ഗുരുദേവൻ അവതാര പുരുഷൻ- ആപ്‌തലോകാനന്ദ സ്വാമിജി മഹാരാജ്

ഗുരുദേവൻ അവതാര പുരുഷൻ- ആപ്‌തലോകാനന്ദ സ്വാമിജി മഹാരാജ്
ഗുരുദേവൻ അവതാര പുരുഷൻ- ആപ്‌തലോകാനന്ദ സ്വാമിജി മഹാരാജ്
Share  
2025 Sep 22, 09:51 AM

ശിവഗിരി ശ്രീനാരായണ ഗുരുദേവൻ അവതാര പുരുഷന്നാണെന്നും എന്നാൽ, ഒരു നവോത്ഥാന നായകൻ എന്ന സ്ഥാനത്തിനപ്പുറത്തേക്ക് അദ്ദേഹത്തെ അംഗീകരിക്കാൻ നാം തയ്യാറാകാത്തത് ശരിയല്ലെന്നും പത്തനംതിട്ട ശ്രീരാമകൃഷ്‌ണ മഠത്തിലെ ആപ്‌തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു.


ശിവഗിരിയിൽ ശ്രീനാരായണഗുരുവിൻ്റെ 98-ാമത് മഹാസമാധി ദിനാചരണത്തിന്റെ്റെ ഭാഗമായുള്ള മഹാപരിനിർവാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന് അർഹമായ സ്ഥാനം മലയാളികൾ കൊടുത്തിട്ടുണ്ടോയെന്ന് നാം സ്വയം ചോദിക്കണം.


നവോത്ഥാന നായകൻ എന്നതിനേക്കാൾ എത്രയോ അപ്പുറമായിരുന്നു ഗുരുദേവൻ. കാലാകാലങ്ങളിൽ ഭരിച്ച സർക്കാരുകൾ അവരുടെ രാഷ്ട്രീയചിന്തകൾക്കും ആദർശങ്ങൾക്കും അനുസരിച്ച് ഗുരുദേവനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗുരുദേവനെ വിലയിരുത്താനും പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ള ആരും ഇന്ന് കേരളസമൂഹത്തിലുണ്ടെന്നു പറയാൻ സാധിക്കില്ല. സമൂഹത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിന് ഗുരുദേവന് വിവാദ പ്രസ്താവനകൾ വേണ്ടിവന്നില്ല. വാദിക്കേണ്ടിയും ജയിക്കേണ്ടിയും വന്നില്ല-അദ്ദേഹം പറഞ്ഞു.


ഗുരുദേവൻ ഏതൊരു സത്യത്തിൻ്റെ സാഫല്യതയ്ക്കു വേണ്ടിയാണോ ശ്രമിച്ചത് അതിൽനിന്ന് നാം മുന്നോട്ടുപോയോ, ഇപ്പോൾ പിന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നുവോയെന്ന് ചിന്തിക്കണമെന്ന് അധ്യക്ഷനായ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഭക്തർ അത് നല്ലവണ്ണം മനസ്സിലാക്കി അറിഞ്ഞ് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർത്തമാന കാലഘട്ടത്തിൽ നാം നേരിടുന്ന പ്രതിസന്ധികൾക്കു പ്രത്യൗഷധമായി ഗുരുദർശനം നിലകൊളളുമ്പോഴാണ് അതിൻ്റെ പ്രസക്തി വർധിക്കുന്നതെന്ന് ധർമസംഘം (ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.


ശ്രീനാരായണധർമം പരിപാലിക്കാൻ ബാധ്യസ്ഥരായ പലരും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സാഹചര്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മന്ത്രി വി.എം. സുധീരൻ പറഞ്ഞു. മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ ഗ്രസിക്കുന്ന മഹാവിപത്തുകളാണ്. ലഹരിക്കെതിരേ പ്രവർത്തിക്കുന്ന സർക്കാരും മറ്റുള്ളവരും മദ്യം എന്ന വാക്ക് പറയാൻ തയ്യാറാകുന്നില്ല. ഗുരുദേവൻ വിഭാവനംചെയ്ത‌ മദ്യരഹിതമായ സമൂഹം വളർത്തിയെടുക്കുന്നതിനു പകരം മദ്യ ലഹരി വ്യാപനത്തിന്റെ നടത്തിപ്പുകാരായി ഭരണകൂടങ്ങൾ മാറുന്ന പ്രതികൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


(ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ആന്ധ്രയിലെ ഗുരുദേവശിഷ്യ സദ്ഗുരു മലയാളസ്വാമി ശിഷ്യൻ പരമാത്മാനന്ദഗിരി സ്വാമികൾ മഹാസമാധി സന്ദേശം നൽകി. അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, മുൻ എംഎൽഎ വർക്കല കഹാർ. വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്‌മിതാ സുന്ദരേശൻ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിച്ചു. സ്വാമി സച്ചിദാനന്ദ രചിച്ച 'ശ്രീനാരായണ ധർമതീർഥം', സ്വാമി സൂക്ഷ്മാനന്ദ രചിച്ച ലിവിങ് റിയാലിറ്റി', ശിവഗിരിമഠത്തിന്റെ ശ്രീനാരായണ സ്മൃതി പതിപ്പ് എന്നിവയുടെ പ്രകാശനവും നടന്നു.


ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ശിവഗിരിയിൽ സമാധിദിനാചരണം നടന്നത്. ഗുരുദേവൻ്റെ സമാധിസമയമായ വൈകീട്ട് 3.30-ന് മഹാസമാധിപൂജ നടന്നു. പർണശാലയിൽനിന്നും പൂർണകുംഭം സ്വാമി ശുഭാംഗാനന്ദ സമാധിസ്ഥലത്തേക്ക് ആനയിച്ചു. സമാധിമന്ദിരത്തിൽ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ മഹാസമാധിപൂജയും സമൂഹപ്രാർഥനയും നടന്നു.


അയിത്തം ഇന്നും മനുഷ്യമനസ്സുകളിൽ കട്ടിപിടിച്ച് കിടക്കുന്നു.സ്വാമി സച്ചിദാനന്ദ


ശിവഗിരി : അയിത്തം ഇന്നും മനുഷ്യമനസ്സുകളിൽ കട്ടിപിടിച്ച് കിടക്കുന്നതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിൻ്റെ 98-ാമത് മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായുള്ള മഹാപരിനിർവാണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കണ്ടത്. അടുത്ത കാലത്ത് സന്തോഷകരമായ വർത്തമാനം കോടതിയിൽ നിന്നുണ്ടായി. പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കുകയും ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു‌. പക്ഷേ അവിടത്തെ തന്ത്രിമാർ ഇപ്പോഴും മാമൂലുകൾ വെച്ചുപുലർത്തുന്നു. തന്ത്രിമാർക്ക് കുറച്ചുകൂടി ഹൃദയ വിശാലതയുണ്ടാകണം. കാലത്തിൻ്റെ കുളമ്പടിശബ്ദം അവൻ അറിയണം. അതറിഞ്ഞ് ജീവിച്ചില്ലെങ്കിൽ നിൽക്കുന്നിടത്തെ മണ്ണു കൂടി ഇളകി അവരും അഗാധമായ ഗർത്തത്തിലേക്ക് പതിക്കുമെന്ന സത്യം മനസ്സിലാക്കണം. അയിത്ത നിർമാർജനം ശ്രീനാരായണ ഗുരുദേവൻ്റെ അവതാരകൃത്യ നിർവഹണത്തിന്റെ ഭാഗമായിരുന്നു. അയിത്തത്തെ അംഗീകരിച്ചുള്ള പ്രവർത്തനങ്ങളിൽനിന്നു തന്ത്രിമാർ പിൻവാങ്ങണമെന്നാണ് ഗുരുദേവൻ്റെ മഹാസമാധി ദിനത്തിൽ ശിവഗിരി മഠം അഭ്യർഥിക്കുന്നത്. സനാതന ധർമവിശ്വാസികളായ ഏതൊരാൾക്കും തുല്യമായി, ഭേദവ്യത്യാസമില്ലാതെ ക്ഷേത്രകാര്യങ്ങളിൽ ജോലിനോക്കുന്നതിനും പൂജ നടത്തുന്നതിനും സ്വാതന്ത്ര്യം അനുവദിക്കണം. അതിനായി തന്ത്രിമാരുടെ ഭാഗത്ത് നിന്നു ശ്രമവും തീരുമാനവും ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI