കോഴിക്കോട് :ഗുരുദേവ് ശ്രീശ്രീ രവിശങ്കർജിയുടെ ആദ്യകാല ശിഷ്യനും മലബാർ മേഖലയിലെ ആദ്യത്തെ ആർട് ഓഫ് ലിവിംഗ്അഡ്വാൻസ്ഡ് മെഡിറ്റേഷൻ കോഴ്സ് വിദഗ്ധ പരിശീലകനുമായ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി എ . പി .ശ്രീവത്സന്റെ വേർ പാടിൻറെ പന്ത്രണ്ടാം വർഷം ഓർമ്മദിനമായി ആചരിച്ചു .
18 വർഷത്തിലധികം കാലയളവിനുള്ളിൽ ജില്ലക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വ്യക്തികൾക്ക് ജീവന കലാ പരിശീലനം നൽകിയ ശ്രീവത്സൻജി യൂത്ത് ലീഡർഷിപ്പ് ട്രെയിനർ , ടീച്ചേർസ് കോർഡിനേറ്റർ ,ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ കേരള സന്ദർശനത്തിന്റെ മുഖ്യ സംഘാടകൻ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ നേരത്തെ വഹിക്കുകയുണ്ടായി...
ശ്രീശ്രീ ആയുര്‍വ്വേദയുടെ നാഡീ പരിശോധ നാക്യാമ്പ് ആദ്യമായി ജില്ലയില്‍ ആരംഭിച്ചതും ശ്രീവത്സൻജിയുടെ ശ്രമഫലമായാണ്. ചൈല്‍ഡ് ഡവലപ്പ്മെന്റ്റ് പ്രോജക്ട് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച പത്നി ശ്രീമതി ഏലിയാമ്മ ആർട് ഓഫ് ലിവിംഗിന്റെ സീനിയർ ടീച്ചർ കൂടിയാണ് . മൂത്ത മകൻ കിരൺ ശ്രീവത്സൻ ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശപ്രകാ രം നെതർലാന്റിൽ ശ്രീശ്രീ ആയുർവ്വേദ ഡോക്ടറായും രണ്ടാമത്തെ മകൻ അരുൺ ശ്രീവത്സൻ ക്ലിനിക്കൽ ഡോക്യുമെന്റേഷൻൻ സ്പെഷ്യലിസ്റ്റായും പ്രവർത്തിക്കുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































