ഞാൻ വാഗ്‌ദാനം ചെയ്യുന്നു .... -ശ്രീശ്രീരവിശങ്കർ

ഞാൻ വാഗ്‌ദാനം ചെയ്യുന്നു .... -ശ്രീശ്രീരവിശങ്കർ
ഞാൻ വാഗ്‌ദാനം ചെയ്യുന്നു .... -ശ്രീശ്രീരവിശങ്കർ
Share  
2024 Jan 26, 05:03 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഞാൻ നിങ്ങളോട് എന്തെങ്കിലും വാഗ്‌ദാനം ചെയ്യുന്നുവെങ്കിൽ അതെന്തായിരിക്കും ?


നിങ്ങൾക്ക് എല്ലായ്‌പ്പോഴും സുഖമുണ്ടാകുമെന്ന്‌ വാക്ക് തരുവാൻ എനിയ്ക്ക് കഴിയുകയില്ല .

എന്തുകൊണ്ടെന്നാൽ സുഖം വിരസതയും അസുഖവും കൊണ്ടു വരുന്നു .

നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്ന് വാക്ക് തരുവാൻ എനിയ്ക്ക് കഴിയുകയില്ല .

എന്തുകൊണ്ടെന്നാൽ ആഗ്രഹങ്ങൾ നിറവേറിയാലും ,ഇല്ലെങ്കിലും വ്യർത്ഥതാബോധം ഉണ്ടാകുന്നു .

നിങ്ങൾക്കെല്ലായ്‌പ്പോഴും നല്ല കാലം ഉണ്ടാകുമെന്ന് വാക്കു തരുവാനും എനിയ്ക്ക് കഴിയുകയില്ല .

എന്തുകൊണ്ടെന്നാൽ ആനന്ദത്തെ നാം ഏറ്റവും നന്നായി ആസ്വദിക്കുന്നത് കഷ്ടകാലം വരുമ്പോഴാണ് .

നിങ്ങൾ ധനവനോ , പ്രസിദ്ധനോ ശക്തനോ ആകുമെന്ന് വാക്ക് തരുവാൻ എനിയ്ക്ക് കഴിയുകയില്ല .

എന്തുകൊണ്ടെന്നാൽ അവയൊക്കെ ദുരിതത്തിലേക്കുള്ള രാജപാതകാളായിത്തീരാം .

നാമെപ്പോഴും ഒരുമിച്ചായിരിക്കുമെന്ന് വാക്ക് തരുവാൻ എനിയ്ക്ക് കഴിയുകയില്ല .

എന്തുകൊണ്ടെന്നാൽ വിരഹം കൂടിച്ചേരലിനെ മനോഹരമാക്കുന്നു .

എങ്കിലും , നിങ്ങളെൻറെ കൂടെ നടക്കുവാൻ തയ്യാറാണെങ്കിൽ , മറ്റെന്തിനേക്കാളുപരി പ്രേമത്തെ അമൂല്യമായി കാണുവാൻ നിങ്ങൾ സന്നദ്ധനാണെങ്കിൽ , ഞാൻ വാക്ക് തരുന്നു .

കിട്ടാവുന്നതിൽവെച്ച് ഏറ്റവും ധന്യവും സംതൃപ്‌തവുമായ ജീവിതമായിരിക്കുമത് .ഞാൻ വാക്ക് തരുന്നു .നിങ്ങളുടെ ജീവിതം എന്നുമെന്നും ഒരുത്സവമായിരിക്കും .ഞാൻ വാക്ക് തരുന്നു .

ഒരു രാജാവ് അദ്ദേഹത്തിന്റെ കിരീടത്തെ കാത്തുസൂക്ഷിക്കുന്നതിനുപരിയായി ഞാൻ നിങ്ങളെ കാത്തുസൂക്ഷിക്കും .

ഒരമ്മ തന്റെ ശിശുവിനെ സ്നേഹിക്കുന്നതിനേക്കാളേറെ ഞാൻ നിങ്ങളെ സ്‌നേഹിക്കും .

നിങ്ങളെൻറെ കൈകളിലേയ്ക്ക് നടന്നുവരുവാൻ തയ്യാറാണെങ്കിൽ ,നിങ്ങളെന്റെ ഹൃദയത്തിൽ ജീവിക്കുവാൻ തയ്യാറാണെങ്കിൽ , നിങ്ങളെന്നുമെന്നും കാത്തിരിക്കുന്ന ഒരാളെ നിങ്ങൾക്കവിടെ കാണാം . നിങ്ങൾ നിങ്ങളെത്തന്നെ എന്റെ കൈകളിൽ കണ്ടെത്തും .....ഞാൻ വാഗ്‌ദാനം ചെയ്യുന്നു ,




The Promise


-SriSri Ravishanakar


If I had to promise you something, what would it be?

I can’t promise that you would always be comfortable…Because comfort brings boredom and discomfort.

I can’t promise that all your desires will be fulfilled…Because desires whether fulfilled or unfulfilled bring frustration.

I can’t promise that there will always be good times…Because it is the tough times that make us appreciate joy.

I can’t promise that we will be rich or famous or powerful…Because they can all be pathways to misery.

I can’t promise that we will always be together…Because it is separation that makes togetherness so wonderful.

Yet if you are willing to walk with me, if you are willing to value love over everything else

I promise that this will be the most rich and fulfilling life possible.

I promise your life will be an eternal celebration,

I promise you I will cherish you more than a king cherishes his crown,

And I shall love you more than a mother loves her newborn.

If you are willing to walk into my arms,

If you are willing to live in my heart,

You will find the one you have waited forever….

You will meet yourself in my arms…

I promise.

Poem written by H.H. Sri Sri Ravi Shankar


mannan-manass
vaasthu-bharathi-(3)
mannan-advt-----jpg----revised-dec-5.2023
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal