കോഴിക്കോട്ട് ജൈനസാധ്വിമാർക്ക് ഊഷ്മള സ്വീകരണം; ബുധനാഴ്ച ആധ്യാത്മിക പ്രഭാഷണം

കോഴിക്കോട്ട് ജൈനസാധ്വിമാർക്ക് ഊഷ്മള സ്വീകരണം; ബുധനാഴ്ച ആധ്യാത്മിക പ്രഭാഷണം
കോഴിക്കോട്ട് ജൈനസാധ്വിമാർക്ക് ഊഷ്മള സ്വീകരണം; ബുധനാഴ്ച ആധ്യാത്മിക പ്രഭാഷണം
Share  
2026 Apr 08, 10:51 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഗുജറാത്തിൽനിന്നും വടകര വഴി കോഴിക്കോട്ടെത്തിയ ജൈനമത സാധ്വിമാരായ ഡോ. ഹർഷനിധി സാഹെബ്, ശ്രേയസ്‌കര ശ്രീജി സാഹെബ് എന്നിവർക്ക് ജൈനമത ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പാരമ്പര്യ ആചാരപ്രകാരം സ്വീകരണം നൽകി. ചൊവ്വാഴ്ച പഴയ റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപമെത്തിയ സാധ്വിമാരെ വിശ്വാസികൾ ഘോഷയാത്രയായാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്.


​അഹിംസയും പ്രപഞ്ചത്തോടുള്ള സ്നേഹവുമാണ് ഭഗവാൻ മഹാവീരൻ പകർന്നുനൽകിയ പ്രധാന സന്ദേശങ്ങളെന്ന് സ്വീകരണത്തിന് മറുപടിയായി സാധ്വി ഡോ. ഹർഷനിധി സാഹെബ് ഓർമ്മിപ്പിച്ചു. സന്തോഷത്തോടെ ജീവിക്കുകയും മറ്റുള്ളവരെ ആനന്ദത്തോടെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്നും അവർ കൂട്ടിച്ചേർത്തു.


​രമേശ് ഭൈലാൽ മേത്ത, ദീപക് വെൽജി ഷാ, ആർ. ജയന്ത് കുമാർ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 15 ദിവസം കോഴിക്കോട്ട് താമസിക്കുന്ന സാധ്വിമാരുടെ വിവിധ പരിപാടികളിൽ ആദ്യത്തേത് ബുധനാഴ്ച രാവിലെ 8.15-ന് ജൈനക്ഷേത്രത്തിൽ നടക്കും. 'മാനവികത ജൈനമതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഹർഷനിധി സാഹെബ് ആധ്യാത്മിക പ്രഭാഷണം നടത്തും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu