
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു; നവപൂജിതത്തിന് സമാപനം
പോത്തൻകോട്:ശാന്തിഗിരി ആശ്രമത്തിൽ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനാ സങ്കൽപ്പങ്ങളുടെയും ആത്മീയനിറവിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു.
ഇതോടെ ഈ വർഷത്തെ നവപൂജിതം ആഘോഷങ്ങൾക്ക് സമാപനമായി.
രാവിലെ 5 മണിക്ക് ആരംഭിച്ച ആരാധനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.

തുടർന്ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെയും ബ്രഹ്മചാരി-ബ്രഹ്മചാരി ണിമാരുടെയും നേതൃത്വത്തിൽ താമരപ്പർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു.
ശേഷം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിൽ ധ്വജാരോഹണവും പുഷ്പസമർപ്പണവും നടന്നു.

വൈകിട്ട് ആറുമണിയോടെയാണ് കുംഭഘോഷയാത്ര ആരംഭിച്ചത്. യജ്ഞശാലയിൽ പ്രത്യേകം തയ്യാറാക്കിയ കുംഭങ്ങൾ ശിരസ്സിലേറ്റി ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തർ ഘോഷയാത്രയായി ആശ്രമ സമുച്ചയം വലംവെച്ചു. ദീപതാലവും മുത്തുക്കുടകളുമായി ആയിരക്കണക്കിന് ഭക്തർ ഘോഷയാത്രയിൽ അണിചേർന്നു.

നാദസ്വരവും പഞ്ചവാദ്യവും ഘോഷയാത്രക്ക് മിഴിവേകി.
ആശ്രമപരിസരം ദീപപ്രഭയാലും അഖണ്ഡമന്ത്രോച്ചാരണങ്ങളാലും സുഗന്ധപൂരിതമായിരുന്നു.
രാത്രി എട്ടുമണിയോടെ ഘോഷയാത്ര ഗുരുപാദങ്ങളിൽ സമർപ്പിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തത് ശാന്തിഗിരിയിൽ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിച്ചു.
ഫോട്ടോ : ശാന്തിഗിരിയില്‍ നടന്ന പൂര്‍ണ്ണകുംഭമേള ഘോഷയാത്ര.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group