കൊല്ലം: പൈതൃകമഹിമയും ചരിത്രവും പതനങ്ങളും മങ്ങലുകളുമെല്ലാം പാഠമായി ഉൾക്കൊള്ളുന്ന ജനതയ്ക്കു മാത്രമേ നിലനിൽപ്പും അഭിവൃദ്ധിയുമുണ്ടാകൂവെന്ന് സ്വാമി ചിദാനന്ദപുരി. മാർഗദർശക മണ്ഡലത്തിൻ്റെ ധർമസന്ദേശയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു നേത്യസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി പ്രജ്ഞാനാനന്ദതീർഥപാദർ അധ്യക്ഷനായി. സ്വാമി ബോധേന്ദ്രതീർഥ, മാർഗദർശക മണ്ഡലം സംസ്ഥാന ഉപാധ്യക്ഷൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി, പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്‌ണമയാനന്ദ തീർഥപാദർ, അമൃതാനന്ദമയി മഠം സ്വാമി വേദാമൃതാനന്ദപുരി, ജ്ഞാനവിജയാനന്ദ മാതാജി, ഗീതാശാരദാനന്ദ മാതാജി. ബ്രഹ്മാകുമാരീസ് ആചാര്യ രഞ്ജിനി ബഹൻ. ഭൂമാനന്ദതീർഥപാദർ, സ്വാമി കൃഷ്‌ണാത്മാനന്ദസരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
മാർഗദർശക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ കാസർകോട്ടുനിന്ന് സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ ആരംഭിച്ച ധർമസന്ദേശയാത്രയ്ക്ക് ജില്ലാ അതിർത്തിയായ ഏനാത്തുവെച്ചാണ് ആദ്യ സ്വീകരണം നൽകിയത്. തുടർന്ന് ആനന്ദവല്ലീശ്വരത്തുള്ള ശ്രീവിനായക കൺവെൻഷൻ സെൻ്ററിൽ ഹിന്ദു നേതൃസമ്മേളനം നടന്നു.
ആനന്ദവല്ലീശ്വം ക്ഷേത്രത്തിനു മുന്നിൽനിന്ന് പൂർണകുംഭം നൽകിയാണ് സമ്മേളനവേദിയിലേക്ക് സന്ന്യാസിമാരെ ആനയിച്ചത്.
വൈകീട്ട് ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ നടന്ന സനാതനധർമ സമ്മേളനത്തിൽ സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, സ്വാമിനി മാ ആനന്ദമയി, ജ്ഞാനാമൃതാനന്ദപുരി എന്നിവർ അനുഗ്രഹഭാഷണം നടത്തി.
സമ്മേളനവേദിയിൽ വിവിധ സമിതികളുടെ പങ്കാളിത്തത്തോടെ സമൂഹ നാരായണീയം, ദൈവദശകം എന്നിവയുടെ പാരായണവും ലളിതാസഹസ്ര നാമജപവും ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















