ഗുരുവിൻ്റെ അമൂല്യ ശേഷിപ്പുകൾ ജഗന്നാഥ ക്ഷേത്രത്തിലേക്ക്...

ഗുരുവിൻ്റെ അമൂല്യ ശേഷിപ്പുകൾ ജഗന്നാഥ ക്ഷേത്രത്തിലേക്ക്...
ഗുരുവിൻ്റെ അമൂല്യ ശേഷിപ്പുകൾ ജഗന്നാഥ ക്ഷേത്രത്തിലേക്ക്...
Share  
എഴുത്ത്

News desk

2026 Nov 07, 10:43 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി: ഗുരുദേവ വിഗ്രഹത്തിൻ്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം നടക്കവെ, ഗുരുവിൻ്റെ അമൂല്യ തിരുശേഷിപ്പുകൾ

നവമ്പർ 22 ന് കോഴിക്കോട്ടു നിന്നും ജഗന്നാഥക്ഷേത്രത്തിലേക്ക് വമ്പിച്ച ഘോഷയാത്രയായി കൊണ്ടുവരുന്നു നന്തിയിലെ വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ഗുരു ശയിച്ച കട്ടിലും ഗുരു ഇരുന്ന കസേരയുമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജഗന്നാഥസവിധ ത്തിലേക്കാനയിക്കും.

വൈ: 6 മണിയോടെ മാഹി മുൻസിപ്പാൽ മൈതാനിയിൽ ഗംഭീര വരവേൽപ്പ് നൽകും. കോഴിക്കോട്ടെ പ്രൊഫ: ജയേന്ദ്രൻ അമൂല്യ നിധിപോലെ സൂക്ഷിച്ചുവെച്ച കട്ടിലും, കസേരയുമാണ് ആത്മീയവിശുദ്ധിയോടെ കീർത്തനാലാപനങ്ങളോടെ ഗുരു തന്നെ പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രത്തിലെത്തിക്കുന്നത്.

capture_1794071558

ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഈ വിശുദ്ധ ശേഷിപ്പുകൾ ഗുരുദേവ ചരിത്ര മ്യൂസിയത്തിൽ പ്രത്യേകംസജ്ജമാക്കിയ സ്ഥലത്ത് സ്ഥാപിക്കപ്പെടും.

പരിപാടിയുടെ വിജയത്തിലേക്കായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ (ശിവഗിരി ) സംസാരിച്ചു

ഭാരവാഹികളായി ടി.വി വസുമിത്രൻഎഞ്ചിനീയർ (ചെയർമാൻ)അഡ്വ കെ.സത്യൻ ( ജനറൽ കൺവീനർ) പ്രചരണ കമ്മിറ്റി : ചാലക്കര പുരുഷു (ചെയർമാൻ) സുധീർ എടന്നൂർ, കെ കെ പ്രേമൻ (കൺവീനർമാർ) പ്രോഗ്രാം കമ്മിറ്റി : രവീന്ദ്രൻ പൊയിലൂർ (ചെയർമാൻ)അഡ്വ കെ അജിത് കുമാർ രാജീവൻ മാടപ്പീടിക (കൺവീനർമാർ) ഘോഷയാത്രാ കമ്മിറ്റി : അജിത് ടെമ്പിൾ ഗേറ്റ് (ചെയർമാൻ) ഷിജു നിടുമ്പ്രം, മുരിക്കോളി രവീന്ദ്രൻ , കുമാരൻ വളയം(കൺവീനർമാർ) എന്നിവരെതെരഞ്ഞെടുത്തു


ചിത്രവിവരണം: സംഘാടക സമിതി രൂപീകരണയോഗം ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മദ് ഷിനോജ് മനോളിക്ക് നാടിന്റെ ആദരവ്; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് മെഡൽ സമ്മാനിച്ചു

​മാഹി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവായ മുഹമ്മദ് ഷിനോജ് മനോളിക്ക് ജന്മനാടിന്റെ സ്നേഹാദരം. മയ്യഴി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഷിനോജിനെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരവും മെഡലും സമ്മാനിക്കലും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവഹിച്ചു.

​മുഹമ്മദ് ഷിനോജിന്റെ മാതാപിതാക്കളായ വട്ടക്കാരി റുഖിയ, മുഹമ്മദ് മനോളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം നടന്നത്. പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ഗഫൂർ മണ്ടോളി സ്വാഗതം പറഞ്ഞു. ജസീമ മുസ്തഫ, താജുദ്ദീൻ കറപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് ഷിനോജിന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളും സവിശേഷതകളും പങ്കുവെച്ചുകൊണ്ട് അധ്യാപകരായ ചന്ദ്രൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, ആനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

​പൗരപ്രമുഖരും നാട്ടുകാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലി തന്നെ അനുമോദന ചടങ്ങിൽ പങ്കെടുത്തു. ഫുഡ് ഇൻസ്പെക്ടർ അനിൽ വിലങ്ങൽ നന്ദി രേഖപ്പെടുത്തി

capture_1794071931

മാമൻ വാസുവിനേയും, കെ.വി.ദാമോദരനേയും

അനുസ്മരിക്കുന്നു

ചൊക്ളി:സി.പി.എം.നേതാക്കളായ രക്തസാക്ഷി മാമൻവാസു വിന്റെയും കെ.വി ദമോദരന്റെ ഓർമ്മ ദിനവും ആചരിക്കാൻ ചൊക്ളിയിൽ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 27 മുതൽ ഡിസം. 12 വരെ വിവിധ പരിപാടികളോടെ ആചരിക്കും. 

ഡിസം 4 ന് നിടുമ്പ്രത്ത്കെ.വി ദാമോദരൻ ദിനാചരണവും, വിദ്യാർത്ഥി-യുവജന സംഗമം,

ഷട്ടിൽ-ബഡ്മിന്റൻ, ക്രിക്കറ്റ്,. കബഡി,കമ്പവലി ടൂർണ്ണമെന്റുകൾ ഉത്തര മേഖല തലത്തിലും, ഫുട്ബോൾ മത്സരങ്ങൾ കുട്ടികൾക്കായും സംഘടിപ്പിക്കും. ചൊക്ലിയുടെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങളും നടത്തും. . 

ഡിസം 12 ന് മാമൻ വാസുവിന്റെ ബലികുടീരത്തിൽ പുഷ്പാർച്ചന, വളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനത്തോടെ സമാപിക്കും.. അനുസ്മരണ പരിപാടി വിജയിപ്പിക്കാൻ വിപുലമായ സംഘടക സമിതി രൂപികരണ യോഗം സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിയും രൂപികരിച്ചു.

വി.കെ.രാകേഷ് ക്രൺവിനർ ), കെ. ദിനേഷ് ബാബു, ടി. ജയേഷ്, രഗിനേഷ് കെ,എൻ.കെ റൂബിൻ,എം.ഒചന്ദ്രൻ,സി.കെ രമ്യ (ജോ. കൺവിനർമാർ),കെ.പി.വിജയൻ(ചെയർമാൻ),വി.ഉദയൻ, എൻ.അനൂപ്,കെ.ടി.കെ പ്രദീപൻ, നവാസ്.പി, കെ.എം സപ്ന (വൈസ് ചെയർമാൻമാർ)

പി.കെ.മോഹനൻ (ട്രഷർ ) എന്നിവരും, വിവിധ സബ്ബ് കമ്മിറ്റികളും രൂപികരിച്ചു.

ചിത്രവിവരണം: പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1794071711

എം. അശോകൻ മാസ്റ്റർ . എം സുമേഷ്. 18 ആം അനുസ്മരണം

മാഹി പന്തക്കൽ: എം. അശോകൻ മാസ്റ്റർ . എം സുമേഷ്. 18 ആം അനുസ്മരണം മൂലക്കടവിൽ . ടി. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ . Dyfi കണ്ണൂർ ജില്ലാ ട്രഷറർ: മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്യ്തു .

ആദ്ധ്യക്ഷൻ: ടി.രവീന്ദ്രൻ .

സ്വാഗതം .. T.K ഗംഗാധരൻ

വടക്കൻ ജനാർദ്ദനൻ [cpim തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം.] ടി.സുരേന്ദ്രൻ .സജീവൻ മാലയാട്ട് എന്നിവർ സംസാരിച്ചു

capture_1794072220

പുതുച്ചേരി വൈദ്യുതി വകുപ്പിൽ 19 പേർക്ക് നിയമനം; 42 പേർക്ക് സ്ഥാനക്കയറ്റം


പുതുച്ചേരി: വൈദ്യുതി വകുപ്പിൽ 19 കൺസ്ട്രക്ഷൻ അസിസ്റ്റന്റുമാർക്ക് മുഖ്യമന്ത്രി എൻ. രംഗസാമി നിയമന ഉത്തരവുകൾ കൈമാറി. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് വെയിറ്റിംഗ് ലിസ്റ്റിൽനിന്ന് നേരിട്ടുള്ള നിയമനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉത്തരവുകൾ വിതരണം ചെയ്തത്.

ഇതിനുപുറമെ, വൈദ്യുതി വകുപ്പിലെ 42 അസിസ്റ്റന്റുമാർക്ക് റാങ്ക് അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ഉത്തരവുകളും മുഖ്യമന്ത്രി കൈമാറി.

ആഭ്യന്തര - വൈദ്യുതി വകുപ്പ് ചുമതലയുള്ള മന്ത്രി എ. നമചിവായം, വൈദ്യുതി വകുപ്പ് മോണിറ്ററിംഗ് എൻജിനീയർ സന്തിൽകുമാർ, സ്പെഷ്യൽ ഓഫീസർ കമലകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതുച്ചേരി മുഖ്യമന്ത്രി രംഗ സാമി, വൈദ്യുതി മന്ത്രി നമശിവായം എന്നിവർ ചേർന്ന് നിയമന ഓർഡർ വൈഷ്ണവിന് നൽകുന്നു

capture_1794073281

വീട്ടു മുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു 

ന്യൂമാഹി: ടാഗോർ ലൈബ്രറി & റീഡിംങ് റൂം ഏടന്നൂർ ന്യൂമാഹി ആഭിമുഖ്യത്തിൽ വീട്ടു മുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു.തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സൗത്ത് കൺവീനർ ശ്രീ. പി കനകരാജൻ ഉദ്ഘാടനം ചെയതു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാല സഖി പുസ്തകത്തെ ആസ്പദമാക്കി കുമാരി. ആവണി ഷീജിത്ത് ചർച്ച നടത്തി. .എസ് കെ വിജയൻ,പി പി രഞ്ചിത്ത്, ഷെമി രാഗേഷ് സംസാരിച്ചു. സർഗോത്സവ മത്സര വിജയികൾക്ക് സമ്മാന ദാനം നൽകി.

whatsapp-image-2026-11-07-at-9.29.22-pm

ചൊക്ളിയിൽ വാഴക്കന്നുകൾ വിതരണം ചെയ്തു

ചൊക്ളി : ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ വാഴക്കന്ന് വിതരണം ഒളവിലം വാർഡ് 12ൽ സഫ്ദർ ഹാശ്മി ക്ലബ് പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ, കൃഷി അസിസ്റ്റന്റ് കെ.എം മെഹ്ത്വ, ഗ്രാമ പഞ്ചായത്ത് അംഗം കെ.റിജിന, പ്രകാശൻ മാസ്റ്റർ സംസാരിച്ചു. വാർഡ് മെമ്പർ വരക്കുൽ പുരഷു സ്വാഗതവും, കൊട്ടമ്മേൽ പ്രദീപൻ നന്ദിയുംപറഞ്ഞു..


ചിത്രവിവരണം:പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്യുന്നു

പ്രതിഷേധ മാർച്ച് 9 ന്

മാഹി:പള്ളൂർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കിണർജലത്തിൽ പെട്രോളിയം ഹൈഡ്രോകാർബൺസാന്നിധ്യം ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസിക 1ൾ ഗുരുതരമായ ആരോഗ്യ-ജീവിതപ്രതിസന്ധി നേരിടുകയാണ്. സുരക്ഷിതമായ കുടിവെള്ളവും ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലവും ലഭിക്കാത്തത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ഈ ഗുരുതരമായ വിഷയത്തിൽ അധികാരികളുടെ അടിയന്തര ഇടപെടൽ, ശാശ്വതമായ ശുദ്ധജലവിതരണം, മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്ര അന്വേഷണം, ആവശ്യമായ പരിഹാരനടപടികൾ, ദുരിതബാധിത കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് ആക്ഷൻ കൗൺസിൽ 9 ന് മാഹി-ചൊക്ലി അതിർത്തി മുതൽ മാഹി-പാറാൽ അതിർത്തി വരെ സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ് അഡ്വ. ടി. അശോക് കുമാർ, എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതും മുൻ എം.എൽ.എ ഡോ. വി. രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്.

ഈ സമരം ആർക്കും എതിരല്ല, മറിച്ച്, ജനങ്ങളുടെ ജീവനും ആരോഗ്യവും ശുദ്ധജലത്തിനുള്ള മൗലികാവകാശവും സംരക്ഷിക്കുന്നതിനുള്ള ജനകീയ പോരാട്ടമാണെന്ന് സമര സമിതി നേതാവ് പി.ടി. പ്രേമരാജ് അറിയിച്ചു.

whatsapp-image-2026-11-07-at-9.38.47-pm

മാഹി സ്വദേശിനി ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.

മാഹി:കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് (KUHS) കീഴിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാർത്ഥികളുമായി മത്സരിച്ച് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനിയായ ഡോ. ഷാന ഷഫീഖ് അഭിമാനമായി.

കോഴിക്കോട് ആസ്റ്റർ മിംസ് അക്കാദമിയിൽ നിന്ന് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഡോ. ഷാന, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ മികച്ച വിജയം നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

മാഹി കോസ്റ്റൽ പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പുത്തലത്ത് താമസിക്കുന്ന വട്ടക്കാരി കൈതാൽ ഷഫീഖിന്റെയും ഹൈറുന്നിസയുടെയും മകളാണ് ഡോ. ഷാന ഷഫീഖ്. സഹോദരൻ ഷീസ് ഷഫീഖ് എഫ്.സി. കേരള ഫുട്ബോൾ താരമാണ്.

nn

തയ്യിൽ റുഖിയ നിര്യാതയായി

മാഹി: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും മാഹി  സി എച്ച് സെന്റർ പ്രസിഡണ്ടുമായ എ വി യൂസുഫിന്റെ ഭാര്യാ മാതാവ് തയ്യിൽ റുക്കിയ

(79 ) നിര്യാതയായി.

ഭർത്താവ്:പരേതനായ തറവയൽ മൂസ്സ ..

അഞ്ചാം പീടിക പള്ളിയിൽ ഇന്ന് രാവിലെ 7.30 ന് മയ്യിത്ത് നമസ്കാരത്തിനുശേഷംഖബറടക്കം 8 മണിക്ക് മാടാക്കര (കണ്ണൂക്കര) ജുമാ മസ്ജിദിൽ നടക്കും.

മക്കൾ: കരീം,

ഇസ്മായിൽ,,ഷംസുദ്ദീൻ,,നഫ്സിയ,,

സമീറ,താഹിറ,,

മരുമക്കൾ:

സക്കരിയ, കൊയിലാണ്ടി,,

എ.വി യൂസുഫ് മാഹി,,

ഫൈസൽ കോട്ടക്കൽ,



mannan-new
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur