കോഴിക്കോട്: നീണ്ട ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രഹ്‌മസ്ഥാന വാർഷികോത്സവത്തിന് നേതൃത്വം നൽകാനായി മാതാ അമൃതാനന്ദമയി കോഴിക്കോട്ട് വെള്ളിമാടുകുന്നിലെ ആശ്രമത്തിലെത്തി. ശനിയാഴ്ച രാത്രിയോടെ ആശ്രമത്തിലെത്തിയ അമ്മയെ കൂപ്പുകൈകളോടെയും നാമോച്ചാരണങ്ങളോടെയും വൻ ഭക്തജനസാവലിയാണ് വരവേറ്റത്. അമൃതാന്ദമയിമഠം കോഴിക്കോട് മഠാധിപതി വിവേകാമൃതാനന്ദപുരിയുടെ നേതൃത്വത്തിൽ വേദിയിലേക്ക് ആനയിക്കപ്പെട്ട അമ്മ കൈവീശിയും പൂക്കൾ വാരിയെറിഞ്ഞും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.
ആശ്രമകവാടത്തിലെത്തിയ അമ്മയെ എം.പി. പ്രദീപ്‌കുമാർ പൂർണകുംഭം നൽകി സ്വീകരിക്കുകയും മധുബാല പ്രദീപ്‌കുമാർ പാദപൂജ നടത്തുകയും ചെയ്തു. തുടർന്ന് ആചാര്യ എ.കെ.ബി. നായർ, ആനന്ദവല്ലി അങ്ങേപ്പാട്ട്, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് എന്നിവർ ചേർന്ന് ഹാരാർപ്പണം നടത്തി. സ്വീകരണ ചടങ്ങുകൾക്ക് ശേഷം ആശ്രമത്തിൽ നടന്ന ഭജനയിലും പ്രസാദവിതരണത്തിലും അമ്മ പങ്കെടുത്തു.
ബ്രഹ്മസ്ഥാന വാർഷികോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി ആശ്രമത്തിൽ നടക്കും. രണ്ടുദിവസങ്ങളിലും അമ്മയുടെ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനം എന്നിവയ്ക്ക് പുറമേ രാത്രി വരെ നീളുന്ന ഭക്തജന ദർശനവുമുണ്ടാകും. ബ്രഹ്‌മസ്ഥാന ക്ഷേത്രത്തിൽ വിശേഷാൽ ഉദയാസ്‌തമനപൂജകളും ഞായറാഴ്ച രാവിലെ രാഹുദോഷനിവാരണപൂജയും നടക്കും. രാവിലെ നടക്കുന്ന ചടങ്ങിൽ കാശ്യപവേദ ഫൗണ്ടേഷൻ കുലപതി ആചാര്യ രാജേഷ് 'അമൃതപ്രസാദം' സ്മരണിക ഹൈക്കോടതി ജഡ്‌ജി പി. ഗോപിനാഥിന് നൽകി പ്രകാശനം ചെയ്യുമെന്നും, അമൃതശ്രീ സ്വാശ്രയസംഘത്തിനുള്ള സാരിവിതരണം മാതാ അമൃതാനന്ദമയി നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















