മൂന്നാർ: മേഖലയിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിമലഗിരി പദയാത്ര തുടങ്ങി. വിജയപുരം രൂപത കുത്തീഡ്രലിൽ നടക്കുന്ന ദൈവമാതാവിൻ്റെ തിരുനാളിനോട് അനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയിൽനിന്നാണ് പദയാത്ര തുടങ്ങിയത്.
ബസിലിക്ക റെക്‌ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ പ്രാരംഭപ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഫാ. ആൻ്റണി രാജ്, ഫാ. ആൻ്റണി സോജൻ എന്നിവരാണ് യാത്രയ്ക്ക് നേത്യത്വം നൽകുന്നത്. പദയാത്രയ്ക്ക് രൂപതയിലെ വിവിധ ദേവാലയങ്ങളിൽ സ്വീകരണം നൽകും.
എട്ടിന് വിമലഗിരി കത്തീഡ്രലിൽ പദയാത്ര സമാപിക്കും. വിവിധ മേഖലകളിൽനിന്നെത്തുന്ന പദയാത്രാ സംഘങ്ങളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി വിജയപുരം രൂപതാ സഹയമെത്രാൻ ഡോ. ജസ്റ്റിൻ മടത്തിപ്പറമ്പിൽ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ എന്നിവർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)






