്ടി.

      സിമൻ്റ് തറയിൽ ഇരുമ്പ് കാൽ ഘടിപ്പിച്ച് ഇരുമ്പ് ഷീറ്റ് പാകിയതാണ് താത്ക്കാലിക ചെക്ക് പോസ്റ്റ്. ഈ വേനൽക്കാലത്ത് അവിടെ ജോലി ചെയ്യുന്നത് ദുഷ്ക്കരമാണ്. ചൂടിൻ്റെ കാഠിന്യം കുറയ്ക്കാൻ ചെക്ക് പോസ്റ്റിനു മുൻപിൽ ചാക്ക് വിരിച്ച് വെള്ളം ഒഴിക്കുമ്പോഴാണ് രാമകൃഷ്ണൻ ആ കാഴ്ച്ച കണ്ടത്. ഒരു തെരുവ്പട്ടി താൻ തറയിൽ ഒഴിച്ച വെള്ളം നക്കിക്കുടിക്കുന്നു. വെള്ളം കുടിച്ച ശേഷമുള്ള നന്ദിപൂർവ്വം വാലാട്ടിയുള്ള നായുടെ ആ നോട്ടം രാമകൃഷ്ണൻ്റെ മനസ്സിനെ ഉലച്ചു.ഈ കൊടും വേനലിൽ ജോലി എടുക്കുമ്പോൾ ശരീരത്തിലെ വെള്ളം വറ്റുന്ന അവസ്ഥ തങ്ങളിപ്പോ അനുഭവിക്കുന്നു.ആ പാവം മിണ്ടാപ്രാണിയുടെ സങ്കടം രാമകൃഷ്ണനെ ചിന്തിപ്പിച്ചു. ഉടനെ തന്നെ അടുത്തുള്ള കടയിൽ നിന്നുമൊരു മിട്ടായി കുപ്പി വാങ്ങി മുറിച്ചു പാത്രമാക്കി നായയ്ക്കു വെള്ളം കൊടുത്തു. പിന്നീടത് പതിവായി, ആ നായ മാത്രമല്ല ഇപ്പോൾ ഒത്തിരി നായ്ക്കളാണ് രാമകൃഷ്ണൻ്റെ സ്നേഹാമൃതം നുണയുന്നത്. ഡ്യൂട്ടിക്കെത്തിയാലുടൻ രാമകൃഷ്ണൻ ആദ്യം ചെയ്യുന്നത് ഈ പാത്രത്തിൽ വെള്ളം നിറയ്ക്കലാണ്.

നെയ്യമൃത് സംഘം വ്രതം തുടങ്ങി


തലശ്ശേരി: ശ്രീ കൊട്ടിയൂർ പെരുമാളിൻ്റെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് നെയ്യാട്ടത്തിൻ്റെ 'നെയ്യാമൃത് വ്രതം ആരംഭിച്ചു. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും ഇളന്തോടത്ത് സങ്കേതം കാരണവരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് ഭക്തന്മാരാണ് വിഷു പിറ്റേന്ന് മുതൽ വ്രതം ആരംഭിച്ചത്. മറ്റു വ്ര'തക്കാർ ഏപ്രിൽ 23 നു ശേഷം ആരംഭിക്കും. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലും നെയ്യാമൃത് ഭക്തരാണ് നെയ്യാട്ട ചടങ്ങിൽ സംബന്ധിക്കുക. മെയ്യ് 21 നാണ് നെയ്യാട്ടം.



ചിത്രവിവരണം:വ്രതമനുഷ്ഠിക്കുന്ന നെയ്യമൃത് സംഘം

07c549a6-bf3a-416f-94fd-92f94b481e47

ആനോ ചിത്രപ്രദർശനം

20ന് കലാഗ്രാമത്തിൽ


മാഹി: പ്രശസ്ത നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദർശനം ഏപ്രിൽ 20ന് കാലത്ത് 10 മണിക്ക് ആരംഭിക്കും.എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നോവലിസ്റ്റ് ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രീനാഥ് ഒളവിലം അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷൻ'

AMMAAMMA
c33ed408-d461-41c7-9749-baa013956f02

പി.മാധവി അമ്മ  നിര്യാതയായി.

 മാഹി: അഴിയൂർ കരി വയലിലെ സരിഗയിൽ പി.മാധവി (75) പറവൂരിൽ നിര്യാതയായി.

മാഹിവിദ്യാഭ്യാസ മേഖലയിലെ സി.ഇ. ഭരതൻ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ, ജെ.എൻ ജി.എച്ച്.എസ് എസ്, ജി.എൽ.പി.സ്കൂൾ ചൂടിക്കോട്ട എന്നീ വിദ്യാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

മകൻ: പ്രിയേഷ് ദാസ് 

മരുമകൾ: ദിവ്യദാസ്

d769f226-044f-4edf-85a0-a3a4f769f576

ലൈബ്രേറിയൻസ് യൂനിയൻ കൺവെൻഷൻ


തലശ്ശേരി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ തലശ്ശേരി താലൂക്ക് കൺവെൻഷനും സ്ഥാപക സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം സി. സോമൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് വൈസ് പ്രസിഡന്റ് സി. റിജിത അധ്യക്ഷത വഹിച്ചു.

 യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം പി. ശശീന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയംഗം ഭാസ്കരൻ കൂരാറത്ത് സംസാരിച്ചു. 

താലൂക്ക് സെക്രട്ടറി ജയരാജൻ സ്വാഗതവും എം.പി. ഷൈല നന്ദിയും പറഞ്ഞു.


ചിത്രവിവരണം:കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ തലശ്ശേരി താലൂക്ക് കൺവെൻഷൻ ജില്ല ലൈബ്രറി കൗൺസിൽ അംഗം സി. സോമൻ ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്തിനെതിരെയുള്ള കേസ്സ് തള്ളി


മാഹി:അഴിയൂർ ഗ്രാമ പഞ്ചായത്തിൽ, അപായ കരമായ വൃക്ഷം വെട്ടി മാറ്റിയതിനെതിരെ സെക്രട്ടറിക്ക്‌ എതിരെ നൽകിയ സ്വകാര്യ അന്യായം വടകര മുൻസിഫ് കോടതി ചിലവു സഹിതം തള്ളി :-

 അഴിയൂർ ഗ്രാമപഞ്ചായത്തിൽ മുൻ പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദിനേയും ഒന്നാം എതിർ കക്ഷിയായും നിലവിൽ ഉള്ള സെക്രട്ടറിയെ രണ്ടാം എതിർ കക്ഷിയായും അഴിയൂർ ചോമ്പാല പതിനൊന്നാം വാർഡിലെ പറമ്പത്ത് അനിൽ കുമാർ 

വടകര മുൻസിഫ് കോടതിയിൽ സമർപ്പിച്ച 

സ്വകാര്യ അന്യായം OS 62/ 2020 കോടതി ചിലവ് സഹിതം തള്ളി. 

പഞ്ചായത്ത് രാജ്‌ ‌ നിയമം വകുപ്പ് 238 പ്രകാരം അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ ആൾക്കോ, എടുപ്പിനോ ആപത്ത് ഉണ്ടാക്കുന്ന പക്ഷം പഞ്ചായത്ത്‌ തീരുമാനം പ്രകാരം നടപടി സ്വീകരിക്കാൻ കഴിയുന്ന അധികാരം ഉപയോഗിച്ച് അയൽവാസിയുടെ പരാതി പ്രകാരം 2/9/2019 ന് അനിൽ കുമാറിന്റെ വീട്ട് പറമ്പിലെ മരത്തിന്റെ ശാഖ, അയൽവാസിയുടെ വീടിന്റെ മുകളിൽ അപകടം ഉണ്ടാകുന്നത് കാരണം സെക്രട്ടറി നേരിട്ട് പോയി മുറിച്ചു നീക്കിയിരിന്നു, അതിനെതിരെ നഷ്ട പരിഹാരം ലഭിക്കണം എന്ന് ആവിശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് എതിർ കക്ഷികൾക്ക് ചിലവ് നൽക്കാൻ കൽപ്പിച്ച്‌ കോടതി തള്ളിയത്, പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനം പ്രകാരവും 25/7/2019 ന് പഞ്ചായത്തിൽ വെച്ച് നടത്തിയ അദാലത്ത് തീരുമാന പ്രകാരവുമാണ് മുൻ സെക്രട്ടറിയുടെ നേതൃത്തതിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. 

അനിൽകുമാറിനെ വിസ്തരിച്ച ശേഷം എതിർ കക്ഷികൾ ഹാജറാക്കിയ രേഖകൾ പരിശോധിച്ചാണ് 

 വടകര മുൻസിഫ് കോടതി കേസ് തള്ളിയത്. എതിർ കക്ഷികൾക്ക് വേണ്ടി 

അഡ്വക്കേറ്റ് എ എം സന്തോഷ് 

കോടതിയിൽ ഹാജാറായി

e9736802-e94c-4811-a1e3-8b4e068f756f_1713282128

എം.പി. ചന്ദ്രൻ നിര്യാതനായി



ചൊക്ലി : നോർത്ത് മേന പ്ര

ത്തെ മിത്തൽ പറമ്പത്ത്

ചന്ദ്രൻ (65) നിര്യാതനായി

പരേതരായ ഗോവിന്ദൻ്റെ

യും മാതുവിൻ്റെയും മക

നാണ് '

ഭാനുമതിയാണ് ഭാര്യ

മക്കൾ

എം.പി. റീമ, റിജേഷ് (ചെ

ന്നൈ) റിനീഷ് (ചെന്നൈ)

മരുമക്കൾ

സജീവൻ (പുല്ലൂക്കര )

സഹോദരങ്ങൾ

നാണു, ദാമു , നാണി

ശാന്ത പരേതരായ

കല്യാണി, കൃഷ്ണൻ

നാരായണി, ദേവു

36eefd18-c526-4a25-9f43-d86a6f831dff

കേരളംലോകജനാരോഗ്യസഭയിൽ


മാർഡൽപ്ളാറ്റ(അർജൻറ്റീന):

സാമൂഹ്യഇടപെടലിലും പ്രാഥമികആരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിലും കേരളീയ മാതൃക ലോകജനാരോഗ്യസഭയിൽ ജനശ്രദ്ധനേടി .കൂട്ടായ ആരോഗ്യവും പ്രാഥമികആരോഗ്യകേന്ദ്രങ്ങളും എന്ന അന്തർദേശീയ ശിൽപ്പശാലയിൽ കേരളഅനുഭവങ്ങൾ സജീവചർച്ചയായി.


ആരോഗ്യരംഗത്തെസാമൂഹ്യപങ്കാളിത്തം സംബന്ധിച്ച് ലോകആരോഗ്യസഭയിൽ നടന്നശിൽപ്പശാലയിൽഅർജൻറ്റീനയിൽനിന്നുള്ളകാർമൻബെയ്സ്മോഡറേറ്ററായി.ബ്രസീൽ,ദക്ഷിണാഫ്രിക്ക,ചിലി,ഇക്വഡോർ,എൽസാവഡോർ,ഇന്ത്യ,അർജൻറ്റീനതുടങ്ങിയളിലെ രാജ്യങ്ങളിലെപ്രതിനിധികൾവിഷയംഅവതരിപ്പിച്ചു.അഡ്രിയൻഅലാസിനോ,കരോലിനക്രിയേഗർ(ബ്രസീൽ)എൻറിറ്ക്ക്പികാഡോനിക്കാരോഗ്വ)ഹെലൻപാലിക്ഗ്(ഗിനിയ)കെ ഹരിദാസൻ(ഇന്ത്യ)എന്നിവർചർച്ചനയിച്ചു. വിവിധസംഘടനകളുടേയുംപൊതുജനപങ്കാളിത്തവും ആരോഗ്യരംഗത്തെമുന്നേറ്റത്തിന്സഹായകമായിഎന്നനിഗമനത്തിൽ യോഗംഎത്തി ചേർന്നു.


ആരോഗ്യരംഗത്തെസാമൂഹ്യഇടപെടൽഇന്ത്യയിൽ-കേരളഅനുഭവംകെ.ഹരിദാസൻ അവതരിച്ചിച്ചു.വിവിധരാജ്യങ്ങളിലെസമാനഅനുഭവങ്ങൾആവേശകരമായി

capture_1713280154

ചിത്രം തെളിയാതെ പുതുച്ചേരി 

ചാലക്കര പുരുഷു

 മാഹി:  പരസ്യ പ്രചാരണം ഇന്ന് വൈ: അഞ്ച് മണിക്ക് അവസാനിക്കാനിരിക്കെ, മാഹി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലെ വിജയാവസ്ഥ പ്രവചനാതീതം. 

മാഹിയിൽ കേരളത്തെ അപേക്ഷിച്ച് പ്രചരണം ഇല്ലെന്ന് തന്നെ പറയാം. ബോർഡില്ല, കൊടിയില്ല, ബാനറില്ല, ചുമരെഴുത്തില്ല, പോസ്റ്ററ്റില്ല. വീടുകയറി യുള്ള വോട്ട് പിടുത്തവും ഒറ്റപ്പെട്ട ഉചഭാഷിണി പ്രചാരണവും മാത്രം. ഇന്ന് വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശത്തിൽ പ്രധാന മുന്നണികൾക്ക് നൂറ് വീതം ആളുകളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്താം. പ്രവർത്തകരുടെ ഭക്ഷണ ചിലവ് പോലും സ്ഥാനാർത്ഥിയുടെ ചിലവിൽ ഉൾപ്പെടുത്തും.85 വയസ്സു കഴിഞ്ഞവരുടെയും അംഗ പരിമിതരുടേതുമായ 268 വോട്ടുകൾ ഉദ്യോഗസ്ഥർ വീടുകളിൽ പോയി രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെയുള്ള 31 പോളിങ്ങ് ബൂത്തുകളും വനിത ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കക വനിതാ പൊലീസുകാരുമുണ്ടാകും.ഇതിലൊരു ബൂത്ത് ( യൂത്ത് ബൂത്ത് ) 28 വയസ്സിൽ കുറഞ്ഞവരാണ് നിയന്ത്രിക്കുക.

 ബിജെപി,കോൺഗ്രസ്സ് ,എ ഐ ഡി എം കെ എന്നീ പ്രമുഖ പാർട്ടി സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിലും , എഐഡിഎംകെക്ക് പഴയ പ്രതാപമില്ലാത്തതിനാൽ, ത്രികോണ മൽസരച്ചൂടില്ല.ആഴത്തിൽ വേരുകളുള്ളതും, കുടുതൽഎം എൽ എ മാരുമുള്ള പ്രാദേശിക പാർട്ടിയായ എൻ ആർ കോൺഗ്രസ്സിനവകാശപ്പെട്ട സീറ്റ്,ബിജെപി പിടിച്ചു വാങ്ങുകയായിരുന്നു.എന്നാൽ സ്ഥാനാർത്ഥിയായി മന്ത്രിസഭയിലെ ബി.ജെ.പി.നേതാവും, രണ്ടാമനുമായ നമ:ശിവായം സ്ഥാനാർത്ഥിയായെത്തിയതോടെ ചിത്രം മാറി.മുഖ്യമന്ത്രി പദത്തിൽ കണ്ണും നട്ടിരുന്ന നമ:ശിവായത്തിന് കിട്ടിയ അടിയായി സ്ഥാനാർത്ഥിത്വം.ദേശീയ നേതാക്കളെ മൽസരിപ്പിക്കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആദ്യ ഉദ്ദേശം.എന്നാൽ അവസാന നിമിഷം നമ:ശിവായത്തെ മൽസരിപ്പിക്കുകയായിരുന്നു.തനിക്ക് താൽപര്യമില്ലെന്ന് നമ:ശിവായം ധേതൃത്വത്തെ അറിയിച്ചെങ്കിലും, കേന്ദ്രമന്ത്രി പദവി വാഗ്ദാനം ചെയ്ത് ,നമ:ശിവായത്തെ അനുനയിപ്പിക്കുകയാമിരുന്നു.അതു കൊണ്ടു തന്നെ നമ:ശിവായത്തെ ജയിപ്പിച്ച്, തന്റെ മുഖ്യമന്ത്രി പദവി നിലനിർത്താൻ എൻ. രംഗസാമി നേരിട്ട് തന്നെ പ്രചരണം നടത്തുകയായിരുന്നു.എഐഡിഎംകെയുടെ എൻഡിഎ മുന്നണിയിലെ പിൻമാറ്റവും,കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും,കോൺഗ്രസ്സിന് പ്രതീക്ഷ നൽകുന്നു.

മുഖ്യമന്ത്രിയും, മൂന്ന് പതിറ്റാണ്ട് കാലത്തോളം എം.എൽ എ യും, സ്പീക്കറും, സിറ്റിങ്ങ്എം.പി യും ,കോൺഗ്രസ്സിൻ്റെ ക്ലീൻ ഇമേജുമായ വി.വൈദ്യലിംഗം സംസ്ഥാനത്തെ മുഴുവൻ പേർക്കുംസുപരിചിതനാണ്.മാത്രമല്ല,കോൺഗ്രസ്സ് സഖ്യ കക്ഷിയായ ഡിഎംകെ തീവ്ര പ്രചരണമാണ് നടത്തുന്നത്.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും,മന്ത്രിയായ മകൻ ഉദയനിധി സ്റ്റാലിനും,മറ്റു ഡിഎംകെ നേതാക്കളും പുതുച്ചേരിയിൽ കോൺഗ്രസ്സിന് വേണ്ടി പ്രചരണം നടത്തിക്കഴിഞ്ഞു.2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ആർ കോൺഗ്രസ്സിന് 26.2% വോട്ടുകളും,ബിജെപിക്ക്18.8% വോട്ടുകളുമാണ് ലഭിച്ചത്.ഡിഋംകെക്ക് 18.8%വും,കോൺഗ്രസ്സിന് 15.9%വും വോട്ടുകളാണ് ലഭിച്ചത്.അതേ സമയം,ഇപ്പോൾ എൻഡിഎ പിന്തുണക്കുന്ന 6 സ്വതന്ത്രർ 21.1% വോട്ട് നേടി.എഐഡിഎംകെ നേടിയത് 4.2% വോട്ടുകൾ മാത്രം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽ കോൺഗ്രസ്സിന് 9744 ,എൻആർ കോൺഗ്രസ്സ് (ബിജെപി പിന്തുണ ) 3532,സിപിഎം സ്വതന്ത്രൻ 9444 വോട്ടുകൾ നേടി. 

മാഹിയിൽ സിപിഎം, റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണ നൽകിയതായി പ്രസ്താവന വന്നെങ്കിലും,പ്രചരണം നടത്തുന്നില്ല.അതു കൊണ്ടു തന്നെ മാഹിയിൽ നിന്ന് ,പോൾ ചെയ്യുന്ന വോട്ടിൽ ഭൂരിപക്ഷവും വൈദ്യലിംഗത്തിന് ലഭിക്കാനാണ് സാധ്യത.

mh_1713282267

മാഹി പെൻഷണെർസ്സ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ. ഹരീന്ദ്രൻ, (പ്രസിഡന്റ്‌, ) കെ. എം. പവിത്രൻ (വൈസ് പ്രസിഡന്റ്‌)


ലൈബ്രേറിയൻസ് യൂനിയൻ കൺവെൻഷൻ


തലശ്ശേരി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ തലശ്ശേരി താലൂക്ക് കൺവെൻഷനും സ്ഥാപക സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം സി. സോമൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് വൈസ് പ്രസിഡന്റ് സി. റിജിത അധ്യക്ഷത വഹിച്ചു.

 യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം പി. ശശീന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയംഗം ഭാസ്കരൻ കൂരാറത്ത് സംസാരിച്ചു. 

താലൂക്ക് സെക്രട്ടറി ജയരാജൻ സ്വാഗതവും എം.പി. ഷൈല നന്ദിയും പറഞ്ഞു.


ചിത്രവിവരണം:കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ തലശ്ശേരി താലൂക്ക് കൺവെൻഷൻ ജില്ല ലൈബ്രറി കൗൺസിൽ അംഗം സി. സോമൻ ഉദ്ഘാടനം ചെയ്യുന്നു.

0d9831c0-ef40-47d7-98af-92d4e2bff761

ശാരദാ പ്രതിഷ്ഠാ വാർഷികാഘോഷം


തലശ്ശേരി: ശിവഗിരി ശാരദാ പ്രതിഷ്ഠ നൂറ്റി പന്ത്രണ്ടാമത് വാർഷികാഘോഷം തലശ്ശേരി ഗുരുധർമ്മ സമാജം ഓഫീസിൽ നടക്കും.ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം ഏപ്രിൽ 23ന് വൈ: 4 മണിക്ക് ടി.വി.വസുമിത്രൻ എഞ്ചിനീയറുടെ അദ്ധ്യക്ഷതയിൽ ഡോ: എ.വത്സലൻ ഉദ്ഘാടനം ചെയ്യും.അഡ്വ: എ.പി.അശോകൻ പ്രഭാഷണം നടത്തും .

ചിത്രവിവരണം:വ്രതമനുഷ്ഠിക്കുന്ന നെയ്യമൃത് സംഘം


5d3d0e3a-dc83-4038-a743-d2444d400d24_1713282408

കണ്ണൂരിന് വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ടി.പി മുഹമ്മദ് നസൽ


f1f88c62-6b08-4067-842c-4565addc9985

മയ്യഴിയിലെ മുതിർന്ന വോട്ടറും, ഫ്രഞ്ച് ഭാഷാ പണ്ഡിതനുമായ രാഘവൻ കൈനാടത്തിനെ പുതുച്ചേരി അസി.റിട്ടേണിങ്ങ് ഓഫീസർ ഡി. മോഹൻകുമാർ വീട്ടിലെത്തി ആദരിക്കുന്നു. തഹസിൽദാർ മനോജ് വളവിൽ സമീപം


78f92a4f-4fc0-491a-83ed-471f2fad92f0

മിഹറാജ് നിര്യാതനായി


തലശ്ശേരി: സൈദാർ പള്ളിക്ക്‌ സമീപം മിന്നത്തിൽ മിഹറാജ് (മിജു - 37) നിര്യാതനായി. മാപ്പിളപ്പാട്ട് ഗായകൻ

പുഷ്പഗിരി സലാമിൻ്റെയും ബില്ലൻ്റെവിട ലൈലയുടെയും മകനാണ്. അവിവാഹിതനാണ്.

സഹോദരങ്ങൾ: തെഫ്സീർ, ജംഷീദ്,

ഷെർമിന.

98b5e877-8212-4b51-ba14-270aecd056d1

ഹരിതസമൃദ്ധിയിൽ നിറഞ്ഞ്

കതിരൂർ ബേങ്കിന് നൂറ് മേനി



തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി എരുവട്ടി വയലിൽ വിവിധ കർഷക ഗ്രൂപ്പുകൾ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഹരിത സമൃദ്ധി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. എരുവട്ടി വയലിലും പൊന്ന്യം വയലിലും കാർഷിക മേഖലയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പഴം-പച്ചക്കറി-പയർ തുടങ്ങി എല്ലാവിധ ഭക്ഷ്യ വസ്തുക്കളും പദ്ധതിയുടെ ഭാഗമായി വിളവെടുത്തിട്ടുണ്ട് എരുവട്ടി വയലിൽ നടന്ന വിളവെടുപ്പുത്സവം കേരള ബാങ്ക്‌ ഡയറക്റ്റർ കെ ജി വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക്‌ ഡി.ജി.എം, മനോജ്‌കുമാർ, ടി. സുധീർ, കെ. സുരേഷ്, സജിത, ബാങ്ക്‌ സെക്രട്ടറി പി സുരേഷ്ബാബു, എം. രാജേഷ്ബാബു സംസാരിച്ചു



ചിത്രവിവരണം:കെ.ജി.വത്സലകുമാരി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യുന്നു

bf995356-6873-47ba-b9c2-d2eb210b191f_1713282707

നൌഷാദ് - സാഹിറ ദമ്പതികളുടെ സഹന സമരത്തിൽ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു


തലശ്ശേരി : ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ സഹന സമരം നടത്തിവരുന്ന ഗോപാൽ പേട്ട കൊക്കപ്പുറത്തെ  നൌഷാദ് -സാഹിറ ദമ്പതികളുടെ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു. നൌഷാദിന്റെ പരാതിയിൽ സി.ആർ.പി.സി. 174 വകുപ്പിൽ അസ്വാഭാവിക മരണത്തിന് തലശ്ശേരി പൊലീസ് ഇന്നലെ കേസെടുത്തു. പിറവിയിലേ മരണപ്പെട്ട കുഞ്ഞിന്റെ ദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാനാണ് തീരുമാനം. എക്സിക്ക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ പൊലീസ് സർജനെ എത്തിച്ച്  പോസ്റ്റ് മോർട്ടം നടത്തും. സൈദാർ പള്ളി ഖബർസ്ഥാനിലാണ് ഇക്കഴിഞ്ഞ മാർച്ച് 21 ന് കുഞ്ഞു ശരീരം അടക്കം ചെയ്തിരുന്നത്. 2014 ലാണ് നൌഷാദും സാഹിറ യും വിവാഹിതരായത്. പത്ത് വർഷത്തെ പ്രതീക്ഷകൾക്കൊടുവിൽ ഗർഭിണിയായസാഹിറ മിഷ്യൻ ആശുപത്രിയിലെ ഡോ.വേണു ഗോപാലിന്റെ ചികിത്സയിലായിരുന്നു. പ്രസവത്തിനായി ഇക്കഴിഞ്ഞ മാർച്ച് 18 ന് മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം നോർമ്മലാണെന്ന് ആദ്യം പറഞ്ഞ ഡോക്ടർപിന്നീട് മാറ്റി പറഞ്ഞു. തുടർന്ന് നടത്തിയ സ്കാനിങ്ങ് റിപ്പോർട്ട് പ്രകാരം പ്രത്യേക മരുന്ന് കുത്തിവച്ചു. ഇതിൽ പിന്നീടാണ് ഒന്നിലേറെ കാരണങ്ങൾ വെളിപ്പെടുത്തി കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചുവെന്ന് ദമ്പതികളെ അറിയിച്ചത്. ചികിൽസിച്ച ഡോക്ടർമാരുടെപിഴവ് കാരണമാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിക്കാനിടയായതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. ഡിസ്ചാർജ്ജ് ചെയ്തിട്ടും ആശുപത്രിയിൽ നിന്നും പോവാതെ കഴിഞ്ഞ ഒരു മാസമായി ഇരുവരും സമരം തുടരുകയാണ്.


ആശു~ത്രി കിടക്കയിൽ നൌഷാദ് - സാഹിറ ദമ്പതികളുടെ സഹന സമരം

d8d4264d-d7a2-4b1b-9c39-b38ccafdfebc

ഇലക്ഷൻ ബോധവൽക്കര

സൈക്കിൾ റാലി


മാഹി:ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയ്യഴിയിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിച്ച് പോളിംഗ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വീപ് ആക്റ്റീവിറ്റിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.മാഹി ഗവൺമെന്റ് ഹൗസിൽ റിജ്യണൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഡി. മോഹൻ കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. മാഹി ഗവൺമെന്റ് ഹൗസിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ഫ്രഞ്ച് പെട്ടിപ്പാലം,ചാലക്കര, ചെമ്പ്ര,പാറാൽ, പള്ളൂർ, ചൊക്ലി, ഡാഡിമുക്ക്, അവറോത്,സബ് സ്റ്റേഷൻ,മണ്ടപ്പറമ്പ് കോളനി, മാഹി കോളേജ് വഴി മാഹി വാക്ക് വേ യിൽ സമാപിച്ചു.വോട്ടർമാരെ വോട്ടിങ്ങിന്റെ പ്രാധാന്യം അറിയിക്കുന്നതിനും അവരുടെ കടമകൾ നിറവേറ്റുന്നതിനും അവരെ ബോധവൽക്കരിക്കുന്നതിന്റെയും ഭാഗമായി സെൽഫി പോയിന്റ് സൗഹൃദ ഫുട്ബോൾ മത്സരം തുടങ്ങി വിവിധ പരിപാടികളും നടത്തിയിരുന്നു.


ചിത്രവിവരണം: അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

5e9530a4-280a-4527-a659-d48d482ea31e-(1)

വിജയത്തിലേക്ക്‌ ചുവടുവെച്ച്‌ യുവത്വം

തലശേരി:വടകരയിലെ ഇടതുവിജയത്തിലേക്ക്‌ കരുത്തോടെ ചുവടുവെച്ച്‌ യുവത്വം. എൽഡിെൈവഎഫ്‌ സംഘടിപ്പിച്ച യൂത്ത്‌ വിത്ത്‌ കെ കെ ശൈലജ ഡിജെ റോഡ്‌ ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. സംഗീതത്തിന്റെ താളത്തിനൊപ്പം ആവേശം വിതറി യുവത്വം ചുവടുവെച്ചു. എൽഡിഎഫ്‌ സ്ഥാനാനാർഥി കെ കെ ശൈലജ ടീച്ചർക്കൊപ്പം ഞങ്ങളുണ്ടെന്ന്‌ വിളംബരം ചെയ്യുകയായിരുന്നു തലശേരി, കൂത്തുപറമ്പ്‌ മണ്ഡലങ്ങളിലെ യുവത്വവും. അപവാദ പ്രചാരകർക്ക്‌ രാഷ്‌ട്രീയ പ്രബുദ്ധമായ വടകരയുടെ മണ്ണിൽ സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു മഹാപ്രവാഹമായി ഒഴുകിയ യുവത. 

 ആയിരങ്ങൾ അണിനിരന്ന തലശേരി മണ്ഡലം റോഡ്‌ ഷോ പുതിയബസ്‌സ്‌റ്റാന്റ്‌ പരിസരത്ത്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. പി ദിപിൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ, മുഹമ്മദ്‌ അഫ്‌സൽ, പി സനീഷ്‌ എന്നിവർ സംസാരിച്ചു. എൽഡിവൈഎഫ് ജില്ല നേതാക്കൾ പങ്കെടുത്തു. ആൽമരം ബാൻഡിന്റെ സംഗീതവിരുന്നും ‘യൂ്ത്ത്‌ വിത്ത്‌ കെ കെ ശൈലജ റോഡ്‌ഷോ’വിന്‌ ഈണവും താളവുമായി. വഴിനീളെ കിടിലൻ സ്‌കൈഷോട്ടുമായി നീങ്ങിയ ഡിജെ റോഡ്‌ ഷോ തലശേരി ടൗണിനും പുതിയകാഴ്‌ചയായി. റോഡ്‌ ഷോ കാണാനും വൻജനാവലി തടിച്ചുകൂടി. 



എൽഡിഎഫിനെ വിജയിപ്പിക്കുക–- ഹരിശ്രീ അശോകൻ

തലശേരി : മനുഷ്യരുടെ വേദന തൊട്ടറിയാനും ആശ്വസിപ്പിക്കാനുമുള്ള മനസ്‌ കെ കെ ശൈലജ ടീച്ചർക്കുണ്ടെന്ന്‌ ചലച്ചിത്രതാരം ഹരിശ്രീ അശോകൻ. നമ്മുടെ പ്രിയപ്പെട്ട സഹോദരിയും അമ്മയുമാണവർ. ടീച്ചറോടുള്ള തലശേരിയുടെ സ്‌നേഹമാണ്‌ ഇവിടെ തടിച്ചുകൂടിയ ജനം പ്രകടിപ്പിക്കുന്നത്‌. നാടിന്റെ മുന്നോട്ടുള്ള യാത്രക്ക്‌ ഇടതുപക്ഷം വിജയിക്കണം. ഒമ്പതാംവയസിൽ കമ്യൂണിസ്‌റ്റ്‌പാർടിക്കുവേണ്ടി പോസ്‌റ്ററൊട്ടിച്ചു തുടങ്ങിയതാണ്‌. പോസ്‌റ്ററൊട്ടിക്കലും ചുമരെഴുത്തുമെല്ലാം ഞങ്ങൾ തന്നെയാണ്‌. എല്ലാംകഴിയുമ്പോൾ കപ്പയും കട്ടൻചായയും കിട്ടും. അന്നത്തെ ദാരിദ്ര്യത്തിന്‌ അതുമൊരു ആശ്വാസമായിരുന്നു. നാട്ടിൽ ഞങ്ങൾ രണ്ടുവീട്ടുകാരേ അന്ന്‌ സിപി ഐ എമ്മുകാരായി ഉണ്ടായിട്ടുള്ളൂ. ഇന്ന്‌ ഒരുപാട്‌ കുടുംബങ്ങൾ പാർടിയിലുണ്ട്‌. എൽഡിവൈഎഫ്‌ തലശേരി മണ്ഡലംറോഡ്‌ ഷോ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസഭ്യം പറയുന്നവർക്ക്‌ വോട്ടിലൂടെ മറുപടി നൽകണം: കെ ബി ഗണേഷ്‌കുമാർ

തലശേരി:

എൽഡിഎഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവർക്കുള്ള മറുപടി കൂടിയായി വോട്ടവകാശം വിനിയോഗിക്കണമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. മഹാമാരിയുടെ കാലത്ത്‌ നമ്മുടെ ജീവൻ രക്ഷിച്ച ടീച്ചറോട്‌ നന്ദി പറയാനുള്ള അവസരമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ടീച്ചറെ വിജയിപ്പിക്കണം. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കുന്ന അലവലാതികൾക്കുള്ള സ്ഥാനമല്ല പാർലമെണ്ടെന്ന്‌ പ്രഖ്യാപിക്കാൻ സാധിക്കണം. എൽഡിവൈഎഫ്‌ സംഘടി്പ്പിച്ച്‌ യൂത്ത്‌ വിത്ത്‌ ടീച്ചർ റോഡ്‌ ഷോ തലശേരിയിലും പാനൂരിലും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

  കോവിഡ്‌ ബാധിച്ച എന്നെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ ടീച്ചറാണ്‌. മരണാസന്നനായി ആശുപത്രിയിൽ കിടന്നപ്പോൾ കൂടപിറപ്പിനെ പോലെ സ്‌നേഹം നൽകിയ സഹോദരിയാണവർ. അവരെയാണ്‌ സമൂഹമാധ്യമങ്ങളിലൂടെ തെറിവിളിച്ച്‌ അപമാനിക്കുന്നത്‌. കെ കെ ശൈലജക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ ഓരോ ജില്ലയിലും അലവലാതി സംഘം പ്രവർത്തിക്കുകയാണ്‌. അമ്മ പെങ്ങന്മാരെ തിരിച്ചറിയാനാവാത്തവരാണ്‌ ടീച്ചറെ അസഭ്യം പറയുന്നത്‌. കെ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചൊദ്യംചെയ്‌തവരാണ്‌ ടീച്ചർക്കെതിരെയും നീങ്ങുന്നത്‌.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal