ചോമ്പാൽ : വാഗ്ഭടാനന്ദ ഗുരുദേവരുടെ 87-ാം സമാധിദിനത്തോടനുബന്ധിച്ച് ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ പ്രബോധന ജാഥസംഘടിപ്പിച്ചു. 'മതം വൈരത്തിന് മരുന്ന്, ആത്മവിദ്യ' എന്ന മുദ്രാവാക്യമു യർത്തിയായിരു ന്നു ജാഥ.
ഡോ. കുമാരൻ വയലേരി ജാഥ ഉദ്ഘാടനം ചെയ്തു. ചോമ്പാൽ ആത്മവിദ്യാ സംഘം ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രീതാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ജയലാൽ പതാക ഉയർത്തി.
ജാഥാ കോ-ഓർഡിനേറ്റർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.വി. ദാസൻ, പി.എം. അജയകുമാർ, ടി.പി. നാരായണൻ, പി. ബാബുരാജ്, വി. ശ്രീകല എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































