ധർമസൂര്യനായ രാമൻ :മാതാ അമൃതാന്ദമയി

ധർമസൂര്യനായ രാമൻ   :മാതാ അമൃതാന്ദമയി
ധർമസൂര്യനായ രാമൻ :മാതാ അമൃതാന്ദമയി
Share  
മാതാ അമൃതാനന്ദമയി എഴുത്ത്

മാതാ അമൃതാനന്ദമയി

2024 Jan 21, 05:36 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മക്കളേ,


ഭാരതജനത ഏറ്റവുമധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ടു മഹാപുരുഷന്മാരാണ് ശ്രീരാമനും ശ്രീകൃഷ്ണനും. ശ്രീകൃഷ്ണൻ വരുന്നതിന് എത്രയോ മുമ്പുതന്നെ നമ്മുടെ സംസ്കാരത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ശ്രീരാമനെ നമ്മുടെ സംസ്കാരത്തിന്റെ പിതാമഹനെന്ന് വിളിച്ചാൽ അധികമാവില്ല. രാജ്യങ്ങളുടെയും വൻകരകളുടെയും അതിർത്തികൾ കടന്ന് ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ളതാണ് രാമന്റെ ചരിതം. വേദങ്ങളിലും പുരാണങ്ങളിലും രാമായണ, ഭാരത ഇതിഹാസങ്ങളിലും രാമന്റെ ലീലകളും കഥകളും വ്യാപിച്ചുകിടക്കുന്നു. അവിടത്തെ ജീവിതവുമായി ബന്ധപ്പെട്ട മലകളും പുഴകളും കാടുകളും പുണ്യസ്ഥാനങ്ങളും തീർഥങ്ങളും ജനങ്ങളുടെ ഭക്തിക്കും ആദരവിനും പാത്രമായി ഇന്നും നിലകൊള്ളുന്നു.

രാമൻ ചരിത്രപുരുഷനല്ല എന്നു വാദിക്കുന്നവരുണ്ട്. മൂവായിരം വർഷങ്ങൾക്കു മുമ്പുള്ള ഒരു ഭരണാധികാരിയുടെയും ചരിത്രം െെകയിലില്ലാത്ത നമുക്ക് അതിലും എത്രയോമുമ്പ് ജീവിച്ചിരുന്ന രാമന്റെ ചരിത്രം എങ്ങനെ നിഷേധിക്കാൻ കഴിയും. തനിക്കറിവില്ലാത്തതിനെ ആർക്കും നിഷേധിക്കാനാവില്ല. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ജീവിച്ചിരുന്ന വ്യക്തികൾ മാത്രമാണ് ജനങ്ങളുടെ സാമൂഹികജീവിതത്തിന്റെയും സംസ്കാരത്തി ന്റെയും ഭാഗമായിത്തീർന്നിട്ടുള്ളത് എന്ന് കാണാം.രാമന്റെ ജീവിതം ആദ്യവസാനം ധാർമികമൂല്യങ്ങളിലും സദ്ഗുണങ്ങളിലും അടിയുറച്ചതായിരുന്നു. പുത്രൻ, ശിഷ്യൻ, സഹോദരൻ, യോദ്ധാവ്, ഭരണാധികാരി ഇങ്ങനെ എല്ലാ നിലകളിലും രാമൻ എല്ലാവർക്കും മാതൃകയായിത്തീർന്നു.രാമനും ഭരതനും ലക്ഷ്മണനും സഹോദരസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകകളാണ്. നല്ല സഹോദരങ്ങൾ പരസ്പരം ഉത്തമസുഹൃത്തുക്കളും ഉത്തമസേവകരും ആയിരിക്കും. ഒരു നല്ല സുഹൃത്ത് സ്നേഹപൂർവം കൂട്ടുകാരനെ തെറ്റുകളിൽനിന്ന് തിരുത്തണം, നല്ല വഴികാട്ടിയാവണം. കൂട്ടുകാരന്റെ കുറവുകൾ മറ്റുള്ളവരിൽനിന്നും മറച്ചുെവക്കണം, നന്മകൾ എടുത്തുകാട്ടണം, ഏത് ആപത്തിലും കൂട്ടുകാരന്റെ കൂടെ ഉണ്ടായിരിക്കണം. ഈ ഗുണങ്ങളെല്ലാം രാമനിൽ കാണാം.തനിക്ക് രാജ്യം നഷ്ടപ്പെടാൻ കാരണക്കാരിയായ കൈകേയിയോടുള്ള വിനയപൂർവമായ പെരുമാറ്റം, രാജ്യം സ്വീകരിക്കാനുള്ള ഭരതന്റെ ആവർത്തിച്ചുള്ള അപേക്ഷയ്ക്കു മുന്നിൽ അചഞ്ചലനായി നിൽക്കുന്നത്, വനവാസത്തിനുശേഷം ഭരതന്റെ ഇഷ്ടം നോക്കിമാത്രം രാജ്യം സ്വീകരിക്കുന്നത്, ഗുഹനോടും ജടായുവിനോടും ശബരിയോടും കാണിക്കുന്ന പ്രീതി, വിഭീഷണനുള്ള അഭയദാനം, രാവണനുപോലും അഭയം വാഗ്ദാനം ചെയ്യുന്നത്, പുഷ്പക വിമാനമുൾപ്പെടെ ലങ്കയിലെ ഐശ്വര്യങ്ങളിലുള്ള നിർമമത്വം, ഏകപത്നീവ്രതം ഇങ്ങനെ മഹത്ത്വത്തിന്റെ അനേകമനേകം ദൃഷ്ടാന്തങ്ങൾ കൊണ്ട് സമ്പന്നമാണ് രാമന്റെ ജീവിതം.


എല്ലാറ്റിനുമുപരി ധർമത്തിലുള്ള അചഞ്ചലമായ നിഷ്ഠയാണ് രാമൻ ലോകത്തെ പഠിപ്പിച്ചത്. ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി എന്ന നിലയ്ക്കാണ് രാമൻ പ്രസിദ്ധനായത്. പൂജയായി, വ്രതമായി, തപസ്സായി ആത്മശുദ്ധീകരണ മാർഗമായി എങ്ങനെ ഭരണം നടത്താം എന്ന് രാമൻ ലോകത്തെ പഠിപ്പിച്ചു. ഒരു ഉത്തമഭരണാധികാരിക്ക് ബന്ധുക്കളും സ്വന്തക്കാരും ഇല്ല. മക്കളെപ്പോലെ സ്നേഹിക്കയും പരിഗണിക്കുകയും ചെയ്യപ്പെടുന്ന പ്രജകൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയും ക്ഷേമവും മാത്രമായിരിക്കണം ഭരണകർത്താവിന്റെ ലക്ഷ്യം. അതു സാക്ഷാത്കരിക്കാനുള്ള ഈശ്വരപൂജയാണ് ഭരണം. രാമന്‌ ഭരണം അപ്രകാരമായിരുന്നു. അത് ആത്മസമർപ്പണമായിരുന്നു, ആത്മത്യാഗമായിരുന്നു. അതുകൊണ്ടാണ് രാമരാജ്യം എന്ന നാമം പ്രസിദ്ധമായത്.സാമൂഹികജീവിതത്തിൽനിന്ന് മൂല്യബോധവും മൂല്യനിഷ്ഠയും മറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാമസ്മരണയും രാമലീലകളുടെ ആഴത്തിലുള്ള പഠനവും ഏറ്റവും ആവശ്യമാണ്. മൂല്യങ്ങളുടെ പ്രകാശഗോപുരമായി വിളങ്ങുന്ന ആ ധർമസൂര്യന് നമുക്ക് പ്രണാമങ്ങൾ അർപ്പിക്കാം. (courtsy :mathrubhumi )

അമ്മ

 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal