പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ല, പഠനത്തിന്റെ ആദ്യ ചുവടുവെപ്പുകൾ മാത്രം :കളക്ടർ എൻ. ദേവിദാസ്

പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ല, പഠനത്തിന്റെ ആദ്യ ചുവടുവെപ്പുകൾ മാത്രം :കളക്ടർ എൻ. ദേവിദാസ്
പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ല, പഠനത്തിന്റെ ആദ്യ ചുവടുവെപ്പുകൾ മാത്രം :കളക്ടർ എൻ. ദേവിദാസ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 20, 12:24 AM
SAMUDRA
NISH
mannan
mn
BOB

'മികവിന്റെ മൂന്ന് ദിനങ്ങൾ'; അമൃതപുരിയിലെ അവധിക്കാല ക്യാമ്പിന് ഹൃദ്യമായ സമാപനം


അമൃതപുരി: അറിവും കളിചിരികളും നിറഞ്ഞ മൂന്നു ദിവസത്തെ ക്യാമ്പ് അനുഭവങ്ങൾക്കൊടുവിൽ അമൃതപുരിയിലെ കുട്ടിക്കൂട്ടം വിടപറഞ്ഞു. വിവിധയിടങ്ങളിൽ നിന്നുമെത്തി കുറഞ്ഞ നാളുകൾ കൊണ്ട് ആഴമേറിയ സൗഹൃദം പങ്കിട്ട കുട്ടികൾ, ഇനിയും കാണാമെന്ന സ്നേഹവാക്കുകളോടെ യാണ് ക്യാമ്പ് അവസാനിപ്പിച്ചത്. മലയാള മനോരമയും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച 'മികവിന്റെ 3 ദിനങ്ങൾ' അവധിക്കാല ക്യാമ്പാണ് ഹൃദ്യമായ ഓർമ്മകളോടെ സമാപിച്ചത്.


ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. ദേവിദാസ് നിർവഹിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പു റം, അമൃത വിശ്വവിദ്യാപീഠം കരിയർ കോംപിറ്റൻസി ചെയർമാൻ എം.എസ്. കൃഷ്ണൻകുട്ടി, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജരുമായ അശ്വതി ദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് പഠനത്തിന്റെ ആദ്യ ചുവടുവെപ്പുകൾ മാത്രമാണെന്ന് കളക്ടർ എൻ. ദേവിദാസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തോൽവികളെ പുതിയൊരു അവസരമായി കാണാൻ കുട്ടികൾക്ക് കഴിയണം. അറിവ് നേടുന്നതിനൊപ്പം തന്നെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജീവിതത്തിൽ ശരിയായ മാർഗ്ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനും ശ്രമിക്കണം. വിജയങ്ങളിലേക്ക് കുറുക്കുവഴികളില്ലെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ലോകത്ത് മാത്രം ഒതുങ്ങിപ്പോകുന്ന പുതിയ തലമുറയ്ക്ക് ഇത്തരം കൂട്ടായ്മകൾ വലിയ ആശ്വാസമാണെന്നും, അറിവിനും വിനോദത്തിനുമപ്പുറം നല്ല സൗഹൃദ ങ്ങളും സാഹോദര്യവും സമഭാവനയും വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും കളക്ടർ പറഞ്ഞു.

സമാപന ദിനത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന സെഷനുകളാണ് ഒരുക്കിയിരുന്നത്.

new-parvathi

അമൃതപുരി ക്യാമ്പസിലെ വിദഗ്ദ്ധരായ ഡോ. ഗായത്രി നാരായണൻ, ഡോ. എ.കെ. പാർവ്വതി, ഡോ. പി.ആർ. ശ്രീനിധി എന്നിവർ കുട്ടികൾക്ക് ഇലക്ട്രോണിക്സിന്റെ ലോകം പരിചയപ്പെടുത്തി.


മാറുന്ന ലോകത്തെ പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ച് എം.എസ്. കൃഷ്ണൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. പത്രപ്രവർത്തനത്തിന്റെ വേറിട്ട ലോകത്തെക്കുറിച്ചും വാർത്തകളുടെ നിർമ്മിതിയെക്കുറിച്ചും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം കുട്ടികളോട് വിശദീകരിച്ചു.


ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മലയാള മനോരമ കൊല്ലം കോ-ഓർഡിനേറ്റിങ് എഡിറ്റർ ജോർജ് വർഗീസ്, സർക്കുലേഷൻ മാനേജർ ആർ. സതീഷ്കുമാർ, അമൃത വിശ്വവി ദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസറും അഡ്മിഷൻസ് വിഭാഗം സീനിയർ മാനേജരുമായ പി.കെ. ബിനു എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ കൈമാറിയത്.


ചിത്രവിവരണം :മലയാള മനോരമയും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി അമൃതപുരി ക്യാമ്പസിൽ ഒരുക്കിയ 'മികവിന്റെ 3 ദിനങ്ങൾ' അവധിക്കാല ക്യാമ്പിന്റെ സമാപനം കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യുന്നു. അമൃത വിശ്വവിദ്യാപീഠം കരിയർ കോംപിറ്റൻസി ചെയർമാൻ എം.എസ്. കൃഷ്ണൻകുട്ടി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, അമൃത വിശ്വവിദ്യാപീഠം ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജരുമായ അശ്വതി ദാസ് എന്നിവർ സമീപം. 

c41aa161491647.5a707d67951d1
mannan-anjali-advt
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b