ഗുരു വഴികാട്ടിയാണ് ! ജ്ഞാനത്തിലേക്കുള്ള , ആനന്ദത്തിലേക്കുള്ള വഴികാട്ടി : ഡോ :നിശാന്ത് തോപ്പിൽ M .Phil ,Ph .D

ഗുരു വഴികാട്ടിയാണ് ! ജ്ഞാനത്തിലേക്കുള്ള , ആനന്ദത്തിലേക്കുള്ള വഴികാട്ടി : ഡോ :നിശാന്ത് തോപ്പിൽ M .Phil ,Ph .D
ഗുരു വഴികാട്ടിയാണ് ! ജ്ഞാനത്തിലേക്കുള്ള , ആനന്ദത്തിലേക്കുള്ള വഴികാട്ടി : ഡോ :നിശാന്ത് തോപ്പിൽ M .Phil ,Ph .D
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 Feb 06, 04:42 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഗുരുദേവ് ശ്രീശ്രീരവിശങ്കർജി

ഫിബ്രവരി 16 -18 വരെ കേരളത്തിൽ 

വരവേൽപ്പിനായി ജനലക്ഷങ്ങൾ ..... 


മനുഷ്യ മനസ്സുകളിൽ ആനന്ദവും ആത്മീയതയും ജ്വലിപ്പിച്ചുകൊണ്ട് ,സമാധാനം നിറഞ്ഞ ജീവിതത്തിലൂടെ സംഘർഷവിമുക്തമായ നവലോകം കെട്ടിപ്പടുക്കാൻ രാപ്പകലില്ലാതെ ലോകസഞ്ചാരം ചെയ്യുന്ന ഭാരതീയനായ  ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ഫിബ്രവരി 16 ന് കേരളത്തിലെത്തുന്നു .

സമൂഹത്തിൽ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൻറെ നവോത്ഥാനശിൽപ്പികൂടിയാണ് ജീവനകലയുടെ ജീവാത്മാവും പരമാത്മാവുമായ നമ്മുടെ ഗുരുജി.


ഭൂതകാലത്തിൻറെ എല്ലാ ഓർമ്മകളും, അനുഭവങ്ങളും, ബന്ധങ്ങളും ,ബന്ധനങ്ങളും പിന്നിലേ ക്കുപേക്ഷിച്ചുകൊണ്ട്‌  വർത്തമാനകാലത്തിൽ പദമൂന്നാൻ നമ്മെ പ്രേരിപ്പിക്കുക്കുകയാണ്‌ ആനന്ദത്തിന്‍റെ വിശ്വമഹാഗുരൂ ശ്രീശ്രീരവിശങ്കർജി . 

മനഃശാന്തിയിലൂടെ വിശ്വശാന്തി


ഗുരു വഴികാട്ടിയാണ് .!  

ജ്ഞാനത്തിലേക്കുള്ള ,

ആനന്ദത്തിലേക്കുള്ള വഴികാട്ടി !.


ജീവിതത്തിനും വിവേകത്തിനും സ്നേഹത്തിനുമിടയിൽ

ഒരാൾക്ക് ദൂരമില്ലാതാവുമ്പോൾ അദ്ദേഹത്തെ ലോകം ഗുരു എന്ന് വിളിക്കുന്നു .

 ഭാരതീയപാരമ്പര്യത്തിൽ ഗുരുവിന് മഹത്തായ സ്ഥാനമാണുള്ളത്.

പ്രപഞ്ചസൃഷ്ഠിയുടെ ആദിയിൽ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകർന്നുനൽകിയ ഭഗവാൻറെ പരമ്പരയിൽ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിക്കിച്ചേർത്ത കണ്ണികൾ .

സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും .സനാതനധർമ്മ നിയമമനുശാസിക്കുന്നതും അങ്ങിനെത്തന്നെ .


സർവ്വസന്നിഹിതനും നിരുപാധികമായ ദൈവീകപ്രേമത്തിൻെ ആവിഷ്‌കാരവും കൂടിയാണ് ഗുരു .

ഉദാത്തമായ ജ്ഞാനത്തിൻറെയും പരിശുദ്ദപ്രേമത്തിൻറെയും ,ആനന്ദത്തിൻറെയും അവതാരമായ ഗുരുവിലൂടെ നിശ്ശബ്ദമായ ദൈവത്തിൻറെ സ്വരമാണ് സദാ നാം കേട്ടുകൊണ്ടിരിക്കുന്നത് .


ജ്ഞാന വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്‌കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കിൽ ' ഗുരുജി ' എന്ന മൂന്നക്ഷരത്തിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ജീവനകലയുടെ ആത്മീയാചാര്യൻ ശ്രീശ്രീരവിശങ്കർജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെയാണ്.


പ്രവാചകൻ അഥവാ ദൈവദൂതൻ ദൈവത്തിൻറെ

പ്രതിപുരുഷനാണെങ്കിൽ ഗുരുജിയിൽ ദൈവത്തിൻറെ പ്രതിഛായ

കാണുന്നതിൽ തെറ്റില്ലതന്നെ.

സമൂഹത്തിൽ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൻറെ നവോത്ഥാന ശിൽപ്പികൂടിയാണ് ജീവനകലയുടെ ജീവാത്മാവും പരമാത്മാവുമായ നമ്മുടെ ഗുരുജി.


ഭൂതകാലത്തിൻറെ എല്ലാ ഓർമ്മകളും, അനുഭവങ്ങളും, ബന്ധങ്ങളും ,ബന്ധനങ്ങളും പിന്നിലേക്കുപേക്ഷിച്ചുകൊണ്ട്‌ വർത്തമാനകാലത്തിൽ പദമൂന്നാൻ നമ്മെ പ്രേരിപ്പിക്കുക്കുകയാണ്‌ ആനന്ദത്തിന്‍റെ വിശ്വമഹാഗുരൂ ശ്രീശ്രീരവിശങ്കർജി .

 

മനുഷ്യ മനസ്സുകളിൽ ആനന്ദവും ആത്മീയതയും ജ്വലിപ്പിച്ചുകൊണ്ട് ,സമാധാനം നിറഞ്ഞ ജീവിതത്തിലൂടെ സംഘർഷവിമുക്തമായ നവലോകം കെട്ടിപ്പടുക്കാൻ രാപ്പകലില്ലാതെ ലോകസഞ്ചാരം ചെയ്യുന്ന ഭാരതീയനായ ഈ ആത്മീയഗുരുവിനൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്ന നമ്മളെത്ര ഭാഗ്യവാന്മാർ !


ജ്ഞാനത്തിൻറെ ആഗോളീകരണത്തിലൂടെ നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ അമൂല്യമായ അത്മീയശക്തിയും ധർമ്മരക്ഷാ ദൗത്യവുമായി  

''മനഃശാന്തിയിലൂടെ വിശ്വശാന്തി ''

എന്ന സന്ദേശവുമായാണ് ആർട് ഓഫ് ലിവിംഗ് അഥവാ ജീവനകല പ്രവർത്തിക്കുന്നത്.  


പൗരാണിക ജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രത്തിൻറെയും മികച്ച അംശങ്ങളെ സ്വാംശീകരിച്ച് സമന്വയിപ്പിച്ചെടുത്ത് പൂജ്യ ഗുരുദേവ് മനുഷ്യരാശിക്ക് നൽകിക്കൊണ്ടിരിക്കുന്ന അത്യമൂല്യ യോഗ വിദ്യയാണ് ആർട് ഓഫ് ലിവിംഗ് ശ്വസനക്രിയ .

157 ലധികം ലോകരാഷട്രങ്ങളിലായി ഇതിനകം 30 ദശലക്ഷത്തിലധികം ജനങ്ങൾ ഗുണഭോക്താക്കളായിക്കഴിഞ്ഞ 'ജീവനകലയുടെ ഹൃദയം' എന്നുവിശേഷിപ്പിക്കാവുന്നത് ഗുരുജി രൂപകൽപ്പന ചെയ്ത മഹാസുദർശനക്രിയ തന്നെ .

 

അവബോധത്തിൻറെ അസാന്നിദ്ധ്യം ബുദ്ധിയെ മൃഗീയതയിൽ എത്തിക്കുമ്പോഴും പ്രകോപനങ്ങൾക്കു നേരെ ഒരു സാക്ഷിയായി ,നിസ്സംഗനായി പുഞ്ചിരിതൂകി നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് സദാ ഗുരുജി ചെയ്തുകൊണ്ടിരിക്കുന്നത് .


ആത്മജ്ഞാനത്തെ ഒരുവസ്തു വിൽക്കുന്നപോലെ വിൽക്കരുതെന്ന് ആക്ഷേപിക്കുന്നവർക്കായി ഗുരുജിയുടെ വിശദീകരണം ഇങ്ങിനെ - '' എന്തെങ്കിലും വാങ്ങുമ്പോൾ ആ സാധനത്തിൻറെ ഗുണമേന്മയനുസരിച്ച് നിങ്ങൾ അതിൻറെ വില കൊടുക്കും .എന്നാൽ അതൊക്കെ പരമാവധി എത്രകാലത്തേക്കാണ് നിലനിൽക്കുക ?  തീർച്ചയായും കുറെ കഴിയുമ്പോൾ അത് നശിച്ചുപോകും .,എന്നാൽ ജന്മാന്തരങ്ങൾക്കുമപ്പുറത്തേക്ക് കൈമാറാൻ കഴിയുന്ന ജ്ഞാനമാണ് ആർട് ഓഫ് ലിവിംഗ് കോഴ്‌സുകളിലൂടെ നൽകിക്കൊണ്ടിരിക്കുന്നത് . ''


വ്യക്തിത്വവികസന പദ്ധതികൾക്ക് പുറമെ സാമൂഹിക പുരോഗതിക്കായുള്ള നിരവധി സേവാപ്രവർത്തനങ്ങളും നടത്തിവരുന്ന ആർട് ഓഫ് ലിവിംഗ് സംഘടന നാൽപ്പത്തിരണ്ടാം വർഷത്തിലെത്തിനിൽക്കുകയാണ് .


'' വ്യക്തി വികാസത്തിലൂടെ രാഷ്ട്രവികാസം '' എന്ന ലക്ഷ്യവുമായി ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമഗ്രമായ പുനരുദ്ധാരണത്തിനായി ശ്രീശ്രീരവിശങ്കർജി വിഭാവനം ചെയ്‌ത അതിബ്രഹത്തായ കർമ്മപദ്ധതിയാണ് ആർട് ഓഫ് ലിവിംഗ് പ്രോജക്ട് ഭാരത് .

 ഗ്രാമങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം,ശുദ്ധജലം ,ശുചീകരണ സൗകര്യങ്ങൾ ,  ജൈവകൃഷിപരിശീലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിൽ വരുത്താനുള്ള ഒരു നവോത്ഥാന പദ്ധതിയാണ് 'ആർട് ഓഫ് ലിവിംഗ് പ്രൊജക്ട് ഭാരത് '


ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻറെ വിഭവങ്ങളും നൈപുണ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിലെ നീതിബോധമുള്ള

ജനങ്ങളിലൂടെ ഓരോ ഗ്രാമത്തിലും സുസ്ഥിരമായ വികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  മഹത് സംരംഭങ്ങളിൽ ചിലതാണ്  ' പ്രോജക്ട് ഭാരത് ''പോലുള്ള കർമ്മപദ്ധതികൾ .

ഭാരതത്തിലെ ഓരോ ഗ്രാമത്തിലും വികസനം സാധ്യമാക്കുന്നതിന് പ്രചോദിതരായ വ്യക്തികളുടെ കൂട്ടായ്‌മകൾ രൂപീകരിക്കാനാണ് ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ പ്രോജക്ട് ഭാരത് ലക്ഷ്യമിട്ടത്.


ആരോഗ്യം ,ശിചിത്വം ,മാനുഷികമൂല്യങ്ങൾ ,നാനാത്വത്തിൽ ഏകത്വം ,വീട് തുടങ്ങിയ പദ്ധതികൾ ഗ്രാമീണർക്ക് പൂർണ്ണമായും അവബോധം സൃഷ്ട്ടിച്ചുകൊണ്ട് ഇന്ത്യയിലുടനീളം മാതൃകാഗ്രാമങ്ങൾ സൃഷ്ട്ടിക്കലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി വിഭാവനം ചെയ്യുന്നത് .

വ്യക്തികളെ സ്വാധീനക്കുന്നതിനും നിയന്ത്രണവിധേയരാക്കുന്നതിനും ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനുമുള്ള ബുദ്ധിപരമായ കഴിവിനൊപ്പം ആശയവിനിമയ പാടവവും എല്ലാം ചേർന്നതാണ് യൂത്ത് ലീഡർ ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം .

ജാതിമതവർഗ്ഗവർണ്ണലിംഗ വ്യത്യാസമില്ലാതെ ഗുരുജിയെ വരവേൽക്കാൻ നമുക്ക് കൈകോർക്കാം .

guruji-cover
4a73779c-3dff-486b-a309-ea5cb2022f7e

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


mannan-advt-----jpg----revised-dec-5.2023
part1_1706955123
newnew
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal