മാതാ അമൃതാനന്ദമയി 30-ന് കോഴിക്കോട്ടെത്തും ; വെള്ളീമാടുകുന്ന് ബ്രഹ്മസ്ഥാന വാർഷികം മെയ് 31, ജൂൺ 1 തീയതികളിൽ

മാതാ അമൃതാനന്ദമയി 30-ന് കോഴിക്കോട്ടെത്തും ; വെള്ളീമാടുകുന്ന് ബ്രഹ്മസ്ഥാന വാർഷികം മെയ് 31, ജൂൺ 1 തീയതികളിൽ
മാതാ അമൃതാനന്ദമയി 30-ന് കോഴിക്കോട്ടെത്തും ; വെള്ളീമാടുകുന്ന് ബ്രഹ്മസ്ഥാന വാർഷികം മെയ് 31, ജൂൺ 1 തീയതികളിൽ
Share  
എഴുത്ത്

News desk

2026 May 26, 10:36 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാന വാർഷിക മഹോത്സവം മെയ് 31, ജൂൺ 1 തീയതികളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. 

ആഘോഷങ്ങളിൽ മുഖ്യകാർമികത്വം വഹിക്കുന്നതിനായി മാതാ അമൃതാനന്ദമയി മെയ് 30-ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് മഠത്തിൽ എത്തിച്ചേരും. ആശ്രമ കവാടത്തിൽ പൂർണകുംഭം നൽകി അമ്മയെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാതാ അമൃതാനന്ദമയി കോഴിക്കോട്ട് എത്തുന്നത് എന്നതിനാൽ വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ആശ്രമത്തിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. പതിനായിരത്തോളം പേർക്ക് ഇരിക്കാൻ സാധിക്കുന്ന വലിയ പന്തലിന്റെ പണി അവസാന ഘട്ടത്തിലാണെന്ന് പി.കെ. ശ്രീധരൻ നായർ പറഞ്ഞു.


പ്രധാന പരിപാടികൾ:

ആഘോഷങ്ങൾ നടക്കുന്ന രണ്ട് ദിവസങ്ങളിലും മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ വിവിധ ആത്മീയ പരിപാടികൾ ഉണ്ടായിരിക്കും.


രാവിലെ 5:30 മുതൽ 6:00 വരെ: മാനസപൂജ, ലളിതാസഹസ്രനാമാർച്ചന.

രാവിലെ 10:30-ന്: മാതാ അമൃതാനന്ദമയി ദേവിയുടെ ദിവ്യപ്രബോധനം, ധ്യാനപരിശീലനം, ഭക്തിഗാനസുധ.

തുടർന്ന്: ഭക്തർക്കായുള്ള ദർശനം ആരംഭിക്കും.

മെയ് 31 (രാവിലെ 10:30-ന്): ഹാരExternal അർപ്പണവും തുടർന്ന് സുവനീർ പ്രകാശനവും നടക്കും.


ഉച്ചയ്ക്ക് 2 മണി മുതൽ: പ്രത്യേക ദർശനം ഉണ്ടായിരിക്കും. ദർശനത്തിനെത്തുന്നവർക്കായി ടോക്കൺ ക്രമീകരിച്ചിട്ടുണ്ടെന്ന് സ്വാമി വിവേകാമൃതാനന്ദപുരി അറിയിച്ചു.


പ്രത്യേക പൂജകൾ:

മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ ഹോമങ്ങളും പൂജകളും ഉണ്ടായിരിക്കും:


മഹാഗണപതി ഹോമം

ശിവശക്തി ഹോമം

നവഗ്രഹ ഹോമം

മഹാസുദർശന ഹോമം

മഹാമൃത്യുഞ്ജയ ഹോമം

ഭഗവതിസേവ


ഉദയാസ്തമന പൂജ ഉൾപ്പെടെയുള്ള പ്രത്യേക പൂജകൾ.


വാർത്താസമ്മേളനത്തിൽ മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, വേണു താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.












MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N