
ആർട്ട് ഓഫ് ലിവിംഗ്
സ്‌പെഷ്യൽ ഹാപ്പിനസ് പ്രോഗ്രാം
കോഴിക്കോട്ട്:
ഒക്ടോബർ 23 മുതൽ
തളി ജ്ഞാനക്ഷേത്രത്തിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലുള്ളവർക്കായി ആർട്ട് ഓഫ് ലിവിംഗിന്റെ സ്‌പെഷ്യൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കോഴിക്കോട് തളിയിലെ ആർട്ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രത്തിൽ വെച്ച് ഒക്ടോബർ 23 മുതൽ 26 വരെയാണ് ഈ ഹാപ്പിനസ് സ്‌പെഷ്യൽ പ്രോഗ്രാം നടക്കുക.
ആർട്ട് ഓഫ് ലിവിംഗ് യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ സംസ്ഥാന കോർഡിനേറ്ററും, ഗുരുദേവ് ശ്രീശ്രീ രവിശങ്കർജിയുടെ പ്രമുഖശിഷ്യനുമായ രതീഷ് നിലാതിയിലിന്റെ നേതൃത്വത്തിലാണ് ഈ പ്രത്യേക പരിശീലന പരിപാടി.
ദിവസവും വൈകുന്നേരം 6 മണി മുതൽ 8.30 വരെയാണ് ക്ലാസുകൾ. ജ്ഞാനം, ധ്യാനം, യോഗ, പ്രാണായാമം, സുദർശനക്രിയ തുടങ്ങി മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന വിവിധ തലങ്ങളിലൂടെയുള്ള പരിശീലനമാണ് ഈ സ്പെഷ്യൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആർട്ട് ഓഫ് ലിവിംഗ് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ:8301850221 8921279355

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group