പീഡാനുഭവസ്മരണയിൽ ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി

പീഡാനുഭവസ്മരണയിൽ ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി
പീഡാനുഭവസ്മരണയിൽ ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി
Share  
2026 Apr 03, 09:02 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ക്രൈസ്തവ ലോകം ഇന്ന് വലിയ നോമ്പിന്റെ പുണ്യസ്മരണകളുമായി ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുദേവൻ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്തമായ മാതൃക കാണിച്ച പെസഹ വ്യാഴത്തിന്റെ തിരുക്കർമ്മങ്ങൾക്ക് ശേഷമാണ് വിശ്വാസികൾ പീഡാനുഭവ സ്മരണകളിലേക്ക് കടക്കുന്നത്. തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ നഗരത്തിൽ ഭക്തിനിർഭരമായ കുരിശിന്റെ വഴി നടക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴിയിൽ ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്നാനായ സഭകൾ നേതൃത്വം നൽകും.


​പെസഹ വ്യാഴാഴ്ച വൈകീട്ട് ദേവാലയങ്ങളിൽ നടന്ന തിരുവത്താഴ ദിവ്യബലിക്കും കാൽകഴുകൽ ശുശ്രൂഷയ്ക്കും പ്രമുഖ സഭാധ്യക്ഷന്മാർ കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും പട്ടം സെന്റ് മേരീസ് മേജർ കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ തിരുവത്താഴ ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.


​ദുഃഖവെള്ളിയായ ഇന്ന് വൈകീട്ട് പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന എന്നിവയ്ക്ക് പുറമെ പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുസ്വരൂപ വണക്കവും നടക്കും. ശനിയാഴ്ച രാത്രിയിൽ പെസഹാ ജാഗരം, പുത്തൻ തിരിയും വെള്ളവും ആശീർവദിക്കൽ എന്നിവ നടക്കും. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി കുരിശിലേറ്റപ്പെട്ട ക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്റർ ഞായറാഴ്ച രാവിലെയും വൈകീട്ടും ദേവാലയങ്ങളിൽ പ്രത്യേക ദിവ്യബലികൾ ഉണ്ടാകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w