പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടുന്നു-സ്വാമി സച്ചിദാനന്ദ

പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടുന്നു-സ്വാമി സച്ചിദാനന്ദ
പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടുന്നു-സ്വാമി സച്ചിദാനന്ദ
Share  
2026 Mar 30, 09:36 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചാലക്കുടി : അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടുകയാണെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരു ധർമപ്രചാരണസഭ നടത്തിയ ഗുരു-ഗാന്ധി സമാഗമ ശതാബ്‌ദി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നൂറു വർഷങ്ങൾക്ക് മുൻപ് ഗുരു - ഗാന്ധി സമാഗമത്തിൽ ചർച്ച ചെയ്തത് സാമൂഹിക നീതി സംബന്ധിച്ചാണ്. ഈ വിഷയം ഏതു രാഷ്ട്രീയ നേതൃത്വത്തോട് പങ്കുവെയ്ക്കാനും ചർച്ച ചെയ്യാനും ശിവഗിരി മഠത്തിന് മടിയില്ല. സാമൂഹിക നീതി കൈവരിക്കാൻ അധഃസ്ഥിത വിഭാഗത്തിൽപ്പെട്ടവരെ മുന്നോട്ട് നയിക്കണം. അതുവഴി ശ്രീനാരായണ ധർമം യാഥാർഥ്യമാക്കണം.


ഇതായിരുന്നു ഗുരുവും ഗാന്ധിയും സംവദിച്ചത്-സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ടി.കെ. സന്തോഷ് അധ്യക്ഷനായി. നഗരസഭചെയർപേഴ്സൺ ആലീസ് ഷിബു,


എസ്.എൻ. ക്ലബ്ബ് പ്രസിഡൻ്റ് അഖിലേശ്വരൻ, സി.വി. സന്തോഷ്, ടി.സി. രാജൻ, എസ്.എൻ. ട്രസ്റ്റ് പ്രസിഡൻ്റ് കെ.കെ. ബാലൻ, ഗുരുധർമ പ്രചാരണ സഭ ജില്ലാ സെക്രട്ടറി ഗിരീഷ് ഉണ്ണികൃഷ്ണ‌ൻ, മണ്ഡലം പ്രസിഡൻ്റ എ.എ. ഹരിദാസ്, ടി.കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N