വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി കൂദാശ നാളെ മുതൽ; കാതോലിക്കാ ബാവ മുഖ്യകാർമികനാകും

വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി കൂദാശ നാളെ മുതൽ; കാതോലിക്കാ ബാവ മുഖ്യകാർമികനാകും
വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി കൂദാശ നാളെ മുതൽ; കാതോലിക്കാ ബാവ മുഖ്യകാർമികനാകും
Share  
എഴുത്ത്

News desk

2026 May 20, 09:30 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോടഞ്ചേരി: വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോനഭിഷേക കൂദാശ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പക്കോമിയോസ്, മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പീലക്‌സിനോസ് എന്നിവർ സഹകാർമികരാകും. ദേവാലയ കൂദാശയോടനുബന്ധിച്ച് തിരുശേഷിപ്പ് പുനഃസ്ഥാപനം, വൈദിക ഭവനം, കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശയും നടക്കുമെന്ന് വികാരി ഫാ. ഷിബു വിൽസൺ, ട്രസ്റ്റി സി. ജെ. പൗലോസ് എന്നിവർ അറിയിച്ചു.


​വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് മൈക്കാവ് ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന വാഹനറാലിയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പിതൃസ്മൃതി പ്രയാണം കാഞ്ഞിരാട് കല്ലന്ത്രമേട് വഴി വേളംകോട് പള്ളിയിൽ എത്തിച്ചേരും. അഞ്ചുമണിക്ക് തിരുശേഷിപ്പ് പുനഃസ്ഥാപനം, കൽക്കുരിശ്, കൊടിമരം, വൈദിക ഭവനം എന്നിവയുടെ കൂദാശയും സ്നേഹവിരുന്നും നടക്കും.


​വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിക്ക് പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് അഭിവന്ദ്യ തിരുമേനിമാരെയും മൈക്കാവ് അങ്ങാടിയിൽനിന്ന് വേളംകോട് കുരിശടി വഴി വാഹനറാലിയായി പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് സന്ധ്യനമസ്കാരം, വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം, സ്നേഹവിരുന്ന്, വാദ്യമേളം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്‌ച രാവിലെ ആറരയ്ക്ക് പ്രഭാത നമസ്കാരവും, തുടർന്ന് ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിൻമേൽ കുർബാനയും പൊതുസമ്മേളനവും നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu