ആദ്യതെയ്യാട്ടത്തിന് ചോതാർകുന്നുമ്മൽ വേദിയായി

ആദ്യതെയ്യാട്ടത്തിന് ചോതാർകുന്നുമ്മൽ വേദിയായി
ആദ്യതെയ്യാട്ടത്തിന് ചോതാർകുന്നുമ്മൽ വേദിയായി
Share  
എഴുത്ത്

News desk

2026 Oct 27, 11:37 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: മഴക്കാലം വഴി മാറി നിന്ന തുലാം ഒൻപതിന് പുതിയ തെയ്യക്കാലത്തിന് തുടക്കം കുറിച്ച് ചോതാർകുന്നുമ്മൽ ക്ഷേത്രത്തിൽ ശാസ്തപ്പനും ഗുളികനും നിറഞ്ഞാടി.

രാത്രി 8മണിക്ക് ഗുളികന്റെ വെള്ളാട്ടവും 11.30 ന് ഗുളികന്റെ ഇളം കോലവും, അർദ്ധരാത്രി 12 മണിക്ക് ശാസ്തപ്പൻ തെയ്യവും, പുലർച്ചെ ഒരു മണിക്ക് ഗുളികന്റെ തിരുമുടിയും നടക്കും. ഒറ്റ രാത്രിയിലെ അഞ്ച് മണിക്കൂർ കൊണ്ട് തെയ്യാട്ടം അവസാനിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ വർഷത്തെ ആദ്യ തിറയാട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് വന്നെത്തിയത്.

കേരളത്തിലെ തന്നെ ആദ്യ ആണ്ട് മഹോത്സവമെന്ന പ്രത്യേകതയോടെയാണ് പന്ന്യന്നൂർ ചമ്പാട് പാലത്തായി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചോളാർക്കുന്ന് ശാസ്താപ്പൻ -ഗുളികൻ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയത്. തുലാം ഒമ്പതിന് ആരംഭിക്കുന്ന ഈ ആണ്ട് മഹോത്സവത്തിന് ശേഷം ബാക്കി ക്ഷേത്രങ്ങളിൽ പത്താം തീയതി മുതലാണ് പുത്തരിയടിയന്തരവും അനുബന്ധ ഉത്സവങ്ങളും ആരംഭിക്കുന്നത്.

qqqqqqqqq

തുലാം പത്തിന് നടക്കുന്ന നീലേശ്വരം വിരർ കാവിലാണ് ആദ്യ തിറയാട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അവിടെ തെയ്യാട്ടം മുടങ്ങിക്കിടപ്പാണ്


ചിത്രവിവരണം: ഉത്തര കേരളത്തിൽ ' ആദ്യമായി തിറയാട്ടം നടന്ന ചോതാർ കുന്നുമ്മൽ ക്ഷേത്രം.

capture_1793124714

പെട്രോൾ പമ്പുകൾക്ക് ഇനിയും അനുമതി നൽകരുത്: ശാസ്ത്രീയ പരിശോധനവേണം: ജനശബ്ദം

മാഹി :പരിസരവാസികളിൽ നിന്നും വ്യാപകമായ പരാതികൾഉയർന്നിരിക്കെ, പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും, നിലവിലുള്ള പമ്പുകളിൽ ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

,ജനറൽ ആശുപത്രിയിലെ രോഗികളുടെയും പൊതുജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ആശുപത്രി വെൽഫെയർ കമ്മിറ്റി പുനർനിയമിക്കണമെന്നും, രോഗികളോടും അവരുടെ കൂട്ടിരിപ്പുകാരോടും എല്ലാ ജീവനക്കാരും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും. ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 വിവിധ ആവശ്യങ്ങൾക്കായി ദിവസേന ആശ്രയിക്കുന്ന മാഹി മുനിസിപ്പാലിറ്റിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തണം.

സർക്കാർ ഓഫീസുകളിൽ

 അപേക്ഷകൾക്ക് അപേക്ഷാ നമ്പറും തീയതിയും . ഉൾപ്പെടുത്തിയ കൈപ്പറ്റ് രസീത് നൽകണം. ഇതിലൂടെ അപേക്ഷകർക്ക് തുടർനടപടികൾ പരിശോധിക്കാൻ സാധിക്കും.

 ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്തെരുവ് പട്ടികളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പും ഉൾപ്പെടുന്ന എ ബി സി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും വേണം.

സിവിൽ സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ ഓഫിസുകളിൽ ചില ജീവനക്കാർ . സ്ഥിരമായി യഥാസമയത്ത് എത്തുന്നില്ല. വൈകീട്ട് നേരത്തെ പോകുന്നതും പതിവാണ്. ഇവിടങ്ങളിൽ പഞ്ചിങ്ങ് സംവിധാനം ഏൽപ്പെടുത്തണം.

മാഹി ജനറൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുണ്ടെങ്കിലും, രോഗികൾക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയും മറ്റും ലഭ്യമാകണമെങ്കിൽ, അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ പോകേണ്ടി വരുന്ന അവസ്ഥയാണ്.

 കഴിഞ്ഞ വർഷം അർഹരായ അപേക്ഷകർക്ക് ഭൂമിയുടെ പട്ടയം ലഭ്യമാക്കുമെന്ന ഉറപ്പോടെ രണ്ട് പ്രധാന പട്ടയമേളകൾ നടത്തിയെങ്കിലും . ഈ മേളകളിലൂടെ അപേക്ഷിച്ച നിരവധി പേർക്ക് ഇപ്പോഴും അപേക്ഷയുടെ പുരോഗതിയെക്കുറിച്ച് വ്യക്തമായ വിവരം പോലും ലഭിക്കുന്നില്ല.

ഭൂനികുതി രേഖകളിലെ പ്രശ്നങ്ങൾ: സബ് ഡിവിഷൻ വിവരങ്ങളോ മറ്റ് സാങ്കേതിക രേഖകളോ പൂർണമല്ലെന്ന കാരണത്താൽ ചില ഭൂവുടമകൾക്ക് ഭൂനികുതി അടയ്ക്കുന്നതിനും തുടർ ഇടപാടുകൾ നടത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. 

ഉപയോഗശൂന്യമായ

നൂറുകണക്കിന് ലോഹ വൈദ്യുതിത്തൂണുകൾ വഴികളിൽ വാഹന - കാൽനടയാത്രികർക്ക് ശല്യമായികിടക്കുകയാണ്.

 ടി.എം.സുധാകരൻ, ഇ.കെ. റഫീഖ്, സോമൻ മാഹി, പി.കെ.ശ്രീധരൻ മാസ്റ്റർ,ഷൈനി ചിത്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

capture_1793124811

കെ.എസ് എസ്.പി.എ ന്യൂമാഹി മണ്ഡലം സമ്മേളനം നടത്തി

ന്യൂമാഹി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ്റെ ന്യൂമാഹി മണ്ഡലം സമ്മേളനം പരിമഠം കോൺഗ്രസ് ഓഫീസിൽ വെച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് വി.കെ. രാജേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് വി.കെ. അനീഷ് ബാബു, കെ.എസ്.എസ്. പി. എ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ. സുരേന്ദ്രൻ, ജില്ല വനിത ഫോറം സെക്രട്ടറി ശ്രീമതി അജിത കുമാരി കോളി, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ കരിമ്പിൽ,  ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മെമ്പർ എ.സി രേഷ്‌മ, സി.ടി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്രീമതി.എ.പി.ഗീതാ ഭായ് റിട്ടേണിംഗ് ഓഫീസറായി കെ. എസ്. എസ്. പി. എ ന്യൂമാഹി മണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ...... പ്രസിഡണ്ട് വി.കെ. രാജേന്ദ്രൻ,വൈസ് പ്രസിഡണ്ട് സി.വി. രാജൻ,ശ്രീമതി ഇന്ദിര സെക്രട്ടറി പുരുഷോത്തമൻ വി.വി,

 ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ,എൻ.പി.ഗീത,ട്രഷറർ യു.പി.ജയരാജൻഎന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി സി. ടി. പവിത്രൻ,കെ. കെ.രാജൻ, വസീം,കെ. ടി.ബാലകൃഷ്ണൻ എന്നിവരെയും വനിതാ ഫോറം പ്രസിഡണ്ടായി പി.കെ. ലതയേയും ഓഡിറ്ററായി ഷീജ കണിയാറക്കലിനെയും തെരഞ്ഞെടുത്തു.

കെ.എസ് എസ്.പി.എ ന്യൂമാഹി മണ്ഡലം സമ്മേളനം നടത്തി


ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മാഹി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ (DTCC) ആഭിമുഖ്യത്തിൽ, 60 ദിവസം നീണ്ടുനിൽക്കുന്ന ‘ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ 4.0’ ന് നാളെ (2026 ഒക്ടോബർ 28) തുടക്കമാകും. കാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 11:00 മണിക്ക് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ നിന്നും മാഹി ജനറൽ ആശുപത്രിയിലേക്ക് ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിക്കും. മദർ തെരേസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും വാക്കത്തോണിന് നേതൃത്വം നൽകും.മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യും.


ഈ 60 ദിന തീവ്രയജ്ഞത്തിലൂടെ മാഹിയിലെ വാർഡുകളെ പുകയില വിമുക്ത വാർഡുകളായി മാറ്റുകയാണ് പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിൽ 'ടുഫീ' (ToFEI) മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കൽ, പുകയില വിരുദ്ധ പരിശോധനകൾ ശക്തമാക്കൽ, കൂട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പുകയില ഉപേക്ഷിക്കാൻ യുവാക്കളെ പ്രാപ്തരാക്കൽ എന്നിവ ഉറപ്പാക്കും. ഈ സംരംഭത്തോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

nbn

ഷീന നിര്യാതയായി 

മാഹി:ചാലക്കര അൽഫ ഫ്ലാറ്റിന് സമീപം ബാബു നിവാസിൽ ഷീന (44 ) നിര്യാതയായി .പി.പി. ബാബുവിൻ്റ ഭാര്യയാണ്, മക്കൾ, ഷാലിൻ, ഷാരോൺ, പരേതനായ വാസുവിൻ്റെയും നളിനിയുടെയും മകളാണ്, 

സഹോദരങ്ങൾ റീന, സലിന, വിനോദ്, പ്രമോദ്, പ്രവീൺ.

സംസ്ക്കാരം :28 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക്, ചാലക്കര അൽഫ ഫ്ലാറ്റിന് സമീപമുള്ള വീട്ടുവളപ്പിൽ

അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തണം: ഭാഷാസംരക്ഷണ സമിതി

മാഹി: ഗവൺമെന്റ് സ്കൂളുകളിൽ ഒഴിവുവന്ന അറബി അധ്യാപക തസ്തികകൾ ഉൾപ്പെടെ മുഴുവൻ അധ്യാപക ഒഴിവുകളിലും ഉടൻ നിയമനം നടത്തുക, അറബി ഭാഷാപഠനം നിർത്തലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, ത്രിഭാഷാ പാഠ്യപദ്ധതിയിൽ അറബി ഭാഷ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാഷാസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

സമിതി ചെയർമാൻ പി. യൂസഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാനും മുൻ കൗൺസിലറുമായ എം.പി. അഹമ്മദ് ബഷീർ ധർണ ഉദ്ഘാടനം ചെയ്തു. റാഫി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

പി.ടി.കെ. റഷീദ്, എ.വി. ഹനീഫ, ഹാഷിം മൗലവി, വടക്കൻ ജനാർദ്ദനൻ, എ.വി. സലാം, മർസീന റഷീദ്, ഇസ്മായിൽ ചങ്ങരൊത്.ഷൗക്കത്ത്. VK റഫീഖ്,പി.കെ.,അൻസീർ, ബദറുദ്ദീൻ  എന്നിവർ സംസാരിച്ചു. വഹാബ് മാഷ്,സ്വാഗതവും അഷ്റഫ് എ.പി. നന്ദിയും പറഞ്ഞു

capture_1793124916

ചാലക്കര ദേശോത്സവം: അഗ്നിരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മാഹി: ചാലക്കര ദേശോത്സവത്തിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഹി ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ അഗ്നിരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാർ ക്ലാസ് നയിച്ചു.

ഷോപ്പിങ് കോംപ്ലക്സുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ഷോർട്ട് സർക്യൂട്ട്, ഗ്യാസ് കണക്ഷനിലെ തകരാറുകൾ തുടങ്ങിയവ മൂലമുണ്ടാകാവുന്ന തീപിടിത്തങ്ങൾ നേരിടേണ്ട വിധവും തീ അണയ്ക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങളും ക്ലാസിൽ വിശദീകരിച്ചു.

ഫയർമാൻമാരായ ബിജു, സനൂപ് വളവിൽ, ശ്രീജിത്ത് വളവിൽ, പ്രേംജി സി.എച്ച്., ഡ്രൈവർ അൻബുദാസ് എന്നിവർ നേതൃത്വം നൽകി. പ്രായോഗിക അറിവുകൾ പകർന്നുനൽകിയ ക്ലാസ് ഏറെ പ്രയോജനകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

കണ്ണൂർ റെയിഞ്ച് ഡിഐജി ഓഫീസിലെ സബ്ഇൻസ്പെക്ടർ പി.പി. മധുവിനെതിരെ ശിക്ഷ നടപടിക്ക് ശുപാർശ.   

മാഹി: കഴിഞ്ഞ ഒരു വർഷമായി കാസർഗോഡ് എസ്.എം.എസ് ഡിവൈഎസ്പിക്കും , ജില്ലാ കലക്ടർക്കും മുമ്പാകെ കാസർഗോഡ് ജില്ലയിലെ,നീലേശ്വരം, ചിറപ്പുറം,പാലക്കാട്ടെ പി.പി .രാജൻ്റെ ഭാര്യ വി. ബിന്ദു കൊടുത്ത പരാതിയിൽ തുടർനടപടികൾ ഇല്ലാത്തതിനാൽ 15/6/ 2026ന്.കേരള ആഭ്യന്തരവകുപ്പ് മന്ത്രി.രമേശ് ചെന്നിത്തലക്ക് നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ ബിന്ദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപടിക്ക് ശുപാർശ. 

കണ്ണൂർ ഡി.ഐ.ജി ഓഫീസിലെ സബ് ഇൻസ്പെക്ടർ പി പി .മധു തന്നെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചു എന്നും തുടർന്ന് ചിറപ്പുറം ടൌൺ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും മറ്റു ചില വ്യക്തികളും ചേർന്ന് ഈ സംഭവം പത്രമാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു തന്റെ കുടുംബത്തിന് മാനഹാനി വരുത്തി എന്ന് കാണിച്ച് ബിന്ദു നൽകിയ പരാതിയിൽ കാസർകോട് അഡീഷണൽപൊലീസ് സുപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ഡിഐജി ഓഫീസിലെ സബ് ഇൻസ്പെക്ടറായ പി.പി മധു തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത വിധം നിരുത്തരവാദപരമായി പ്രവർത്തിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട് എന്നും തന്മൂലം അദ്ദേഹത്തെ പ്രസ്തുത ഓഫീസിൽ നിന്നും അടിയന്തരമായി സ്ഥലം മാറ്റുന്നതിനും വകുപ്പ് തലത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായാണ് ബിന്ദുവിനെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവി നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഡിവൈഎസ്പി ഓഫീസിനകത്ത് വെച്ച് ബിന്ദുവിനെ ശാരീരികമായി ഉപദ്രവിച്ചതിന് മധുവിന്റെ ഭാര്യ സുലോചനക്കെതിരെ ഹോസ്ദുർഗഗ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസിൽ ക്രൈം നമ്പർ 21 /2026 . യു / എസ് 115 (2) ബി എൻ എസ് & സെക്ഷൻ 3 (2) (വിഎ) എസ് സി / എസ് ടി ആക്ട്) അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ച വിവരവും അറിയിച്ചിട്ടുണ്ട്. 

പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ സമൂഹത്തിൽ അപകീർത്തി പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചതിന് ചിറപ്പുറം ടൌൺ വെൽഫെയർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌.ഭാരവാഹികളായ അശോക് കുമാർ, സെക്രട്ടറി.സതീശൻ , റിട്ട. എസ് ഐ രാജീവൻ, ശ്രീജിത്ത് രാജ്എന്നിവർക്കെതിരെ നിയമപരമായ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി ബന്ധപ്പെട്ട സ്റേറഷൻ ഹൗസ്ഓഫീസർമാർക്ക് നിർദ്ദേശംനൽകിയിട്ടുണ്ട് എന്നാണ് എസ് പി ഓഫീസിൽനിന്ന് അറിയിച്ചിട്ടുള്ളത്. അച്ചടക്കനടപടിക്ക് വിധേയനായാൽ സബ്ബ് ഇൻസ്പെക്ടർ മധുവിന്പ്രഖ്യാപിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

whatsapp-image-2026-10-27-at-10.05.49-pm_1793125637

അഡ്വ. ഗോപിക നമ്പ്യാർക്ക് ഹൈക്കോടതി നിയമനം

മാഹി:മദ്രാസ് ഹൈക്കോടതിയിൽ ഹൈക്കോടതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാഹി ചാലക്കര സ്വദേശിനിയായ ഗോപിക നമ്പ്യാർ നിയമിതയായി. 

മുൻ ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് കെ. കെ. ശശിധരന്റെയും അഡ്വ. ഉമയുടേയും മകളായ ഗോപിക ആനുകാലികങ്ങളിൽ സ്ഥിരമായി നിയമ ലേഖനങ്ങൾ എഴുതി വരാറുണ്ട്. ഭരതനാട്യം നർത്തകി കൂടിയാണ്.

മാഹിക്കുണ്ടായ ഈ നേട്ടത്തിൽഅഡ്വ. ടി. അശോക് കുമാർ

എം.എൽ.എ., അഭിനന്ദിച്ചു.

cvb

കെ.പി. വേലായുധൻ നിര്യാതനായി.

മുഴപ്പിലങ്ങാട്:കച്ചേരിമെട്ടക്ക് സമീപം  തട്ടാന്റെ വളപ്പിൽ കെ.പി. വേലായുധൻ (75)നിര്യാതനായി.ഭാര്യ:പരേതയായ പൂച്ചാലി കമല 

മക്കൾ : രാഗേഷ്, ഷൈമ, അനീഷ്, ലീന, റോഞ്ചൻ 

മരുമക്കൾ: ജസ്‌ന, രഞ്ജിത്ത്, അഭയ സുരേന്ദ്രൻ (പ്രസിഡണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി), കൃഷ്ണകുമാർ

സംസ്ക്കാരം : ഇന്ന്  (ബുധൻ) രാവിലെ 9 മണിക്ക് 

മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പൊതുശ്മശാനത്തിൽ

nishanth

വാസ്‌തുശാസ്‌ത്ര പഠനം സൗജന്യമായി ഓൺലൈനിൽ

വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിയിൽ നിന്നും നവംബർ 1 ന് കേരളപ്പിറവി സമ്മാനം !

തൃശ്ശൂർ :വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ഗുരുവും മലയാളിയുമായ ഡോ,നിശാന്ത് തോപ്പിൽ M.Phil,Phd യുടെ നേതൃത്വത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാഥമികപഠനം ഓൺലൈൻ വഴി സൗജന്യമായി നൽകും .

ഇതിനകം കേരളത്തിൽ മാത്രം 15 000 ത്തിലധികം മലയാളികൾക്ക് അനുഭവിജയം നേടിക്കൊടുത്ത ഈ സൗജന്യ വാസ്തു പരിശീലനം നവംബർ 1മുതൽ 3 വരെ മൂന്നുദിവസം .

കോഴ്‌സിന്റെ ഭാഗമായി ദക്ഷിണ എന്നനിലയിൽ 9 രൂപമാത്രം പഠിതാക്കൾ നൽകേണ്ടതാണ്.

ദൈനംദിന വാർട്സ് ആപ്പ് ക്ലാസ്സുകളിലൂടെയും Zoom ലൂടെയും പഠിതാക്കൾക്ക് സംശയനിവാരണം നടത്താനും  

അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 7034207999 ,9744 830 888 , 8547 969 788

mannan-new
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur