കാഞ്ഞിരപ്പള്ളി: ക്രൈസ്‌തവവിശ്വാസികൾ വലിയനോമ്പാചരണത്തിൻ്റെ അവസാന ആഴ്‌ചയായ വിശുദ്ധവാരത്തിലേക്ക് ഞായറാഴ്‌ച പ്രവേശിക്കും. ദേവാലയങ്ങളിൽ ഓശാന ഞായറാഴ്‌ച കുരുത്തോല പ്രദക്ഷിണം നടത്തും.
യേശുക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കലായുള്ള ഓശാന ഞായറാഴ്‌ചയോടെയാണ് വിശുദ്ധവാരം, അഥവാ പീഡാനുഭവവാരം തുടങ്ങുന്നത്. ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്തേറിവന്ന യേശുക്രിസ്‌തുവിനെ 'ഓശാന... ഓശാന... ദാവീദിൻ്റെ പുത്രന് ഓശാന' എന്നുപാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റതിന്റെ ഓർമ്മപുതുക്കി പള്ളിയിലേക്ക് കുരുത്തോലയുമേന്തി വിശ്വാസികൾ (പ്രദക്ഷിണം നടത്തും.
കുരിശിലേറ്റപ്പെടുന്നതിൻ്റെ മുൻപ് ശിഷ്യന്മാർക്കൊപ്പമുള്ള അന്ത്യത്താഴത്തിൻ്റെയും ശിഷ്യന്മാരുടെ കാലുകഴുകിയതിൻ്റെയും ഓർമ്മയാണ് പെസഹാ വ്യാഴാഴ്ച നടത്തുന്നത്. പെസഹാ വ്യാഴാഴ്‌ച വിശുദ്ധകുർബാന സ്ഥാപിച്ച ദിനമായും ക്രൈസ്‌തവർ ആചരിക്കുന്നു. പള്ളികളിൽ നടക്കുന്ന തിരുകർമങ്ങളിൽ 12-ശിഷ്യന്മാരുടെ കാൽകഴുകിയതിൻ്റെ ഓർമ്മപുതുക്കി പുരോഹിതർ 12-വിശ്വാസികളുടെ കാലുകൾ കഴുകും. തുടർന്ന് വീടുകളിൽ വിശ്വാസികൾ പുളിപ്പില്ലാത്ത അപ്പംമുറിച്ച് പെസഹാ ആചരിക്കും. യേശുക്രിസ്‌തുവിനെ കുരിശിലേറ്റിയ ദിവസം ദുഃഖവെള്ളിയാഴ്‌ചയായി ആചരിക്കും. പീഡാനുഭവ തിരുകർമങ്ങൾ, കുരിശിൻ്റെ വഴി, പീഡാനുഭവവായന എന്നിവയിലൂടെ യേശുക്രിസ്‌തുവിന്റെ സഹനത്തെയും അതിലൂടെ സംജാതമായ രക്ഷയെയും വിശ്വാസികൾ അനുസ്മരിക്കുന്നു.
ദുഃഖശനിയാഴ്ച്ച ആരംഭിക്കുന്ന തിരുക്കർമങ്ങളെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ ഉയിർപ്പു തിരുനാൾ (ഈസ്റ്റർ) കർമങ്ങൾ പള്ളികളിൽ നടത്തും. ഉയിർപ്പുതിരുനാൾ കർമങ്ങളോടെ വലിയനോമ്പിനും വിശുദ്ധവാരത്തിനും സമാപനമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)

