ന്യൂമാഹി: എസ്.ജെ.എം. ന്യൂമാഹി റെയ്ഞ്ച് കമ്മിറ്റി പ്രസിദ്ധീകരിച്ച “സീറത്തുൽ അമീൻ – തിരുനബി” എന്ന പുസ്തകം പ്രകാശനം ചെയ്തു. ന്യൂമാഹി കല്ലാപ്പള്ളി ഉറൂസ് മുബാറക്ക് വേദിയിൽ വെച്ച് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ (പേരോട് ഉസ്താദ്) സാന്നിധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ മുനീർ ഹാജി കല്ലാപള്ളി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചരിത്രത്തിൽ നിന്നുള്ള 786 ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തെ ആസ്പദമാക്കി ന്യൂമാഹി റെയ്ഞ്ചിന് കീഴിലുള്ള 13 മദ്രസകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ 12-ന് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മത്സരത്തിൽ വിജയികളാകുന്നവർക്ക് യഥാക്രമം 3,333 രൂപ, 2,222 രൂപ, 1,111 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകയായി നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































