കൊണ്ടോട്ടി നേർച്ചയ്ക്ക് കൊടിയേറി

കൊണ്ടോട്ടി നേർച്ചയ്ക്ക് കൊടിയേറി
കൊണ്ടോട്ടി നേർച്ചയ്ക്ക് കൊടിയേറി
Share  
2026 Mar 31, 09:35 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊണ്ടോട്ടി: ആചാരത്തികവോടെ കൊണ്ടോട്ടി നേർച്ചയ്ക്ക് പ്രൗഢമായ കൊടിയേറ്റം. നൂറുകണക്കിനാളുകളാണ് കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

ചീനിമുട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ, കൊണ്ടോട്ടി ചുങ്കത്തുനിന്ന് ഘോഷയാത്രയായാണ്Y കൊടികളെത്തിച്ചത്. കുബ്ബയിൽ പ്രത്യേക പ്രാർഥന നടത്തിയശേഷം കൊടിമരത്തിനു മുകളിൽ കൊടികൾ കയറ്റിവെച്ചു. രണ്ടു ചെറിയ കൊടികളും ഒരു വലിയ കൊടിയുമടക്കം മൂന്ന് കൊടികളാണ് കയറ്റിയത്. ചൊവ്വാഴ്ച രാവിലെയാണ് കൊടികൾ മരത്തിൽ സ്ഥാപിക്കുക.


കൊടിയേറ്റം കഴിഞ്ഞ് 33-ാം നാളിൽ മേയ് മൂന്നിനാണ് കൊണ്ടോട്ടി നേർച്ച നടക്കുക. തോക്കെടുക്കൽ കർമത്തിന് ശേഷം വെള്ളാട്ടരക്കാരുടെ പെട്ടിവരവോടെയാണ് നേർച്ചയ്ക്ക് തുടക്കം. അഞ്ചാംനാൾ തട്ടാൻ പെട്ടിവരവിന് ശേഷം നേർച്ച സമാപിക്കും.


സ്ഥാനികൻ കെ.ടി. റഹ്‌മാൻ തങ്ങൾ, നിയുക്തസ്ഥാനികൻ കുഞ്ഞുമോൻ തങ്ങൾ, ശിഹാബ് തങ്ങൾ, ഹനീഫ തങ്ങൾ തുടങ്ങിയവർ നേത്യത്വംനൽകി. നേർച്ചയുടെ പ്രസാദമായ മരീദവിതരണവും നടന്നു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n