‘മതവൈരത്തിന് മരുന്ന് ആത്മവിദ്യ’
ചോമ്പാല: വാഗ്ഭടാനന്ദ ഗുരുദേവന്റെ 87-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് കേരള ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ ‘മതവൈരത്തിന് മരുന്ന് ആത്മവിദ്യ’ എന്ന സന്ദേശമുയർത്തി ഒക്ടോബർ 29 വ്യാഴാഴ്ച വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയുടെ വടക്കൻ അതിർത്തിയായ ചോമ്പാലയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കിഴക്കൻ അതിർത്തിയായ എളേറ്റിൽ വട്ടോളിൽ സമാപിക്കും.
ഒക്ടോബർ 29-ന് രാവിലെ 9.30-ന് ചോമ്പാല ആത്മവിദ്യാസംഘത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാലടി സർവ്വകലാശാല റിട്ട. അസി. പ്രൊഫസർ ഡോ. കുമാരൻ വയലേലി ജാഥ ഉദ്ഘാടനം ചെയ്യും. ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രിയാനന്ദൻ ജാഥാ ക്യാപ്റ്റനായും, സംസ്ഥാന ജനറൽ സെക്രട്ടറി വി. ജയലാൽ വൈസ് ക്യാപ്റ്റനായും, കോർഡിനേറ്റർ ഇല്ലുച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ ജാഥ പര്യടനം നടത്തുന്നത്.
ജാഥാ റൂട്ടും സമയവും:
രാവിലെ 9.30: ചോമ്പാല (ഉദ്ഘാടനം)
രാവിലെ 10.30: നാദാപുരം റോഡ് (കാരാക്കാട്)
രാവിലെ 11.30: കോട്ടക്കൽ (ഇരിങ്ങൽ)
ഉച്ചയ്ക്ക് 12.30: അവിടനല്ലൂർ
ഉച്ചയ്ക്ക് 1.00: കൊങ്ങന്നൂർ
ഉച്ചയ്ക്ക 1.30: അനന്തേശ്രി
വൈകീട്ട് 3.00: ശിവപുരം
വൈകീട്ട് 4.00: എളേറ്റിൽ (സമാപനം)
വൈകീട്ട് 4 മണിക്ക് എളേറ്റിൽ വട്ടോളിൽ എത്തിച്ചേരുന്ന ജാഥയുടെ സമാപന സമ്മേളനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എളേറ്റിൽ സംഘം പ്രസിഡന്റ് സി. ചിരഞ്ജീവകുട്ടി അധ്യക്ഷത വഹിക്കും.
വർദ്ധിച്ചുവരുന്ന മതവൈരത്തിനും വർഗ്ഗീയതയ്ക്കുമുള്ള ശാശ്വത പരിഹാരം ആത്മവിദ്യാ ബോധവൽക്കരണമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ജാഥയുടെ പ്രധാന ലക്ഷ്യം. ഒക്ടോബർ 31-ന് കോഴിക്കോട്ട് നടക്കുന്ന ആത്മവിദ്യ ജിജ്ഞാസൂസംഗമത്തിന്റെ മുന്നോടിയായാണ് ജാഥ സംഘടിപ്പിക്കുന്നത്. ജാഥയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































