യുവാക്കളേ, നിങ്ങളെന്തിനുവേവലാതിപ്പെടണം ? ഗുരുദേവ് ശ്രീശ്രീരവിശങ്കർ

യുവാക്കളേ, നിങ്ങളെന്തിനുവേവലാതിപ്പെടണം ? ഗുരുദേവ് ശ്രീശ്രീരവിശങ്കർ
യുവാക്കളേ, നിങ്ങളെന്തിനുവേവലാതിപ്പെടണം ? ഗുരുദേവ് ശ്രീശ്രീരവിശങ്കർ
Share  
2024 Feb 18, 09:55 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

നിങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള വേവലാതിയാണെങ്കിൽ, ഭാവി ഇരുണ്ടതും അനിശ്ചിതവുമാണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളൊന്ന് തിരിഞ്ഞുനോക്കണമെന്നാണ് എന്റെ ആഗ്രഹം. 

എന്നിട്ട്, ഇങ്ങനെ തോന്നുന്നത് ആദ്യത്തെ പ്രാവശ്യമല്ലെന്ന് തിരിച്ചറിയുകയും വേണം; മുമ്പും നിങ്ങൾക്ക് പരിഭ്രാന്തിയുണ്ടായിട്ടുണ്ട്. 

കോളേജിൽ അഡ്മിഷനെപ്പറ്റിയും ജോലികിട്ടുന്നതിനെപ്പറ്റിയുമൊക്കെ നിങ്ങൾ ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. നിങ്ങളെത്തന്നെ സംശയിക്കുന്ന, പരിഭ്രാന്തിനിറഞ്ഞ ആ നിമിഷങ്ങളിലൂടെ നിങ്ങൾ കടന്നുപോയി. ഇപ്പോഴുള്ളവയിലൂടെയും നിങ്ങൾ കടന്നുപോകും.


നൂതനാശയങ്ങൾ നടപ്പാക്കാൻ നിങ്ങളിലുള്ള മനോഭാവത്തെയും നിങ്ങളുടെ സ്വപ്നങ്ങളെയും വിശ്വസിക്കുന്നതാണ് രണ്ടാമത്തെ കാര്യം. വേവലാതിപ്പെടുന്നവർക്ക് സ്വപ്നങ്ങളുണ്ടാവില്ല. 

വിദ്യാർഥികളും യുവജനങ്ങളുമെന്നനിലയിൽ, സമൂഹത്തിന് എന്താണ് നിങ്ങൾക്ക് തിരിച്ചുകൊടുക്കാൻ കഴിയുകയെന്ന് ആലോചിക്കാൻ തുടങ്ങണം. 

ഈ ലോകത്തിൽനിന്ന് എന്തുകിട്ടുമെന്ന് ആലോചിച്ചുകൊണ്ടിരുന്നാൽ, വേവലാതിപ്പെടുന്നതിന് ഒരവസാനവും ഉണ്ടാവില്ല.

 നിങ്ങളുടെ കാഴ്ചപ്പാട് വികസിപ്പിച്ച്, കുറെക്കൂടി മഹനീയമായ കാര്യത്തെക്കുറിച്ച് ‘വേവലാതിപ്പെടുന്നത്’ നിങ്ങളിലെ മഹത്ത്വത്തെ പുറത്തുകൊണ്ടു


എന്താണ് ശരിയായ വിജയം? നഷ്ടപ്പെടാത്ത ആത്മവിശ്വാസവും മായാത്ത പുഞ്ചിരിയുമാണ് വിജയത്തിന്റെ ലക്ഷണങ്ങൾ. 

നിങ്ങൾ വിജയത്തിനുപിന്നാലെയാണെങ്കിൽ നിങ്ങൾക്ക് സ്വന്തം സാധ്യതകളെക്കുറിച്ച് അറിഞ്ഞുകൂടാ എന്നാണർഥം. 

എന്തെങ്കിലുമൊരു ലക്ഷ്യം നേടുന്നതാണ് വലിയ വിജയമെന്ന് നിങ്ങൾ വിചാരിക്കുന്നു.

 നിങ്ങൾക്ക് സ്വന്തം കഴിവുകളെക്കുറിച്ച് അവബോധമില്ല എന്നാണ് അതിനർഥം.

 വിജയത്തിനുപിന്നാലെ ഓടുന്നത് ജ്വരം സൃഷ്ടിക്കും. വിജയമാഗ്രഹിക്കാതെ ആരും ഒരു പ്രവൃത്തിയും ചെയ്യില്ല. 

ഞാൻ എന്ത് ഏറ്റെടുത്താലും അത് വിജയിക്കുമെന്ന ആത്മവിശ്വാസം, നിങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി, വിജയം കൈവരിക്കാൻ സഹായിക്കും.


ആരെങ്കിലും നിങ്ങൾക്ക് പത്ത് അഭിനന്ദനങ്ങളും ഒരു വിമർശനവും തരുകയാണെങ്കിൽ, മനസ്സ് ആ ഒരൊറ്റ വിമർശനത്തിൽ കടിച്ചുതൂങ്ങും.

 അതുപോലെത്തന്നെ മനസ്സിൽ സ്ഥിരമായി ഒന്നുകിൽ ഭൂതകാലസംഭവങ്ങളെക്കുറിച്ച് കോപമോ പശ്ചാത്താപമോ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയോ ആയിരിക്കും. ഈ ജ്ഞാനം തിരിച്ചറിയുന്നതുകൊണ്ടുതന്നെ മനസ്സ് ഇക്ഷണത്തിലേക്കെത്തും.


ദോഷകരമായ എന്തെങ്കിലും ശീലം നിങ്ങൾക്കുണ്ടെന്ന് തോന്നുന്നുവെങ്കിൽ, അതിൽനിന്ന് പുറത്തുകടക്കാൻ വഴിയുണ്ട്. ദുശ്ശീലത്തോടുള്ള ആകർഷണത്തിനും കുറ്റബോധത്തിനുമിടയിൽ പലപ്പോഴും നിങ്ങൾ പെട്ടുപോകുന്നു. 

അതുകൊണ്ട് ഹ്രസ്വകാലത്തേക്കുള്ള പ്രതിജ്ഞകൾ എടുക്കൂ. 

ഉദാഹരണത്തിന്, ഫോൺ അമിതമായി ഉപയോഗിക്കുന്ന ദുശ്ശീലം നിങ്ങൾക്കുണ്ടെങ്കിൽ, അടുത്ത മൂന്നുദിവസം നിങ്ങൾ ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുക്കൂ. 

സമയബന്ധിതമായ പ്രതിജ്ഞയാണ് നിങ്ങൾ എടുക്കുകയെന്ന് ഉറപ്പിക്കുക. 

അത് ക്രമേണ ദുശ്ശീലത്തെ മറികടക്കാനുള്ള നിങ്ങളുടെ ഇച്ഛാശക്തിയെ വർധിപ്പിക്കും.


ജീവിതം നല്ല അനുഭവങ്ങളുടെയും ചീത്ത അനുഭവങ്ങളുടെയും ഒരു സമന്വയമാണ്.

അവയെ അവയുടെ സമ്പൂർണതയോടെ സ്വീകരിച്ച്, മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കൂ. 

അപ്പോൾമാത്രമേ ജീവിതത്തെ പരിപൂർണമായി ആഘോഷിക്കാൻ സാധിക്കുകയുള്ളൂ.

(ഫയൽ കോപ്പി ) courtesy : mathrubhumi

4a73779c-3dff-486b-a309-ea5cb2022f7e

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ 

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal