നോമ്പ് കാലത്തെ ആരോഗ്യ ശീലങ്ങൾ : ടി .ഷാഹുൽ ഹമീദ്

നോമ്പ് കാലത്തെ ആരോഗ്യ ശീലങ്ങൾ : ടി .ഷാഹുൽ ഹമീദ്
നോമ്പ് കാലത്തെ ആരോഗ്യ ശീലങ്ങൾ : ടി .ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 Mar 11, 08:15 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

”ജനങ്ങൾ വന്യമൃഗങ്ങളെ പോലെ അമിതമായി ഭക്ഷണം കഴിച്ചു ,തന്നിമിത്തം അവർ രോഗബാധിതരായി, അവർക്ക് പക്ഷികളുടെ ആഹാരം നൽകിയപ്പോൾ അവർ ആരോഗ്യ ദൃഢഗാത്രരായി "


അമിതാഹാരത്തെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റിസിന്റെ വാക്കുകളാണ്.“മനുഷ്യന്റെ മുതുവെല്ല് നിവർത്തുവാനുതകുന്ന ആഹാരം കഴിക്കുക അത്യാവശ്യമെങ്കിൽ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് വെള്ളത്തിനും, മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും ആവട്ടെ "മഹാനായ പ്രവാചകന്റെ തിരുവചനങ്ങളാണ് ഇത്.


മനസ്സും ശരീരവും ഒരേ പ്രകാരം പങ്കുചേരുന്ന ആരാധന കർമ്മമാണ് വ്രതാനുഷ്ടാനം. വിശ്വാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്ലാം പ്രാധാന്യം നൽകുന്നു, സന്തുലിതവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി ശീലിക്കുവാൻ എന്തുകൊണ്ടും അനുയോജ്യമായ ഒരു മാസമാണ് റംസാൻ, ഈ മാസത്തിൽ ശരിയായ ഭക്ഷണരീതി, ആത്മ നിയന്ത്രണം, അച്ചടക്കം തുടങ്ങിയവ ജീവിതത്തിൽ പാലിച്ചാൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമാകുന്ന ഒരു മാസമായി റംസാൻ മാസം മാറുന്നതാണ്.


ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ആരോഗ്യം എന്നാൽ

വ്രതം സാർവത്രികമായി അംഗീകരിച്ചിരിന്നുവെങ്കിൽ മനുഷ്യാരോഗ്യം ഇന്നുള്ളതിന്റെ ഇരട്ടിയായി വർദ്ധിക്കുമായിരുന്നു." ഗാന്ധിജിയുടെ അഭിപ്രായത്തിൽ "വ്രതം മനുഷ്യനെ ആരോഗ്യപരമായും മാനസികമായും സംസ്കരിക്കുന്നു." ഇതൊക്ക തെളിയിക്കുന്നത് വ്രതം മനുഷ്യാരോഗ്യവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ്. 

 രോഗങ്ങൾ ദുരിതം വിതക്കുന്നതിന് മുമ്പ് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുകൂല സാഹചര്യം സൃഷിടിക്കുകയാണ് നോമ്പ് കാലത്ത് ചെയ്യേണ്ടത്. 

 

എട്ടു മണിക്കൂർ തുടർച്ചയായി ഭക്ഷണം ഒഴിവാക്കുമ്പോഴാണ് ശരീരം നിരാഹാരാവസ്ഥയിൽ ആവുന്നത് ,ശരീരത്തിന് സാധാരണഗതിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഗ്ലൂക്കോസ് ആണ് ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസ്സ്, ഉപവാസം നീളുന്നത് അനുസരിച്ച് ഗ്ലൂക്കോസ് ശരീരത്തിൽ കുറയുന്നു, ആയതിനാൽ വ്രതാനുഷ്ടാന സമയത്ത് കൃത്യമായ ആരോഗ്യ പ്ലാൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.


ശരീര ഊർജ്ജത്തിന്റെ അടുത്ത സ്രോതസ്സ് കൊഴുപ്പാണ്, വ്രത സമയത്ത് കൊഴുപ്പ് ശരീരത്തിൽ നില നിർത്തേണ്ടതായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുവാൻ റംസാൻ വ്രതത്തിലൂടെ കഴിയും. സ്വയം നിയന്ത്രണത്തിന്റെ വലിയ പാഠമാണ് വ്രതം ,ജീവിതത്തിൽ ആഹാരത്തിന്റെ മഹത്വം തിരിച്ചറിയാൻ വ്രതം സഹായിക്കുന്നു .വ്യക്തിത്വം വികസിപ്പിക്കുവാനും സ്വഭാവം കൂടുതൽ ആകർഷകമാക്കുവാനും വ്രതത്തിലൂടെ സാധിക്കും.


നോമ്പ് ആത്മീയ ചൈതന്യം പകരൂന്നതോടൊപ്പം ശാരീരികമായി നിരവധി നേട്ടങ്ങൾ ഉണ്ടാക്കുന്നുമുണ്ട്. 

 ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഹിപ്പോക്രാറ്റസ്സ് തന്റെ രോഗികളോട് നോമ്പനുഷ്ഠിക്കുവാൻ ഉപദേശിച്ചിരിന്നു, ഗ്രീക്ക് തത്വചിന്തകനായ പൈതഗോറസ് ശിഷ്യന്മാരോട് രോഗമുള്ളപ്പോൾ ഭക്ഷണം കഴിക്കാതിരിക്കുവാൻ നിർദ്ദേശിച്ചു ,ആയുർവേദ പുസ്തകമായ “ആരോഗ്യ ബന്ധുവിൽ” ഉപവാസം പല മാറാ രോഗങ്ങൾ വിട്ടുമാറാൻ കാരണമാകുന്നു എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. യാതൊരു പരിശ്രമവും ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് നിമിത്തം ദഹനേന്ദ്രിയങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് പരിഹാരം വ്രതാനുഷ്ഠാനമാണ് ,അതുകൊണ്ടാണ് മഹാനായ പ്രവാചകൻ "നോമ്പ് പരിചയാണെന്ന്" പഠിപ്പിച്ചത്. കായികവും മാനസികവുമായ കാര്യങ്ങളിൽ


ഊർജ്ജസ്വലമാകാൻ നോമ്പനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നതാണ്.  

 ആമാശയ ശുദ്ധീകരണത്തിനും ദഹനേന്ദ്രിയ വിശ്രമത്തിനും ശാരീരിക സന്തുലവസ്ഥയുടെ ക്രമീകരണത്തിനും ഉപവാസം ഉപകരിക്കപ്പെടും, തുടർച്ചയായി പരിപൂർണ്ണ ഉപവാസനുഷ്ഠിക്കുമ്പോൾ ആമാശയത്തിലെ സൂക്ഷ്മ സിരാ സന്ധികൾ ഭേദിക്കുകയും അസിറ്റോണിന് സമമായ ഒരു രാസ പാദാർത്ഥം ഉണ്ടായി അത് രക്തത്തിൽ വ്യാപിക്കുകയും ഈ രാസപദാർത്ഥം ദഹനക്കേട്, കുടലിലുണ്ടാകുന്ന വ്രണം, അതിസാരം എന്നീ രോഗങ്ങളെ ഇല്ലാതാക്കുന്നു എന്ന് ഡോക്ടർമാർ അഭിപ്രായപെടുന്നു. 


 വ്രതത്തിലൂടെ നേടാൻ സാധിക്കുന്ന ആരോഗ്യ നേട്ടങ്ങൾ:-


 വിദ്ഗ്ധൻമാരുടെ അഭിപ്രായത്തിൽ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ, അമിത തടി കുറക്കുവാൻസാധിക്കും, കൊളസ്ട്രോൾ നിയന്ത്രിക്കുവാനും, ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ കുറച്ച് അതിരക്തസമ്മർ ദ്ധത്തിന്റെ അളവ് കുറക്കാൻസാധിക്കുന്നതാണ്,വിശ്രമം ലഭിക്കുന്നതുകൊണ്ട് ഷുഗർ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്, ഫാറ്റി ലിവർ, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുവാനും അത് വഴി മാനസിക ഉന്മേഷവും മാനസിക സമാധാനവും വ്രതത്തിലൂടെ ലഭിക്കുന്നു.

 വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ദഹനേന്ദ്രിയത്തിന് വിശ്രമം ലഭിക്കുന്നു.


 നോമ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണം:-


 അമിതാഹാരം കുറക്കുക എന്നതാണ് നോമ്പ് നൽകുന്ന സന്ദേശം ,അത്താഴ സമയത്ത് വെള്ളം കൂടുതലായി ഉപയോഗിക്കുക. സലാഡുകൾ, പഴ ജൂസ് എന്നിവ സമൃദ്ധമായി ഭക്ഷണത്തിൽ ഉൾപെടുത്തുക. തലേദിവസത്തെ ഭക്ഷണം, ഫ്രിഡ്ജിൽ വെച്ച് ചൂടാക്കികഴിക്കുന്ന രീതി പൂർണമായി ഒഴിവാക്കുക. മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുക, റാഗി, ഓട്സ്,ഗോതമ്പ് എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ, പച്ചക്കറികൾ വീട്ടിലുള്ള ചക്ക,മാങ്ങ, പപ്പായ എന്നിവ ഭക്ഷണ ക്രമത്തിൽ ഉൽപ്പെടുത്തുക. കട്ട്ലെറ്റുകൾ,ബർഗറുകൾ എന്നിവ പൂർണമായി ഒഴിവാക്കുക, എല്ലാം ഒരുമിച്ച് കഴിക്കാതിരിക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഗ്യാപ്പ് നൽകുക, പാക്ക്ഡ് ജ്യൂസ്, കോളകൾ എന്നിവ ഒഴിവാക്കുക. അത്താഴം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ഉറങ്ങാൻ പാടുള്ളൂ.ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന മാസത്തിലാണ് നോമ്പ് ആരംഭിക്കുന്നത് എന്നതിനാൽ വെള്ളം നന്നായി കുടിക്കേണ്ടതായിട്ടുണ്ട്,വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധം,കിഡ്നി സ്റ്റോൺ, മൂത്രക്കടച്ചൽ എന്നി രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്ഥിരമായി അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ തീർച്ചയായും ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിക്കുന്നതിന്റെ സമയക്രമം ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നോമ്പു മുറിക്കുമ്പോൾ ഈത്തപ്പഴത്തിനു മുൻ തൂക്കം നൽകണം, പ്രഭാതം മുതൽ ഉണങ്ങിക്കിടക്കുന്ന അന്നനാളങ്ങൾക്ക് പ്രദോശത്തിൽ പൊടുന്നനെ വന്ന് ചേരാൻ സാധ്യതയുള്ള ആഘാതം നോമ്പ് മുറിക്കുന്ന സമയത്ത് ഈത്തപ്പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. റമദാൻ മാസത്തിന്റെ ചൈതന്യവുമായി ചേർന്ന് നിൽക്കുവാൻ രോഗമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിയുന്നതാണ്.ജീവിതശൈലി രോഗം പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ മരുന്നുകൾ നിർത്താതെ വ്രതം എടുക്കുന്നവർ നിരവധിയാണ്.എന്തും ഏതും ഭക്ഷിക്കുക എന്ന രീതി പാടില്ല,എളുപ്പം ദഹിക്കുവാനും ധാതുലവണ സമ്പുഷ്ടമായ ഭക്ഷണ രീതി നോമ്പുകാലത്ത് എറ്റെടുക്കണം.ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മുന്തിയ പരിഗണന നോമ്പുകാലത്ത് നൽകണം.ജീരക കഞ്ഞി ആരോഗ്യത്തിന് അത്യുത്തമമാണ്. അത്താഴത്തിലൂടെ മുഴുവൻ നേരത്തെ ഊർജ്ജം ശരീരത്തിന് ലഭിക്കേണ്ടതായിട്ടുണ്ട്,അതിനാൽ അത്താഴത്തിൽ സ്വീകരിക്കുന്ന ഭക്ഷണരീതി വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ബാർലി,ഓട്സ്,ഗോതമ്പ്, റാഗി,തവിടു കളയാത്ത ധാന്യങ്ങൾ,അവിൽ എന്നിവ ഗുണകരമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുത്താൽ ശരീരത്തിൽ കെട്ടി കിടക്കുന്ന വിഷാംശങ്ങളെ അകറ്റാൻ പര്യാപ്തമാകുന്നു. എണ്ണയിൽ പൊരിച്ച വിഭവങ്ങൾ പരമാവധി ഉപേക്ഷിക്കുക, കഫീൻ ഉൽപ്പെടുന്നതിനാൽ ചായ, കാപ്പി എന്നിവ ലഘൂകരിക്കുക , ചായ കാപ്പി എന്നിവ ശരീരത്തിൽ ജലാംശം കുറക്കുന്നതിന് കാരണമാകുന്നതാണ്. പുകവലി പാടെ ഉപേക്ഷിക്കുവാനുള്ള അവസരം കൂടിയാണ്


റംസാൻ.ചുരുങ്ങിയത് ആറുമണിക്കൂർ നിർബന്ധമായും ഉറങ്ങണം, അരി ഭക്ഷണത്തിൽ ലളിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ, വേഗത്തിലുള്ള ദഹനപ്രക്രിയയ്ക്ക് കാരണമാകുന്നു, ആയതിനാൽ അരിയിലുണ്ടാക്കുന്ന ആഹാരം കഴിക്കുന്നവർക്ക് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുന്നു. ശരീരത്തിലെ ജലത്തിന്റെ അളവ് ശരിയായില്ലെങ്കിൽ ഊർജ്ജനില കുറയാൻ തുടങ്ങും. പഴങ്ങളിൽ നിന്ന് ശരീരത്തിന് ആവശ്യമായ തൽ ക്ഷണ ഊർജ്ജം ലഭിക്കുന്നതിനാൽ ഭക്ഷണക്രമത്തിൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തുക. അമിതമായ ഉപ്പുള്ള വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഒരു ദിവസം അഞ്ചു ഗ്രാമിൽ കൂടുതൽ ഉപ്പ്,പഞ്ചസാര, ഓയിൽ എന്നിവ ശരീരത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല സ്നാക്സുകൾ, ചിപ്സുകൾ, സോഴ്സുകൾ, അച്ചാറുകൾ എന്നിവ പൂർണമായി ഒഴിവാക്കേണ്ടതാണ്.

  നോമ്പുകാലത്ത് പഞ്ചസാരയുടെ അളവ് താനേ താഴ്ന്നു തുടങ്ങും ഇത് ഡയബറ്റിക് രോഗികൾ ശ്രദ്ധിക്കേണ്ടതാണ്.

 

നോമ്പിന്റെ തുടക്കത്തിലും അവസാനത്തിലും സസ്യാഹാരങ്ങളും ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കണം.അയേണും കലോറിയും ധാരാളം അടങ്ങിയ കാരക്ക നോമ്പുകാലത്ത് ലഭ്യമാകുന്ന വിഭവം എന്ന രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. കൽക്കണ്ടം ചാലിച്ച വെള്ളം, ഇളനീർ വെള്ളം എന്നിവ എന്നിവ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതാണ്. പ്രമേഹരോഗികൾ പതിമുഖം ചാലിച്ച വെള്ളം നോമ്പ് തുറന്നു കഴിഞ്ഞാൽ കുടിക്കുന്നത് നല്ലതാണ്.ആമാശയവും അന്നപദത്തിലെ മറ്റ് അവയവങ്ങളും പൂർണമായി വിശ്രമം ആയതിനാൽ നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കുന്ന ഭക്ഷണം വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 


\അത്താഴത്തിൽ ഇറച്ചി, മീൻ എന്നിവയുടെ അമിതമായ ഉൾപ്പെടുത്തലുകൾ പ്രയാസം സൃഷ്ടിക്കുന്നതാണ്, എണ്ണപ്പലഹാരങ്ങളൊക്കെ ഒഴിവാക്കുന്നത് നന്നായിരിക്കും.

 വ്രതാനുഷ്ഠാന കാലത്ത് മാനസികാരോഗ്യം വർദ്ധിക്കാൻ ഭക്ഷണ ശരിയായ ഭക്ഷണരീതിയുടെ സാധിക്കുന്നതാണ്. കറുത്ത കസ്കസ് ചേർത്ത വെള്ളം ധാരാളം ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും. നോമ്പിലൂടെ 12/ 13 മണിക്കൂർ കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞു പോകുന്നതിനാൽ ഇത് വളരെ ഗുണകരമായിരിക്കും. ഫാസ്റ്റ് ഫുഡും,ജങ്ക് ഫുഡ്, പൂർണമായി ഒഴിവാക്കേണ്ടതാണ്.

 

നോമ്പ് അനുഷ്ഠിക്കുന്നത് ആരോഗ്യവാന്മാരാവാൻ വേണ്ടിയാണ് എന്ന പ്രവാചകന്റെ പഠനം ജീവിതത്തിൽ പകർത്തുന്നതിന് നോമ്പുകാലത്ത് ചിട്ടയായ ഭക്ഷണ രീതിയും വിവേകത്തോടെയുള്ള ഭക്ഷണക്രമീകരണവും അമിതാവേശം ഇല്ലാത്ത ഭക്ഷണ സംസ്കാരവും പിന്തുടർന്നാൽ നോമ്പ് കാലം അടുത്ത 11 മാസത്തെക്ക് ശരീരത്തിൽ ലഭിക്കുന്ന വലിയ ഒരു രോഗപ്രതിരോധ കവചമായിത്തീരും എന്നതിൽ സംശയമില്ല

 

ടി ഷാഹുൽ ഹമീദ് 

9895043496

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal