മർകസിൽ പ്രാർത്ഥനാസാന്ദ്രമായി റംസാൻ ആത്മീയസമ്മേളനം; ആയിരങ്ങൾ പങ്കെടുത്തു

മർകസിൽ പ്രാർത്ഥനാസാന്ദ്രമായി റംസാൻ ആത്മീയസമ്മേളനം; ആയിരങ്ങൾ പങ്കെടുത്തു
മർകസിൽ പ്രാർത്ഥനാസാന്ദ്രമായി റംസാൻ ആത്മീയസമ്മേളനം; ആയിരങ്ങൾ പങ്കെടുത്തു
Share  
2026 Mar 15, 08:34 AM
SAMUDRA
NISH
yoga

കുന്ദമംഗലം: റംസാനിലെ ഇരുപത്തിയഞ്ചാം രാവിൻ്റെ പുണ്യം തേടി മർകസിൽ നടന്ന ആത്മീയസമ്മേളനത്തിലും ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്‌താറിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മസ്‌ജിദുൽ ഹാമിലിയിൽ നടന്ന പ്രാർത്ഥനാ സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. വി.പി.എം. ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും എത്തിയ മൂവായിരത്തോളം വിശ്വാസികൾക്കായി വിപുലമായ ഇഫ്‌താർ വിരുന്നാണ് മർകസ് ഒരുക്കിയിരുന്നത്. മർകസ് ഡയറക്‌ടർ ജനറൽ സി. മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. ചടങ്ങിൽ സി.പി. ഉബൈദുല്ല സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം തുടങ്ങിയ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. ആത്മീയ ചൈതന്യം നിറഞ്ഞ പ്രഭാഷണങ്ങളും കൂട്ടപ്രാർത്ഥനകളും സമ്മേളനത്തിന് മാറ്റുകൂട്ടി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA