
ശിവഗിരി ശ്രീനാരായണഗുരുവിൻ്റെ 171 -ാമത് ജയന്തി പ്രാർഥനാനിർഭരമായ ചടങ്ങുകളോടെ ലോകമെങ്ങും ഞായറാഴ്‌ച ആഘോഷിക്കും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ശിവഗിരിയിലും ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളിലുമെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഉണ്ടാകും. ശിവഗിരിയിൽ പുലർച്ചെ 4.30-ന് പർണശാലയിൽ ശാന്തിഹവനം, 5.10-ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 6-ന് മഹാസമാധിയിൽ ഗുരുപൂജ, 6മുതൽ 6.30വരെ ചതയപൂജ, അവതാര മുഹൂർത്ത പ്രാർഥന എന്നിവയുണ്ടാകും.
ഏഴിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 7.30-ന് ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിക്കും. 9.30-ന് ജയന്തി സമ്മേളനം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ എംപി, വി. ജോയി എംഎൽഎ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും. 11.30-ന് ജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.
മേജർ ഡോ. ഒമർ അൽ മർസൂഖി(ദുബായ്), ആചാര്യ സത്വിന്ദർജി എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് 5-ന് ശിവഗിരിയിൽ ചതയദീപം തെളിക്കും. 5.30-ന് ജയന്തി ഘോഷയാത്ര മഹാസമാധിയിൽനിന്നു പുറപ്പെടും. ശിവഗിരി എസ്.എൻ. കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, പുത്തൻചന്ത, വർക്കല മൈതാനം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ മട്ടിൻമൂട്, തുരപ്പ് ജങ്ഷൻ വഴി രാത്രി 10-ന് ശിവഗിരിയിൽ തിരിച്ചെത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group