കമ്മ്യൂണിസം ? ആധ്യാത്മികത ? : ശ്രീശ്രീരവിശങ്കർ

കമ്മ്യൂണിസം ? ആധ്യാത്മികത ? : ശ്രീശ്രീരവിശങ്കർ
കമ്മ്യൂണിസം ? ആധ്യാത്മികത ? : ശ്രീശ്രീരവിശങ്കർ
Share  
2024 Jan 31, 06:50 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കമ്മ്യൂണിസത്തിൻറെ സത്ത  സ്ഥിതിസമത്വമാണ് .

പങ്കുവെക്കലും സേവനവും ഇത് രണ്ടും ഇല്ലാത്തിടത്ത് സമത്വത്തിന് എന്തു പ്രസക്തിയാണുള്ളത് ?


സ്നേഹവും സേവനമനോഭാവവും ഉണ്ടെങ്കിൽ മാത്രമേ സമത്വത്തിന് അർത്ഥമുള്ളൂ .

പങ്കുവെക്കലിലും സേവനത്തിലും നിന്ന് ഉരുത്തിരിയുന്ന സമത്വത്തിന് മാത്രമേ യാഥാർത്ഥ്യമാകാൻ പറ്റുകയുള്ളൂ .

അവകാശമായി പിടിച്ചെടുക്കുന്ന സമത്വം എപ്പോഴും നശീകരണാത്മകമാവുകയെ ഉള്ളൂ

 കമ്യുണിസത്തിന്റെ ജനയിതാക്കൾ സേവനത്തിന്റെയും പങ്കുവയ്ക്കലിൻറെയും ചിന്താ തലങ്ങളിൽ നിന്നും വന്നവരാണ് .


പക്ഷേ പിന്നീട് കമ്മ്യൂണിസം അവകാശവാദത്തിൻറെ പിടിയിലമർന്നു .അവകാശങ്ങൾ ചോദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ദുർബലരായി മാറുന്നു .

ശക്തനായ മനുഷ്യൻ അയാളുടെ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെ ക്കുറിച്ചും തികച്ചും ബോധവാനായിരിക്കും.  

 

അയാൾ സ്വന്തം കർമ്മങ്ങൾ ചെയ്തുകൊണ്ടേയിരിക്കും .ദുർബലനാണ് അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നത് ,എന്തെങ്കിലും ചോദിച്ചു വാങ്ങുന്നയാൾക്ക് ദുർബലനാകാനേ കഴിയൂ .

ജനങ്ങൾ അവകാശങ്ങൾ ഉന്നയിക്കാനും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും തുടങ്ങി. പങ്കുവെക്കലിലും സേവനത്തിലും ഊന്നിയായിരുന്നു കമ്യൂണിസത്തിൻറെ തുടക്കവും.

ആദ്ധ്യാത്മികത അതുതന്നെയാണ് .


പങ്കുവെക്കലിന്റെയും സ്നേഹത്തിൻറെയും സേവനത്തിൻറെയും പ്രത്യയശാസ്ത്രം -അതാണ് അദ്ധ്യാ ത്മികത .

ആദ്ധ്യാത്മികനായ  ഒരാൾക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് ആകാൻ കഴിയൂ ,

കാരണം അയാൾ അവകാശവാദമുന്നയിക്കുന്നില്ല എന്ന് തന്നെ .

അയാൾ ഇങ്ങനെയേ പറയൂ.'' ഞാൻ നിങ്ങൾക്ക് സമനാണ് ,നിങ്ങൾക്കായി ഞാൻ എന്താണ് ചെയ്യേണ്ടത് " -   

ഇതിൽ പ്രായോഗികതയുണ്ട് .

എന്നാൽ ''എനിക്ക് വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ? ഞാൻഎങ്ങിനെ നിങ്ങൾക്ക് സമനാകും? ''  എന്നാണ് ചോദിക്കുന്നതെങ്കിൽ അത് ഒരിക്കലും പ്രായോഗികമാവുകയുമില്ല . കമ്യുണിസത്തിന് പരാജയം  സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൻറെ കാരണവും ഇതുതന്നെയായിരുന്നു.

 

ആധ്യാത്മികതയുള്ള ഒരാൾക്ക് മാത്രമേ '' നിങ്ങൾക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാൻ കഴിയും ''എന്ന് ചോദിക്കാൻ പറ്റൂ.

 അതാണ് പങ്കുവെക്കൽ . അതുതന്നെയാണ് സേവനവും .

അയാൾക്കറിയാം സ്നേഹം ദൈവമാണ് ദൈവം സ്നേഹമാണ് എന്ന് .

ഒരു കമ്മ്യൂണിസ്റ്റിന് സ്നേഹത്തെ അവഗണിക്കാൻ കഴിയുമോ ?

സ്‌നേഹത്തെ ഉപേക്ഷിച്ചാൽ അതിനെ നിഷേധിച്ചാൽ എങ്ങനെയാണ് സമത്വം ഉണ്ടാകുന്നത് ?സ്നേഹമില്ലെങ്കിൽ പങ്കുവെക്കലും സേവനവും ഒന്നും സംഭവിക്കില്ല.

 സ്നേഹമാണ് ദൈവം എങ്കിൽ കമ്മ്യൂണിസ്റ്റുകൾക്ക് ദൈവ വിരോധികൾ ആകാൻ എങ്ങനെ കഴിയും?


രാഷ്ട്രീയം നിങ്ങൾ ഭയപ്പെടുന്നതും വെറുക്കുന്നതും ആയ ഒന്നായി മാറിയിരിക്കുന്നു.

 ഒരിക്കലും രാഷ്ട്രീയം നിങ്ങളെ നിങ്ങളുടെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കാതിരിക്കട്ടെ.


 രാഷ്ട്രീയത്തെ ഭയപ്പെട്ടാൽ നിങ്ങൾക്ക് ആത്മീയ മാർഗങ്ങളിൽ വിജയിക്കാൻ കഴിയില്ല .

രാഷ്ട്രീയത്തിൻറെ അതിർവേലികൾ ലംഘിക്കുന്നത് നിങ്ങളുടെ ശക്തി ,പ്രതിബദ്ധത തുടങ്ങിയവയുടെ പരീക്ഷയാണ്.  

 രാഷ്ട്രീയം മനസ്സിൽ സൂക്ഷിക്കുണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ. ക്രിസ്തുവിൻറെ ശിഷ്യന്മാർ തമ്മിലും ശ്രീബുദ്ധന് ചുറ്റിലുംരാഷ്‌ട്രീയം ഉണ്ടായിരുന്നു .

ശ്രീകൃഷ്ണനെ പോലും രാഷ്ട്രീയം വലയം ചെയ്തിരുന്നു .

എന്നിട്ടും നിങ്ങൾ രാഷ്ട്രീയം വേണ്ട എന്നാണോ പറയുന്നത് ?.

അതിനോട് വെറുപ്പു കൂടുന്തോറും നിങ്ങൾ അത് മനസ്സിൽ വെച്ചുപുലർത്തി കൊണ്ടിരിക്കുകയാണ് ഏതെങ്കിലും സത്‌സംഗത്തിലോ ,ഗ്രൂപ്പിലോ രാഷ്ട്രീയം കാണുകയാണെങ്കിൽ ഒട്ടും വിഷമിക്കേണ്ടതില്ല.

സത്യത്തിൽ അതൊരു അനുഗ്രഹമാണ്.

 

നിങ്ങൾക്ക് ആത്മനിഷ്ഠനായി മുന്നോട്ടുപോകാനുള്ള അവസരമാണിത് .

നിങ്ങൾ ഗ്രൂപ്പിനെ കുറ്റപ്പെടുത്തുകയോ സത്‌സംഗ് ഉപേക്ഷിക്കുകയോ ഭയന്ന് പിന്മാറുകയോ ഒന്നും ചെയ്യേണ്ടതില്ല .

ധൈര്യമായിരിക്കൂ .നിസ്സംഗനായി നിന്ന് പ്രവർത്തിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കാം .

ബലവാന്മാർ രാഷ്ട്രീയത്തിലും പുഞ്ചിരിക്കുന്നു.

പടികടന്ന് ഈശ്വരനിലേക്ക് വരുന്നു .ദുർബ്ബലന്മാരോ പരിതപിക്കുന്നു.

രാഷ്ട്രീയത്തിൻറെ പടികടന്ന് ഈശ്വരനിലേയ്ക്ക് വരൂ ............

( കടപ്പാട് :ഋഷിമുഖ് .നവംബർ 2003 )

 

newnew
guruji-cover
vaasthu-bharathi-(3)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal