ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഉത്തമോദാഹരണം - മന്ത്രി ജി. ആര്‍. അനില്‍

ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഉത്തമോദാഹരണം - മന്ത്രി ജി. ആര്‍. അനില്‍
ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഉത്തമോദാഹരണം - മന്ത്രി ജി. ആര്‍. അനില്‍
Share  
2024 Feb 21, 09:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പോത്തന്‍കോട് (തിരുവനന്തപുരം) : ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമോദാഹരണമാണ് ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് നടന്ന വിളംബരം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഏതെങ്കിലുമൊരു ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ വക്താവായിട്ടല്ല ശ്രീകരുണാകരഗുരു പ്രവര്‍ത്തിച്ചത്. 

എല്ലാത്തിന്റെയും നല്ല വശങ്ങളെ സമൂഹത്തിന് മുന്നിലേക്ക് എടുത്തുകാട്ടി മനുഷ്യന്റെ സ്‌നേഹവും സാഹോദര്യവും ശക്തിപ്പെടുത്താനായിരുന്നു ഗുരുവിന്റെ ശ്രമം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഗുരുവിന്റെ വാക്കുകളും ദര്‍ശനങ്ങളും വിഭാഗീയതകള്‍ക്കെതിരെയുളള പ്രതിരോധമാണെന്നും മന്ത്രി പറഞ്ഞു.

14a5f2f5-1112-40d2-aafb-a4613f6d7619

രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  ശാന്തിഗിരിയുടെ ശാന്തി സന്ദേശം വര്‍ത്തമാനകാലത്തിന്റെ സമാധാനത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും മന:സമാധാനത്തിന്റെ പുണ്യതീര്‍ത്ഥം നുകരുവാന്‍ കഴിയുന്ന അനിര്‍വചനീയമായ സാഹചര്യമാണ് ആശ്രമത്തിലുളളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

എ.എം. ആരിഫ് എം .പി, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, സ്വാമി നിര്‍മ്മോഹാത്മ, സ്വാമി അഭയാനന്ദ, സ്വാമി നവനന്മ, സ്വാമി ഗുരുനന്ദ്, ഡി.കെ.മുരളി എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്.കെ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, ഷോഫി.കെ, ആശ്രമത്തിന്റെ സാംസ്‌കാരിക വിഭാഗം പ്രതിനിധികളായ ജയകുമാര്‍.എസ്.പി, രാജ് കുമാര്‍.എസ്., അജിത.കെ.നായര്‍, ഗുരുപ്രിയന്‍.ജി, ശാന്തിപ്രിയ. ആര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 


b52bf751-7fd2-4a76-b94b-33987f84c1af

ഫെബ്രുവരി 22 വ്യാഴാഴ്ച) രാവിലെ 5 ന് താമരപര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലിയോടെ പൂജിതപീഠം സമര്‍പ്പണം ച്ടങ്ങുകള്‍ ആരംഭിക്കും. 6 ന് ആരാധന. തുടര്‍ന്ന് ധ്വജം ഉയര്‍ത്തല്‍. 7 മുതല്‍ പുഷ്പസമര്‍പ്പണം. രാവിലെ 10.30 ന് പൊതുസമ്മേളനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ പ്രകാശ് എം .പി. അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ ഭാഷാവകുപ്പ് മന്ത്രി ദീപക് വസന്ത് കേസര്‍ക്കര്‍ മുഖ്യാതിഥിയാകും. അഡ്വ.എ.എ.റഹീം, എം.എല്‍.എ മാരായ കടകംപളളി സുരേന്ദ്രന്‍, എം. വിന്‍സെന്റ്, വി.ജോയി , മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ഫാ. ജോണ്‍ തോമസ്, സിസ്റ്റര്‍ ഷൈനി, ജനനി കൃപ, കെ. മധുപാല്‍, കുതിരകുളം ജയന്‍, സി.ശിവന്‍കുട്ടി, ജെ. ആര്‍. പത്മകുമാര്‍, കരമന ജയന്‍, നൌഷാദ് യൂനുസ്, എം.ബാലമുരളി, എ.എം.റാഫി, അഭിന്‍ ദാസ്, ഡോ.കെ.കെ. മനോജന്‍, സബീര്‍ തിരുമല, കോലിയക്കോട് മഹീന്ദ്രന്‍, വര്‍ണ്ണ ലതീഷ്, മണികണ്ഠന്‍ നായര്‍.റ്റി, സുബാഷ് ചന്ദ്രന്‍.കെ, ചന്ദ്രന്‍.റ്റി, ലീന.കെ, സല്‍പ്രിയന്‍.ബി.എസ്, ശാന്തിപ്രിയ. ആര്‍ , ബ്രഹ്‌മചാരിണി സ്‌നേഹവല്ലി.കെ. എം എന്നിവര്‍ പങ്കെടുക്കും.  


ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം ഗുരുപൂജയും അന്നദാനവും വിവിധ സമര്‍പ്പണങ്ങളും. വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങള്‍, ദീപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കര്‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തില്‍ ക്ഷേമ ഐശ്വര്യങ്ങള്‍ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികള്‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തില്‍ സമര്‍പ്പിക്കും. 



ചിത്രവിവരണം  : ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണാഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബരം സമ്മേളനം ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍, അഡ്വ.എ.എം. ആരിഫ് എം . പി, എന്‍.പീതാംബരക്കുറുപ്പ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി അഭയാനന്ദ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, സ്വാമി നിര്‍മ്മോഹാത്മ, ഡോ.ഐസക് മാര്‍ ഫിലക്‌നിനോസ് എപ്പിസ്‌കോപ്പ, ഡി.കെ. മുരളി എം.എല്‍.എ, എസ്.എം. റാസി, ഷോഫി.കെ, റ്റി. ആര്‍, അനില്‍കുമാര്‍ എന്നിവര്‍ സമീപം.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal