ആർട് ഓഫ് ലിവിംഗ് ജ്ഞാനപ്പാന യജ്ഞം കൊല്ലം ജ്ഞാനക്ഷേത്രത്തിൽ

ആർട് ഓഫ് ലിവിംഗ് ജ്ഞാനപ്പാന യജ്ഞം കൊല്ലം ജ്ഞാനക്ഷേത്രത്തിൽ
ആർട് ഓഫ് ലിവിംഗ് ജ്ഞാനപ്പാന യജ്ഞം കൊല്ലം ജ്ഞാനക്ഷേത്രത്തിൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 03, 05:14 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സാമൂഹിക നവോത്ഥാനവും ആത്മീയ ഉണർവും ലക്ഷ്യമിട്ട് ആർട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ജ്ഞാനപ്പാന പാരായണം, പ്രഭാഷണം, വ്യാഖ്യാനം എന്നിവ സംഘടിപ്പിക്കുന്നു.

അവതരണം: ഡോ. റിജി ജി. നായർ

സ്ഥലം: ജ്ഞാനക്ഷേത്രം, കൊല്ലം

തീയതി: മാർച്ച് 5 മുതൽ 8 വരെ

സമയം: വൈകുന്നേരം 6 മുതൽ 8 വരെ


ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും പ്രശസ്ത എഴുത്തുകാരനും മുൻ സർക്കാർ ഉദ്യോഗസ്ഥമേധാവിയുമായ ഡോ. റിജി ജി. നായർ ആണ് ഈ മഹായജ്ഞത്തിന് നേതൃത്വം നൽകുന്നത്. 


''കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ

മാളിക മുകളേറിയമന്നൻറെ തോളിൽ

മാറാപ്പു കേറ്റുന്നതും ഭവാൻ ''


പണ്ഡിതനും പാമരനും എന്ന വേർതിരിവില്ലാതെ കാലാകാലങ്ങളായി മലയാളികൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറി പാടിപ്പതിഞ്ഞ വരികൾ !

മാനുഷികമൂല്യങ്ങൾക്കും ധാർമ്മികതക്കും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ പുതിയ തലമുറക്കാർക്കായി നമുക്കിത് പങ്കുവെക്കാം  



അഹങ്കാരത്തിന്റെ പതനം: രാജാവും കുതിരയും

മനുഷ്യൻ തന്റെ സ്ഥാനമാനങ്ങളിലും അധികാരത്തിലും അഹങ്കരിക്കുമ്പോൾ കാലം അവനെ എങ്ങനെ തിരുത്തുന്നു എന്ന് വ്യക്തമാക്കാൻ ജ്ഞാനപ്പാനയിലെ വരികൾക്ക് സാധിക്കും. ഇതിന് പുറമെ പണ്ടെങ്ങോ പറഞ്ഞുകേട്ട ഒരുകഥകൂടി ഓർമ്മയിൽ തെളിയുന്നു 


പണ്ട് ഒരു രാജാവ് തന്റെ പ്രൗഢിയുള്ള കുതിരപ്പുറത്ത് എന്നും നഗരപ്രദക്ഷിണം നടത്തുമായിരുന്നത്രെ . രാജാവ് വരുമ്പോൾ നഗരവാസികൾ വഴിയരികിൽ ആദരവോടെ കൈകൂപ്പി നിൽക്കും. ചിലർ പുഷ്പവൃഷ്ടി നടത്തും. ഇതൊക്കെ കാണുമ്പോൾ കുതിര കരുതിയിരുന്നത് ജനങ്ങൾ തന്നെയാണല്ലോ ഇത്രയധികം ബഹുമാനിക്കുന്നത് എന്നാണ്. തന്റെ ശക്തിയും ഭംഗിയുമാണ് ഈ ആദരവിന് കാരണമെന്ന് കുതിര അഹങ്കരിച്ചു.


ഒരിക്കൽ ശാരീരിക അസ്വാസ്ഥ്യം കാരണം രാജാവ് നഗരപ്രദക്ഷിണത്തിന് പോയില്ല. എന്നാൽ ശീലമായിപ്പോയ കുതിര കെട്ടുപൊട്ടിച്ച് പതിവുപോലെ നഗരത്തിലൂടെ ഓടി. തന്റെ പുറത്ത് രാജാവില്ല എന്ന കാര്യം അത് മറന്നുപോയി. പക്ഷേ അന്ന് വിചിത്രമായ ഒന്നാണ് സംഭവിച്ചത്. ആരും കുതിരയെ വണങ്ങിയില്ല, ആരും പൂക്കൾ വിതറിയില്ല. എന്ന് തന്നെയല്ല, വഴിയിൽ നിന്ന കുട്ടികൾ കുതിരയെ കല്ലെറിയുകയും ചെയ്തു.


അപ്പോഴാണ് ആ കുതിരയ്ക്ക് വലിയൊരു സത്യം ബോധ്യപ്പെട്ടത്: "ഇന്നലെ വരെ ജനങ്ങൾ തൊഴുതുവണങ്ങിയത് എന്നെയല്ല, മറിച്ച് എന്റെ പുറത്തിരുന്ന രാജാവിനെയായിരുന്നു എന്ന്. "


നമ്മുടെ ജീവിതത്തിലും പദവികളും അധികാരവും മായുമ്പോൾ ചുറ്റുമുള്ള ആദരവും മാഞ്ഞുപോകും എന്ന വലിയ തിരിച്ചറിവാണ് ഈ കഥ നൽകുന്നത്. ജ്ഞാനപ്പാനയിലെ "മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന വരികളുടെ അർത്ഥതലങ്ങൾ വർണ്ണനാ തീതം ....


ജ്ഞാനപ്പാന: കേരളത്തിന്റെ ഭഗവദ്ഗീത

പതിനാറാം നൂറ്റാണ്ടിൽ പൂന്താനം നമ്പൂതിരി രചിച്ച ഈ കൃതി ലളിതമായ മലയാളത്തിൽ അഗാധമായ ദർശനങ്ങൾ പങ്കുവെക്കുന്നു. ഭക്തിയോടൊപ്പം ശക്തമായ സാമൂഹിക വിമർശനവും ഇതിലുണ്ട്.


ലോക റെക്കോർഡ്: 2014-ൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വിശ്വഗുരു ശ്രീ ശ്രീ രവിശങ്കർജിയുടെ സാന്നിധ്യത്തിൽ നടന്ന ലക്ഷങ്ങളുടെ സമൂഹപാരായണം ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു.


ലക്ഷ്യം: അസൂയ, അത്യാർത്തി, അഹങ്കാരം തുടങ്ങിയ അധമവികാരങ്ങളെ ദൂരീകരിച്ച് മനുഷ്യനെ സത്വഗുണസമ്പന്നനാക്കുക എന്നതാണ് ഈ കാവ്യത്തിന്റെ കാതൽ.


ഈ ആത്മീയ വിരുന്നിലേക്ക് കൊല്ലത്തെ മുഴുവൻ സഹൃദയരെയും സ്വാഗതം ചെയ്യുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w