രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ ശക്തമാണ് സാമൂഹിക പങ്കാളിത്തം; രാഷ്ട്രനിർമ്മാണത്തിന് അത് അത്യന്താപേക്ഷിതം: ആർട്ട് ഓഫ് ലിവിങ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി

രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ ശക്തമാണ് സാമൂഹിക പങ്കാളിത്തം; രാഷ്ട്രനിർമ്മാണത്തിന് അത് അത്യന്താപേക്ഷിതം: ആർട്ട് ഓഫ് ലിവിങ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി
രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ ശക്തമാണ് സാമൂഹിക പങ്കാളിത്തം; രാഷ്ട്രനിർമ്മാണത്തിന് അത് അത്യന്താപേക്ഷിതം: ആർട്ട് ഓഫ് ലിവിങ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 11, 11:43 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബെംഗളൂരു: സേവനവും ആത്മീയതയും സാമൂഹിക പങ്കാളിത്തവും ഒത്തുചേരുമ്പോഴാണ് സുശക്തമായ രാഷ്ട്രനിർമാണം സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45-ാം വാർഷികാഘോഷങ്ങളും സ്ഥാപകൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി യുടെ 70-ാം ജന്മദിന (സപ്തതി) ആഘോഷങ്ങളും ബെംഗളൂരുവിലെ ആർട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


182 രാജ്യങ്ങളിൽ നിന്നായി എത്തിയ ഒരു ലക്ഷത്തോളം അനുയായികളെ സാക്ഷിയാക്കി, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ആത്മീയതയെ യും സാമൂഹിക സേവനത്തെയും കൂട്ടിയിണക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.


സമാധാനമുള്ള യുവത്വത്തിലൂടെ വികസിത ഭാരതം

മാനസികമായി സമാധാനവും സാമൂഹിക ഉത്തരവാദിത്തവും സമൂഹത്തോട് സംവേദനക്ഷമതയുമുള്ള യുവാക്കളിലൂടെ മാത്രമേ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാകൂ എന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു . ആത്മീയ ക്ഷേമം, യോഗ, ധ്യാനം, മാനസികാരോഗ്യ സംരംഭങ്ങൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ആധുനിക ജീവിതത്തിലെ സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിൽ ആർട്ട് ഓഫ് ലിവിങ് പോലുള്ള പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പ്രശംസിച്ചു.


ഭൂമി മാതാവിനും വേണം രോഗശാന്തി

പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിദത്ത കൃഷിരീതികളിലും തങ്ങളുടെ ഇടപെടൽ തീവ്രമാക്കാൻ പ്രധാനമന്ത്രി സന്നദ്ധപ്രവർത്തകരോട് അഭ്യർഥിച്ചു.

 "ഇന്ന് പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ മനുഷ്യർ പ്രകൃതിദത്ത രോഗശാന്തി തേടുന്നു. അതുപോലെ തന്നെ നമ്മുടെ മാതാവായ ഭൂമിക്കും പ്രകൃതിദത്ത രോഗശാന്തി ആവശ്യമാണ്. രാസവളങ്ങൾ നമ്മുടെ വയലു കളെ നശിപ്പിക്കുകയും ഭൂമിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

 രാസവസ്തുക്കളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിൽ ആർട്ട് ഓഫ് ലിവിങ് വലിയ പങ്ക് വഹിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.


സാമൂഹിക പങ്കാളിത്തത്തിന്റെ കരുത്ത്

ഭാരതത്തിലെ ആത്മീയ പ്രസ്ഥാനങ്ങൾ എന്നും മനുഷ്യരാശിയുടെ സേവനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

"രാഷ്ട്രനിർമ്മാണത്തിൽ രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ വലിയ ശക്തി ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിനാണ്. പൊതുജന പങ്കാളിത്തമില്ലാതെ ഒരു സർക്കാരിനും മുന്നോട്ട് പോകാനാകില്ല," അദ്ദേഹം ഓർമിപ്പിച്ചു.

ഗോത്രവർഗ ശാക്തീകരണം, തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തൽ, വനവൽക്കരണം തുടങ്ങിയവ സംഘടനയുടെ മികച്ച സേവനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഒൻപത് പുതിയ കർമ്മപദ്ധതികൾ

ആഘോഷത്തോടനുബന്ധിച്ച് സംഘടനയുടെ വകയായി ഒൻപത് പുതിയ സേവന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

വിദ്യാഭ്യാസം, വനിതാ-യുവജന ശാക്തീകരണം, മാനസികാരോഗ്യം, ഗ്രാമീണ വികസനം (സ്മാർട്ട് വില്ലേജ്), ഡിജിറ്റൽ സാക്ഷരത, പ്രകൃതിദത്ത കൃഷിരീതി, ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതികൾ.

ധ്യാനമന്ദിരം സമർപ്പിച്ചു

കാമ്പസിൽ പുതുതായി നിർമിച്ച വിശാലമായ ധ്യാന ഹാളിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. വരുംതലമുറകളിലെ ആയിരങ്ങൾക്ക് സമാധാനത്തിന്റെയും ആത്മീയ രോഗശാന്തിയുടെയും കേന്ദ്രമായി ഈ മന്ദിരം മാറുമെന്ന് അദ്ദേഹം ആശംസിച്ചു.

 പ്രധാനമന്ത്രിയെ സ്വീകരിച്ച ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കഴിഞ്ഞെന്ന് അഭിനന്ദിച്ചു. ചടങ്ങിന് ശേഷം നടന്ന കൂട്ടധ്യാനത്തിൽ പ്രധാനമന്ത്രിയും സദസ്സും പങ്കാളികളായി.

manna-rond-bottil-with-anjali
mannan-anjali
vasthu-nirmman-cover

വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്



വടകര: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുഭാരതി വേദിക് റിസർച് അക്കാദമി ചെയർമാനുമായ ഡോ. നിശാന്ത് തോപ്പിലിന്റെ (M.Phil, PhD) മുഖ്യകാർമ്മികത്വത്തിൽ ഗൃഹനിർമ്മാണത്തിനും മറ്റ് കെട്ടിടങ്ങൾക്കും വാസ്തുശാസ്ത്രവിധിപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു.


ശാസ്ത്രീയമായ വാസ്തു നിയമങ്ങൾ പാലിച്ച് കെട്ടിടങ്ങൾക്കും വീടുകൾക്കും കുറ്റിയടി നിർവ്വഹിക്കുന്നതിനോടൊപ്പം, വിദഗ്ധരായ എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്ലാനുകൾ തയ്യാറാക്കി നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നു.


ആധുനിക സൗകര്യങ്ങളും പാരമ്പര്യ വാസ്തുവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള നിർമ്മാണ രീതിയാണ് ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം അവലംബിക്കുന്നത്. സേവനങ്ങൾ ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:


ഫോൺ: 9895745432, 9995177881

 വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N