ദീപാവലി ആശംസകൾ
ദീപാവലി കാർത്തികമാസത്തിലാണ് ആഘോഷിക്കുന്നത്. ഈ ഒരുമാസം മുഴുവൻ ആളുകൾ സ്വന്തം വീടിനുമുന്നിൽ ദീപം കൊളുത്തിവെക്കും. സൂര്യൻ ദക്ഷിണഭാഗത്തേക്ക് യാത്രചെയ്യുന്ന ദക്ഷിണായന മാസത്തിന്റെ സമാപനംകുറിക്കുന്ന കാർത്തികമാസം വർഷത്തിലെ ഏറ്റവും ഇരുൾനിറഞ്ഞ മാസമാണ്.
വിളക്കു കൊളുത്തുന്നത് മറ്റൊരു പ്രതീകത്തെയാണ് സൂചിപ്പിക്കുന്നത്. ‘ദീപോ ഭവ’ എന്നാണ് ബുദ്ധഭഗവാൻ പറഞ്ഞത്. ‘നിങ്ങൾ നിങ്ങളിലേക്കു തന്നെയുള്ള പ്രകാശമാവട്ടെ’ എന്നാണ് ഇതിന്റെ അർഥം. ഒരു ദീപംകൊണ്ടുമാത്രം ഇരുട്ടിനെ അകറ്റാൻ സാധിക്കില്ല. എല്ലാവരും പ്രകാശിക്കണം. എന്തിനാണ് ബുദ്ധഭഗവാൻ സംഘം സൃഷ്ടിച്ചത്? ഒട്ടേറെ ജീവിതങ്ങളിൽ ജ്ഞാനം ഉണരണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നതുകൊണ്ട്. കൂടുതൽ ആളുകൾ ഉണരുമ്പോൾ അത് സന്തോഷമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കും.
കാലി ചൗദസ്-രാത്രിയുടെ മഹിമ
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ദീപാവലി കാലി ചൗദസ് എന്നപേരിൽ ആഘോഷിക്കുന്നു. കാളീമാതാവിനെ ആരാധിക്കുന്ന ഈ ആഘോഷം രാത്രിമഹിമയുടെ സുന്ദരസ്മരണയാണ് നമ്മളിൽ ഉണർത്തുക. രാത്രി ഇല്ലായിരുന്നെങ്കിൽ, ഇരുട്ട് ഇല്ലായിരുന്നെങ്കിൽ, പ്രപഞ്ചത്തിന്റെ ഗാംഭീര്യം നമ്മൾ ഒരിക്കലും അറിയുമായിരുന്നില്ല. നമ്മൾ രാത്രിയിൽ കാണുന്നത് ബ്രഹ്മാണ്ഡത്തെയാണ്, പ്രപഞ്ചത്തിന്റെ അനന്തമായ മഹിമയെയാണ്. ചെറിയ കാര്യങ്ങളുടെ നേർക്ക് നമ്മൾ കണ്ണടയ്ക്കുമ്പോൾ കുറെക്കൂടി വലിയകാര്യങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കുന്നു.
വിവരിക്കാൻപറ്റാത്ത, ബുദ്ധികൊണ്ട് ഗ്രഹിക്കാൻപറ്റാത്ത, ഊർജമാണ് കാളി.
ദീപാവലിയും മഹാലക്ഷ്മിയും
ദീപാവലിദിനത്തിൽ നമ്മൾ ലക്ഷ്മീദേവിയെ ആവാഹിച്ച് ദേവിയുടെ അനുഗ്രഹം തേടുന്നു. സമ്പത്ത് ലഭിക്കും എന്ന ചിന്ത ആളുകളിൽ സന്തോഷം നിറയ്ക്കും എന്നതുകൊണ്ട് ദേവി സന്തോഷവാഹകയാണ്. അതുകൊണ്ട് ലക്ഷ്മീദേവിയുടെ രണ്ടാമത്തെ ലക്ഷണമാണ് സന്തോഷം. സൗന്ദര്യവും പ്രകാശവുമാണ് മൂന്നാമത്തെ ലക്ഷണം.
ഇതിനോട് ബന്ധപ്പെട്ട മനോഹരമായ ഒരു കഥയുണ്ട്. ആദിശങ്കരാചാര്യർക്ക് എട്ടുവയസ്സ് മാത്രമുള്ള കാലത്ത് അദ്ദേഹം കനകധാരാസ്തോത്രം രചിച്ചു. കഥ ഇപ്രകാരമാണ്. ഒരുദിവസം ശങ്കരാചാര്യർ ഒരു വീടിനുമുന്നിൽ ഭിക്ഷയ്ക്കായി നിൽക്കുകയായിരുന്നു. ആ വീട്ടിലെ അതിദരിദ്രയായ സ്ത്രീക്ക് ഒരു നെല്ലിക്കയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ഭിക്ഷയായി നൽകാൻ ഉണ്ടായിരുന്നില്ല. അവർ അത് അദ്ദേഹത്തിന്റെ ഭിക്ഷാപാത്രത്തിൽ വെച്ചു. ആ സ്ത്രീയുടെ ഭക്തികണ്ട ആദിശങ്കരാചാര്യർ, ലക്ഷ്മീദേവിയെ സ്തുതിച്ചുകൊണ്ടുള്ള കനകധാരാസ്തോത്രം അവിടെനിന്നുകൊണ്ട് ചൊല്ലി. അങ്ങനെ ദേവിയാകട്ടെ, ആ ഗൃഹത്തിൽ സ്വർണനെല്ലിക്കകൾ വർഷിച്ചു എന്നാണ് കഥ.
അചഞ്ചലമായ ഭക്തിയാണ് ദേവിക്ക് ഇഷ്ടം.News courtesy : Marthrubhumi
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group