ഇന്ന് മഹാശിവരാത്രി .പാഞ്ചാക്ഷരീമുഖരിതമായ ക്ഷേത്രാങ്കണങ്ങൾ : ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD)

ഇന്ന് മഹാശിവരാത്രി .പാഞ്ചാക്ഷരീമുഖരിതമായ ക്ഷേത്രാങ്കണങ്ങൾ : ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD)
ഇന്ന് മഹാശിവരാത്രി .പാഞ്ചാക്ഷരീമുഖരിതമായ ക്ഷേത്രാങ്കണങ്ങൾ : ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD)
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 Mar 08, 01:51 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ലോകമെമ്പാടുമുള്ള ഹൈന്ദവവിശ്വാസികൾ ഭക്ത്യാദരവോടെ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ് .

മരണത്തെ ജയിച്ചവൻ അഥവാ കീഴടക്കിയവൻ എന്നർത്ഥം വരുന്ന മൃത്യുഞ്ജയനെന്ന് പുരാണങ്ങൾ വിശേഷിപ്പിക്കപ്പെടുന്ന ശിവൻ ദിവസത്തിൽ ബഹുഭൂരിഭാഗം സമയവും ധ്യാന നിമഗ്‌ദ്ധനായിരിക്കുന്നു

എന്നാണ് വിശ്വാസം.


ശിവനോടുള്ള ആദരവും ഭക്തിയും വിശ്വാസപൂർവ്വം സമർപ്പണമനോഭാവത്തോടെ ഭക്തജനങ്ങൾ പ്രകടിപ്പിക്കാൻ ഒരു രാവും പകലും നീണ്ടുനിൽക്കുന്ന തരത്തിൽ പൂർണ്ണ ഉപവാസവും മറ്റുചിലർ ലഘു ഭക്ഷണങ്ങളും പഴങ്ങളും കഴിച്ച് ഭാഗിക ഉപവാസം നടത്തുന്നു .

ആചാരവിധികളോടെ ക്ഷത്രദർശനം നടത്തുന്നതോടൊപ്പം പ്രാർത്ഥനകളും പൂജാദി കർമ്മകളും നടത്തുന്നു .


ആധുനികസമൂഹത്തിന്റെ ഒരു വലിയ ശാപം സമാധാനവും സ്വസ്ഥതയുമില്ലാത്ത ജീവിതാന്തരീക്ഷം എന്നതാണ് .

സർവൈശ്വര്യങ്ങൾക്കും സുഭിക്ഷതയുടെയും നടുവിലും സ്വൈര്യവും ശാന്തിയും നഷ്ട്ടപ്പെട്ട് അശാന്തിയുടെയും അസമാധാനത്തിന്റെയും ആധിക്യത്തിൽ മുങ്ങിത്താഴുകയാണ് ബഹുഭൂരിഭാഗം പേരും .

ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.


ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം.

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം.

അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്

 

ശിവരാത്രിയ്‌ക്ക് പിന്നിൽ ഒരുപാട് ഐതീഹ്യങ്ങൾ ഉണ്ട്. അതിലേറെ പ്രധാനമായത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നത് .

മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്.


800px-samudra-manthan-the-churning-of-the-ocean-of-milk

പാലാഴിമഥനം അഥവാ സമുദ്രമന്തനം 

അമൃത് എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ വ്യക്തമാക്കുന്നു.

കടകോലായി മന്ഥരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു.

വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു.

പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നുവെന്നും അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി

ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതിഹ്യം.

നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുമുണ്ട്.


ഈ കാളകൂടവിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനിയുണ്ടാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാൽ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.

അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്‌ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു.

 ഭഗവാന് ആപത്തൊന്നും വരാതെയിരിക്കാൻ, പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് വിശ്വാസികൾ ശിവരാത്രിയായി ആചരിക്കുന്നത്.


“ഓരോ മഹാശിവരാത്രിയും നിങ്ങളുടെ ശരീരത്തിലെ എല്ലാ കണികകളെയും ഉണർത്താൻ ഉദ്ദേശിച്ചുള്ളതാണ്. സംഘർഷങ്ങളിൽ നിന്ന് അകന്ന് സത്യം, സൗന്ദര്യം, സമാധാനം, പരോപകാരം എന്നിവയിലേക്ക് നീങ്ങാനുള്ള ഉണർത്തൽ ആഹ്വാനമാണ് ഉത്സവം .

 ശിവൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചുകിടക്കുന്നു, പ്രപഞ്ചത്തിലെ ഓരോ അണുവിലും അവനുണ്ട്. അനന്തമായ രൂപങ്ങളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന ഏക ഊർജ്ജമാണ് ശിവൻ.

 ശിവന് ശരീരമില്ല; അവൻ ഒരു വ്യക്തിയല്ല. അഗ്രാഹ്യമായ, അനന്തമായ ദൈവികതയെ പ്രതീകപ്പെടുത്താനും അത് മനസ്സിലാക്കാൻ അവർ ഒരു രൂപം ഉണ്ടാക്കി. സത്യത്തിൽ ശിവൻ്റെ ഒരു രൂപവുമില്ല. ഈ തത്വത്തെ ശിവ തത്വം എന്ന് വിളിക്കുന്നു. ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, "ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഇത് ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ. ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന ആ ഊർജ്ജത്തെ ശിവൻ എന്ന് വിളിക്കുന്നു .                 

' ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർജി ശിവരാത്രിയെക്കുറിച്ച് വ്യക്തമാക്കുന്നതിങ്ങിനെ .


വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആത്മീയ ഉണർവിൻ്റെയും ഊർജ്ജസ്വലമായ അവസരമാണ് മഹാശിവരാത്രി.

അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുന്നതിൻ്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ഹിന്ദുമതത്തിലെ ശ്രദ്ധേയമായ ഒരു മഹോത്സവം . 

ആഗ്രഹങ്ങളുടെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള മഹാദേവനായി പരാമർശിക്കുന്ന പരമശിവന് ഹിന്ദു ദൈവങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്.

മഹത്തായ വിശുദ്ധ ത്രിത്വത്തിൻ്റെ ഭാഗമായ മൂന്ന് ഹിന്ദു ദേവതകളിൽ ഒരാളാണ് അദ്ദേഹം. വിവിധ സ്രോതസ്സുകൾ അനുസരിച്ച്, അവരുടെ വിവിധ ആഗ്രഹങ്ങളും പ്രാർത്ഥനകളും നിറവേറ്റുന്നതിനായി മഹാശിവരാത്രി ഉത്സവം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നു.

poster-pendulam-new

പെൻഡുലം ഡൗസിംഗ് 

ഏപ്രിൽ 10 ന് ഹോട്ടൽ

പേൾ റീജൻസി തൃശ്ശൂരിൽ  


ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്‌തു ഗുരു 

ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD പരിശീലനത്തിന് നേതൃത്വം വഹിക്കും 

താൽപ്പര്യമുള്ളവർ തുടർന്ന് വായിക്കുക......

വീഡിയോ കാണുക .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

-8547969788 ,9744830888 


വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് പെൻഡുലം ഡൗസിംഗ് എന്നതിനെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം

അകക്കണ്ണിൻറെ നേർക്കാഴ്ചയിലൂടെ ഒരു പ്രയാണം അഥവാ 'പെൻഡുലം ഡൗസിംഗ് 'എന്താണെന്നും എന്തിനാണെന്നും അൽപ്പം വിശദമായി .


മറ്റൊന്നിനെയും ആശ്രയിക്കാതെ നിങ്ങളുടെ ജീവിതത്തിന്റെ വഴികൾ നിങ്ങൾക്ക് തന്നെ കണ്ടുപിടിക്കണോ ?

നിങ്ങൾക്ക് അറിയാമോ നിങ്ങളുടെ ഹൃദയം നിങ്ങളുടെ ബുദ്ധിയേയും അഹങ്കാരത്തെയും മറികടന്ന് നേർവഴി കാണിച്ചു തരുംഎന്നുള്ളകാര്യം ?


നമ്മളുടെ ബുദ്ധിയുടെ അപ്പുറത്തേയ്ക്ക് അല്ലെങ്കിൽ ബുദ്ധിയേയും മനസ്സിനെയും മറികടന്നുകൊണ്ട് യഥാർത്ഥമായ പ്രപഞ്ചസത്യത്തിലേയ്ക്ക് .വ്യക്തികളെ കൈപിടിച്ചുയർത്താൻ സഹായിക്കുന്ന അത്ഭുതകരമായ പഠന പരിശീലനമാണ് പെൻഡുലം ഡൗസിംഗ് .

ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢ രഹസ്യങ്ങളും സത്യവും അറിയുന്നതിനായി പെൻഡുലം ഡൗസിംഗ് വ്യക്തികളെ സഹായിക്കുന്നുവെന്നർത്ഥം ,

ഏകദേശം നാനൂറു വർഷങ്ങൾക്ക് മുമ്പ്‌ ഗലീലിയോ ആണ് പെൻഡുലത്തിൻറെ സാധ്യതകളും പ്രത്യേകതയും മനസ്സിലാക്കിയത് .

പെൻഡുലം ഉപയോഗിച്ചുള്ള ക്ളോക്ക് ആദ്യമായി നിർമ്മിച്ചതാവട്ടെ 1657 ൽ ക്രിസ്ത്യൻ ഹൂയ് ഗതൻസ് എന്ന ഡച്ചു ശാസ്ത്രജ്ഞൻ .

ഏതൊരു ഭാരം കൂടിയ കട്ടിയും നന്നേ ഭാരം കുറഞ്ഞ നൂലിലൊ ,ചരടിലോ ബന്ധിപ്പിച്ച ശേഷം വശങ്ങളിലേയ്ക്ക് ആട്ടിയാൽ അത് പെൻഡുലമായി .


ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണ് പെൻഡുലം ആടുന്നത് .

തൂക്കിയിട്ട ഒരു വസ്തു ഇരുവശങ്ങളിലേയ്ക്ക് ചലിക്കുന്നതിനെ 'ദോലനം' എന്നാണ് പറയുക.

ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണത്തെ 'ആവൃത്തി' എന്നും നിശ്ചലാവസ്ഥയിൽ നിന്നുണ്ടാകുന്ന ഏറ്റവും കൂടിയ വ്യതിയാനത്തെ 'ആയതി' എന്നും പറയുന്നു .

എന്നാൽ ഇവിടെ നമ്മൾ പഠിക്കുവാൻ പോകുന്നത് പെൻഡുലം എന്ന ഉപകരണം ഉപയോഗിച്ച് നമ്മളുടെ സബ്ബ് കോൺഷ്യസ് മൈൻഡ് അല്ലെങ്കിൽ ഉപബോധമനസിന്റെ ഒഴുക്ക് പഠിക്കുവാനാണ് .


ചെവി ,ത്വക്ക് ,കണ്ണ് ,നാക്ക് ,മൂക്ക് തുടങ്ങിയ പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി ആറാമിന്ദ്രിയം എന്ന ഒന്നുണ്ടെന്നും ഈ പഠനത്തിലൂടെ ആർക്കും വ്യക്തമാവും .

ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception ) എന്നാണിത്അറിയപ്പെടുക .

നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നമ്മൾ ഈ ലോകത്തെ നോക്കിക്കാണുന്നത് .

ഇന്ദ്രിയങ്ങൾ നൽകുന്ന വിവരങ്ങൾ അഥവാ Informations കൊണ്ടാണ് ബുദ്ധി പ്രവർത്തനം നടത്തുന്നത് .

പെൻഡുലം ഡൗസിംഗ് എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിൻ്റെ കഴിവുകൾ നമ്മൾക്ക് വർദ്ധിപ്പിക്കാനാവും .



ആറാമിന്ദ്രിയം ഉണർന്നു കഴിഞ്ഞാൽ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും പെൻഡുലം ഡൗസിംഗിലൂടെ കൈവന്നു ചേരും .


ഇന്ദ്രിയാതീതമായ അവബോധം( Extra Sensory Perception ) !.


.സാധാരണയായി ഭൂമിയിൽ വെള്ളം കണ്ടെത്തുക ,കിണറിൻറെ സ്ഥാന നിർണ്ണയം ,നഷ്ട്ടപ്പെട്ട വസ്തുക്കളുടെ സൂചനകൾ , സ്വർണ്ണം പോലും ഭൂമിയിലുണ്ടോ എന്നറിയുന്നതിനു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ അറിയാനും പെൻഡുലം സഹായിക്കും .

പെൻഡുലം നമ്മളുടെ കൈയ്യിൽ വെച്ചുകഴിഞ്ഞാൽ സ്വാഭാവികമായും അത് ആടാൻ തുടങ്ങും .

നമ്മൾ ഒരു പ്രത്യേക കാര്യം ഉദ്ദേശിക്കുകയാണെങ്കിൽ നമ്മളുടെ കോൺഷ്യസ് മൈൻഡിൽ നിന്നും വിട്ട് സബ്ബ് കോൺഷ്യസ് മൈൻഡിൻറെ ചലനങ്ങളായിരിക്കും പിന്നീട് അതിലുണ്ടാക്കാൻ തുടങ്ങുക .

നമ്മുടെ ബുദ്ധിയുടെ അപ്പുറത്തേയ്ക്ക് അത് കടക്കാൻ തുടങ്ങി എന്നർത്ഥം .


നിങ്ങളുടെ സബ്ബ് കോൺഷ്യസ് മൈൻഡിനെ ആ ഒരു ലവലിലേയ്ക്ക് ഉയർത്തുന്ന ഈ പഠനപരിശീലനം

ജോതിഷികൾക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങൾക്കും പെൻഡുലം നല്ല മാർഗ്ഗദർശകമായിരിക്കും .

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക -8547969788 ,9744830888 

വീഡിയോ കാണുക .

https://www.youtube.com/watch?v=ioD1pxhIu7I

ayur-100-resize
samudra_1709712929
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal